Search
  • Follow NativePlanet
Share
» »ചങ്കിടിപ്പു പോലും മറക്കും...ഉത്തരാഖണ്ഡിലെ പാരാഗ്ലൈഡിങിനു പോകാം...

ചങ്കിടിപ്പു പോലും മറക്കും...ഉത്തരാഖണ്ഡിലെ പാരാഗ്ലൈഡിങിനു പോകാം...

ഉത്തരാഖണ്ഡിലെ മിക്കയിടങ്ങളിലും പാരാഗ്ലൈഡിങ് ഉണ്ടെങ്കിലും അതിൽ എടുത്തു പറയേണ്ട അഞ്ചിടങ്ങളെക്കുറിച്ച് വായിക്കാം...

പേടിപ്പിക്കുകയും അതേ സമയം ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സാഹസിക വിനോദങ്ങൾ ഒരുപാടുണ്ട്. ജീവൻ കയ്യിലെടുപ്പു പിടിച്ചു നടത്തേണ്ട ചില ഐറ്റങ്ങൾ. അത്തരത്തിൽ ഒരു നിമിഷം ചങ്കിടിപ്പു തന്നെ ഇല്ലാണ്ടാക്കുന്ന ഉത്തരാഖണ്ഡിലെ പാരാഗ്ലൈഡിങ്ങ് ഡെസ്റ്റിനഷനുകളെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ത്യയില്‍ ഏറ്റവും അധികം സ‍ഞ്ചാരികൾ തേടിയെത്തുന്ന ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ ഉത്തരാഖണ്ഡിന്റെ ആകാശക്കാഴ്ചകൾ പാരാഗ്ലൈഡിങ് നല്കുന്നു. ഉത്തരാഖണ്ഡിലെ മിക്കയിടങ്ങളിലും പാരാഗ്ലൈഡിങ് ഉണ്ടെങ്കിലും അതിൽ എടുത്തു പറയേണ്ട അഞ്ചിടങ്ങളെക്കുറിച്ച് വായിക്കാം...

ഋഷികേശ്

ഋഷികേശ്

ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട പാരാഗ്ലൈഡിങ്ങിനു വ്യത്യസ്തമായ അനുഭവങ്ങൾ നല്കുന്ന ഇടനമാണ് ഋഷികേശ്. സാധാരണയായി നടത്തുന്ന രീതകളെയെല്ലാം മാറ്റി മറ്റൊരു കിടുക്കൻ അനുഭവമാണ് ഇവിടുത്തെ പാരാഗ്ലൈഡിങ് നല്കുന്നത് എന്നതിന് അനുഭവസ്ഥരുടെ വാക്കുകൾ മാത്രം മതി. ഒരേ സമയം സാഹസികതയും അതുപോലെ ത്രില്ലിങ്ങുമാണ് ഇവിടെയുള്ള പറക്കൽ. മോട്ടോർ ഫാൻ ഘടിപ്പിച്ചിരിക്കുന്ന പാരച്യൂട്ട് ഉപയോഗിച്ച പറത്തുന്ന പാരാഗ്ലൈഡിങ്ങാണ് ഇവിടുത്തേത്. കിറ്റി ഹോക്ക്(10-12 മിനിട്ട്), എക്സ്പ്ലോറർ(18-22 മിനിട്ട്), വാലി എക്സ്പെഡിഷൻ(30-35 മിനിട്ട്) എന്നിങ്ങനെയാണ് ഇവിടെ ലഭ്യമായ മൂന്ന് പാരാഗ്ലൈഡിങ് പാക്കേജുകൾ. രാവിലെ 6.00 മുതൽ 9.00 വരെയും വൈകിട്ട് 4.00 മുതൽ 6.00 വരെയുമാണ് സമയം.

