Search
  • Follow NativePlanet
Share
» » ബെംഗളൂരുവിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിനുകൾ.. തിരക്കില്ലാതെ മടങ്ങിയെത്താം.. സമയവും റൂട്ടും.. ടിക്കറ്റ്

ബെംഗളൂരുവിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിനുകൾ.. തിരക്കില്ലാതെ മടങ്ങിയെത്താം.. സമയവും റൂട്ടും.. ടിക്കറ്റ്

ഈസ്റ്റർ ആഘോഷം കഴിഞ്ഞ് തിരികെ മടങ്ങാനുള്ള തിരക്കിലേക്ക് ആളുകൾ എത്തി. തിങ്കളാള്ച തിരികെ ബെംഗളൂരുവിൽ എത്തുന്ന വിധത്തിൽ സ്ഥിരം ട്രെയിൻ സർവീസുകൾക്കു പുറമേ നിരവധി അധിക ട്രെയിനുകൾ വിവിധ റെയിൽവേ സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് കേരളത്തിൽ നിന്ന് കയറി തിങ്കളാഴ്ച ജോലിക്കോ പഠനത്തിനോ ഒക്കെ പോകുവാൻ കഴിയുന്ന വിധത്തിലാണ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം, മംഗലാപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി യാത്രക്കാർക്ക് സൗകര്യപ്രദമാമാകുന്ന വിധത്തിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന നിമിഷത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ടിക്കറ്റ് കിട്ടുവാൻ ബുദ്ധിമുട്ടാകുമെങ്കിലും ഭാഗ്യം തുണച്ചാൽ ചിലപ്പോൾ സീറ്റ് ലഭിച്ചേക്കും, ഇത് ഈസ്റ്റർ ദിനമായ ഞായറാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന പ്രത്യേക ട്രെയിൻ സർവീസുകൾ

Bangalore to Kerala Special Trains After Easter 2025

കൊല്ലം- ബെംഗളൂരു- എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06586 കൊല്ലം - എസ് എം വി ടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ഈസ്റ്റർ ദിവസമായ ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 5.50 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുപ്പൂർ, സേലം വഴി പിറ്റേന്ന് രാവിലെ 8.35 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തുന്നു.

കൊല്ലം ജംങ്ഷന്‍ - 17:50 pm, കായംകുളം ജംങ്ഷന്‍ - 18:33 pm, മാവേലിക്കര - 18:44 pm, ചെങ്ങന്നൂര്‍ - 18:55 pm, തിരുവല്ല - 19:06 pm, ചങ്ങനാശ്ശേരി - 19:16 pm, കോട്ടയം - 19:42 pm, എറണാകുളം ടൗണ്‍ - 20:55 pm, ആലുവ - 21:22 pm, തൃശ്ശൂര്‍ - 22:13 pm, പാലക്കാട് ജംങ്ഷന്‍ - 00:07 am, പൊതനൂര്‍ ജംങ്ഷന്‍ - 01:30 am, തിരുപ്പൂര്‍ - 02:18 am, ഈറോഡ് ജംങ്ഷന്‍ - 03:10 am, സേലം ജംങ്ഷന്‍ - 04:10 am, ബംഗാരപേട്ട് - 06:48 am ,കൃഷ്ണരാജപുരം - 07:31 am, എസ്എംവിടി ബെംഗളൂരു - 08:35 am എന്നിങ്ങനെയാണ് സമയക്രമം.

തിരുവനന്തപുരം- ബെംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം- ബെംഗളൂരു സ്പെഷ്യൽ ഏപ്രിൽ 20 ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം നോര്‍ത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും. ഇത് കൂടാതെ, ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും. ഏപ്രിൽ 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കും.

തിരുവനന്തപുരം നോർത്ത് - 14:15, വർക്കല ശിവഗിരി - 14:35, കൊല്ലം ജങ്ഷൻ - 14:57, കായംകുളം ജങ്ഷൻ - 15:43, മാവേലിക്കര - 15:56, ചെങ്ങന്നൂർ - 16:08, തിരുവല്ല - 16:20 , ചങ്ങനാശേരി - 16:28, കോട്ടയം - 16:47, എറണാകുളം ടൗൺ - 18:00, ആലുവ - 18:35, തൃശ്ശൂർ - 20:12, പാലക്കാട് ജങ്ഷൻ - 21:35, പൊടനൂർ ജങ്ഷൻ - 22:58, തിരുപ്പൂർ - 23:53, ഈറോഡ് ജങ്ഷൻ - 00:50, സേലം ജങ്ഷൻ - 01:47, ബംഗാരപേട്ട് - 05:03 , കൃഷ്ണരാജപുരം - 06:14 , എസ്എംവിടി ബംഗളൂരു - 07:30 എന്നിങ്ങനെയാണ് സമയം.

കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ

ഏപ്രിൽ 20 ഞായറാഴ്ച രാത്രി 7.10 ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06114 കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ പിറ്റേന്ന് രാവിലെ 11.10ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.

കൊല്ലം ജംങ്ഷൻ - 07:10 PM, കായംകുളം ജംഷൻ - 07:44 PM, മാവേലിക്കര - 07:54 PM , ചെങ്ങന്നൂർ - 08:05 PM, തിരുവല്ല - 08:15 PM, ചങ്ങനാശേരി - 08:25 PM, കോട്ടയം - 08:40 PM, എറണാകുളം ടൗൺ - 10:10 PM, ആലുവ - 10:40 PM, തൃശ്ശൂർ - 11:40 PM, പാലക്കാട് ജംഷൻ - 12:57 AM, പൊടനൂർ ജംഷൻ - 02:28 AM, തിരുപ്പൂർ - 03:15 AM, ഇറോഡ് ജംഷൻ - 04:05 AM, സേലം ജംഷൻ - 05:07 AM, ജോളാർപെട്ട ജംഷൻ - 06:40 AM, കാട്ടുപടി ജംഷൻ - - 08:05 AM, അരക്കോണം ജംഷൻ - 09:10 AM, പെരമ്പൂർ - 10:10 AM , എം.ജി.ആർ ചെന്നൈ സെൻട്രൽ - 11:10 AM.

മംഗളൂരു-ബെംഗളൂരു സ്പെഷ്യൽ

ട്രെയിൻ നമ്പർ 06580 മംഗളൂരു-ബെംഗളൂരു സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 20 ഉച്ചകഴിഞ്ഞ് 2.10 ന് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ എത്തും.

മംഗളൂരു ജംക്‌ഷൻ - 14:10, കാസർഗോഡ് - 14:49, കാഞ്ഞങ്ങാട് - 15:08, പയ്യന്നൂർ - 15:36, കണ്ണൂർ - 16:10 , തലശ്ശേരി - 16:33, വടകര - 16:55, കോഴിക്കോട് - 17:32 , തിരൂർ - 18:15, ഷൊർണ്ണൂർ ജംക്‌ഷൻ - 19:20 , പാലക്കാട് ജംക്‌ഷൻ - 20:35, പൊടനൂർ ജംക്‌ഷൻ - 23:05, തിരുപ്പൂർ - 23:55 , ഇറോഡ് ജംക്‌ഷൻ - 00:50, സേലം ജംക്‌ഷൻ - 01:47, കുപ്പം - 04:33, ബാങ്കാരപ്പേട്ട് - 05:08, കൃഷ്ണരാജപുരം - 06:13, എസ്‌എം‌വിടി ബെംഗളൂരു - 07:30.

തിരുവനന്തപുരം - മംഗളൂരു വീക്കിലി സ്പെഷ്യൽ

ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ ട്രെയിന് ഏപ്രിൽ 20,ഞായറാഴ്ച വൈകിട്ട് 6.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് മംഗലാപുരം ജംങ്ഷനിൽ എത്തും.

തിരുവനന്തപുരം നോർത്ത് - 18:40 pm, കൊല്ലം - 19:57 pm, കായംകുളം - 20:28 pm, ആലപ്പുഴ - 21:33 pm, എറണാകുളം - 22:25 pm, ആലുവ - 22:50 pm, തൃശൂർ - 23:48 pm, ഷൊർണ്ണൂർ - 12:35 am, തിരൂർ - 1:01 am, കോഴിക്കോട് - 1:47, am, വടകര - 2:20 am, തലശേരി - 2:48 am, കണ്ണൂർ - 3:16 am, പയ്യന്നൂർ - 3:45, കാഞ്ഞങ്ങാട് - 4:40 am, കാസർകോട് - 5:01 am, മംഗളുരു - 7:00 am.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore kerala train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+