Search
  • Follow NativePlanet
Share
» »തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് വരുന്നു,പറന്ന് എത്താം..കുറഞ്ഞ സ്റ്റോപ്പ്, മികച്ച യാത്ര

തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് വരുന്നു,പറന്ന് എത്താം..കുറഞ്ഞ സ്റ്റോപ്പ്, മികച്ച യാത്ര

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രകൾ ഇതാ എളുപ്പമുള്ളതാകുവാൻ പോകുന്നു. തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കുവാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും ചിലപ്പോൾ ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ എത്തുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകൾ ഏറെ ജനപ്രിയമാണ്.

കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് മിന്നല്‌ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നല്‍ ബസുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കൂടുകൽ സംസ്ഥാനാനന്തര സർവീസുകൾ ആംരഭിക്കുവാൻ കെ എസ് ആർ ടി സി ഒരുങ്ങുന്നത്.

Bangalore-Thiruvananthapuram KSRTC Minnal Service Launch Soon

തലസ്ഥാന നഗരങ്ങളായ തിരുവനന്തപുരത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് മിന്നൽ സർവീസ് വന്നാൽ ഈ റൂട്ടിലെ ഏറ്റവും മികച്ച, കുറഞ്ഞ സമയത്തിൽ എത്തിച്ചേരാവുന്ന യാത്രകളിലൊന്നായി മാറും. ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. ഇതല്ലാതെ മറ്റൊരു സ്റ്റോപ്പുകളും മിന്നലിന് ഇല്ല, അതുകൊണ്ടുതന്നെ തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും. അതല്ലാതെ, വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്‍റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.

കുറഞ്ഞ സമയത്തിൽ ഏറ്റവും വേഗതയിൽ ബെംഗളൂരു, തിരുവനന്തപുരം യാത്രകൾ സാധ്യമാക്കി മിന്നൽ വന്നാൽ യാത്രക്കാർ ഇത് ഏറ്റെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം- പാലക്കാട് മിന്നൽ ബസിന്‍റെ റൂട്ടും സ്റ്റോപ്പുകളും ഈ മാസം തന്നെ തീരുമാനമാകും. ശബരിമല സീസണും അതിനോടനുബന്ധിച്ചുള്ള തിരക്കും കഴിഞ്ഞ് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങാനുള്ള തീരുമാനത്തിലാണ് അധികൃതർ.

തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസിയുടെ മൾട്ടി ആക്സിൽ, സ്കാനിയ, വോൾവോ, എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. മിന്നൽ വരുന്നതോടെ കൂടുതൽ ആളുകൾ ബെംഗളൂരു യാത്രകൾക്കായി മിന്നലിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലേയ്ക്ക് കോഴിക്കോട്, പാലക്കാട് റൂട്ടുകളാണ് നിലവിലുള്ളത്.

പാലക്കാട് നിന്നുള്ള ഇരു അന്തർസംസ്ഥാന മിന്നൽ ബസുകളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന മിന്നൽ ബസ് പിറ്റേന്ന് രാവിലെ 06:20 ന് കൊല്ലൂരിൽ എത്തും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. 40 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. 717 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരികെ കൊല്ലൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് 10 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് 06:05 ന് പാലക്കാട് എത്തും.

പാലക്കാട് നിന്ന് എല്ലാ ദിവസവും രാത്രി 7.30ന് പുറപ്പെടുന്ന പാലക്കാട്- കന്യാകുമാരികെ എസ് ആർ ടി സി മിന്നൽ പിറ്റേന്ന് പുലർച്ചെ 4.345 ന് കന്യാകുമാരിയിൽ എത്തും. 9 മണിക്കൂർ 5 മിനിറ്റ് യാത്രയാണ് വേണ്ടത്. 596 രൂപയാണ് ടിക്കറ്റ് നിരക്ക്. കന്യാകുമാരിയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7.45 ന് പുറപ്പെടന്ന കന്യാകുമാരി - പാലക്കാട് കെ എസ് ആർ ടി സി മിന്നൽ ബസ് ഒൻപതര മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 05:15ന് പാലക്കാട് എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+