Search
  • Follow NativePlanet
Share
» »ബെംഗളൂരു-കേരളാ കെഎസ്ആർടിസി: ഹ്രസ്വദൂര യാത്രകൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങിൽ നിയന്ത്രണം

ബെംഗളൂരു-കേരളാ കെഎസ്ആർടിസി: ഹ്രസ്വദൂര യാത്രകൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങിൽ നിയന്ത്രണം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിൽ നിന്നോ മൈസൂരിൽ നിന്നോ നാട്ടിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിയന്ത്രണങ്ങളുമായി കെ എസ് ആര്‍ ടി സി. സംസ്ഥാനാനന്തര റൂട്ടുകളിൽ ഹ്രസ്വദൂര യാത്രയ്ക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ ആണ് കേരളാ ആര്‍ ടി സി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള തിരഞ്ഞെടുത്ത സർവീസുകളിൽ ബസ് പുറപ്പെടുന്നതിന് മുൻപുള്ള 24 മണിക്കൂർ നേരം മാത്രമായിരിക്കും സർവീസ് നടത്തുന്ന ഇരു സ്ഥലങ്ങൾക്കും ഇടയിലുള്ള പ്രധാന സ്റ്റോപ്പുകളിൽ ബുക്കിങ് ലഭിക്കുക.

എന്നാല്‍ ഇതേ റൂട്ടുകളിൽ പതിവുപോലെ ബുക്കിങ് തുടങ്ങുന്ന 30 ദിവസം മുൻപും യാത്രയ്ക്ക് ഒരാഴ്ച മുൻപും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടായിരിക്കില്ല. അതായത്, ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ ബസ് പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് മാത്രമാവും ഇടയിലുള്ള സ്റ്റോപ്പുകളിലേക്ക് ടിക്കറ്റ് കിട്ടുക.

KSRTC Imposes New Restrictions on Short-Distance Online Ticket Booking

റിപ്പോർട്ടുകളനുസരിച്ച് തിരഞ്ഞെടുത്ത സർവീസുകളിൽ മാത്രമേ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. മൈസൂരു വഴിയുള്ള മൂന്നാർ, കൊട്ടാരക്കര, എറണാകുളം ഡീലക്സ് ബസുകളിൽ ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിലേക്കും ഒപ്പം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം സർവീസ് നടത്തുന്ന എസി ഗജരാജ സ്ലീപ്പറിൽ പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുമാണ് ടിക്കറ്റ് റിസർവേഷനിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ദീർഘദൂര സർവീസുകളിൽ ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് കെ എസ് ആർ ടി സി അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ഇടയിലെ പ്രധാന സ്റ്റോപ്പുകളിലേക്ക് ബുക്കിങ് കൂടുതലായി നടക്കുന്ന കാരണം ദീർഘദൂര യാത്രക്കാർക്കു സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പുതിയ നിയന്ത്രണത്തോടെ മാറ്റങ്ങള്‌ വരുമെന്നും സീറ്റ് ലഭിക്കാനുള്ള സാധ്യതകള് കൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു- കേരളാ സർവീസുകൾക്ക് നിരക്ക് ഉയർന്നേക്കാം

അതേസമയം, കർണ്ണാടക ആർടിസി ടിക്കറ്റ് നിരക്കിൽ കൊണ്ടുവരുന്ന 15 ശതമാനം വര്ധനവ് കേരളത്തിലൂടെ സർവീസ് നടത്തുന്ന കർണ്ണാടക ബസുകൾക്കും ബാധകമാണ്. ഇതോടെ ബെംഗളൂരു, മൈസൂരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക ആർടിസി ഉൾപ്പെടെയുള്ള 4 കോർപറേഷനുകളുടെ ബസ് നിരക്ക് വർധനവ് കേരളത്തിലേക്കുള്ള യാത്രക്കാരെയും ബാധിക്കും.
10 വർഷത്തിനു ശേഷമാണ് കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.

കർണ്ണാടക ആർ ടി സി കേരളത്തിലേക്ക് നടത്തുന്ന സർവീസുകൾക്കൊപ്പം കേരള ആർടിസി കർണാടകയിൽ ഓടുന്ന ദൂരത്തിനും പുതിയ , വർധിപ്പിച്ച ടിക്കറ്റ് നിരക്ക് ഈടാാൻ സാധിക്കും. നിലവിൽ കർണ്ണാടക ആർടിസി കേരളത്തിലേക്ലുള്ള എസി ബസുകൾക്ക് 6% ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണ് ഈടാക്കുന്നത്. ഇതിനൊപ്പം തന്നെ ടോള് നിരക്കും ടിക്കറ്റിൽ ഉൾപ്പെടുത്തുത്തുന്നുണ്ട്.

കർണ്ണാടക ആർ ടി സി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കിലാണ് 15 ശതമാനം വർധനവ് വരുന്നത്.

ബെംഗളൂരു നഗരയാത്ര നിരക്ക് ഉയരും

ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി സർവീസുകൾക്ക് നിരക്ക് വർധനവ് വരുന്നതോടെ നഗരത്തിനുള്ളിലെ യാത്രകൾക്കും ചെലവേറും. എസി ബസിൽ 10 രൂപയും നോൺ എസി ബസിൽ അഞ്ച് രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. നിരക്ക് വർധനവ് ബസ് പാസുകളെയും ബാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kerala ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+