മസൂറി

മസൂറി

പതിനായിരം അടി ഉയരത്തിൽ നിന്നും കഥകളിലൂടെ കേട്ടറിഞ്ഞ മസൂറിയുടെ സൗന്ദര്യം കാണാൻ ഇവിടുത്തെ പാരാഗ്ലൈഡിങ് അവസരമൊരുക്കുന്നു. ആകാശത്തിൽ നിന്നും മഞ്ഞിൽ പൊതിഞ്ഞ നഗര സൗന്ദര്യം തന്നെയാണ് ഇവിടുത്തെ ആകർഷണം. ട്രെയിനറുടെ ഒപ്പം ചെയ്യുവാനും തനിയെ പാരാഗ്ലൈഡിങ് ചെയ്യുവാനും വിടെ അവസരമുണ്ട്. പ്രത്യേകിച്ച് സമയ നിയന്ത്രണങ്ങൾ ഇല്ല.

നൈനിറ്റാൾ

നൈനിറ്റാൾ

ഉത്തരാഘണ്ഡിലെ ഏറ്റവും മനോഹരമായ പർവ്വതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ നൈനി തടാകത്തിന്റെ കരയിലെ നഗരമെന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. മീഡിയം. ഹൈഫ്ലൈയിങ്, ലോങ് ഫ്ലൈയിങ് എന്നീ മൂന്നു തരത്തിലുള്ള പാരാഗ്ലൈഡിങ്ങ് ആണ് ഇവിടെയുള്ളച്. ഉത്തരാഖണ്ഡിൽ ഏറ്റവും കുറഞ്ഞ ചിലനിൽ പാലാഗ്ലൈഡിങ് നടത്തുന്ന ഇടവും ഇതു തന്നെയാണ്.

നൗകുചിതാൽ

നൗകുചിതാൽ

ഒൻപത് കോണുകളിൽ നിന്നുള്ള തടാകങ്ങൾ എന്നാണ് നൗകുചിതാൽ എന്ന വാക്കിന്റെ അർഥം. കാഴ്ചകളുടെ പേരിൽ ഉത്തരാഘണ്ഡിൽ പ്രസിദ്ധമായിരിക്കുന്ന ഇടം കൂടിയാണിവിടം. കുറഞ്ഞ ചിലവിലെ പാരാഗ്ലൈഡിങ്ങിന് ഈ പ്രദേശത്തെ ആശ്രയിക്കാം.

ഡെറാഡൂൺ

ഡെറാഡൂൺ

ഉത്തരാഖണ്ഡിന്റെ സൗന്ദര്യം അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ കാണണമെങ്കിൽ ഡെറാഡൂണിൽ തന്നെ പോകണം. റിവർ റാഫ്ടിങ്ങും പാരാഗ്ലൈഡിങ്ങുമാണ് ഈ നാട് സഞ്ചാരികൾക്കു നല്കുന്ന ഏറ്റവും മനോഹരമായ കാര്യങ്ങൾ. ഒരിക്കലും മറക്കാത്ത അനുഭവമായിരിക്കും ഇവിടുത്തെ ആകാശപ്പറക്കൽ നല്കുക എന്നതിൽ സംശയമില്ല.

പറക്കുവാൻ പറ്റിയ സമയം

പറക്കുവാൻ പറ്റിയ സമയം

കാലാവസ്ഥയും കാറ്റും പാരാഗ്ലൈഡിങ്ങിനെ വളരെയോറെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് യോജിച്ച സമയത്തു വന്നാൽ മാത്രമേ പറക്കുവാൻ സാധിക്കു. സാധാരണയായി മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് പറക്കുവാൻ ഏറ്റവും അനുയോജ്യം.

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ശരീരത്തിനു യോജിച്ച അയഞ്ഞ സുഖകരമായ വസ്ത്രങ്ങൾ മാത്രം ധരിക്കുക, ക്യാമറ എടുക്കുവാൻ മറക്കേണ്ട, പോകുന്നതിനു മുൻപേ കാലാവസ്ഥ എങ്ങനെയെന്നു അറിഞ്ഞിരിക്കുക, പാരാഗ്ലൈഡിങ്ങിനു പോകുവാൻ പറ്റിയ പ്രായവും ശരീര ഭാരവും നോക്കി മാത്രം യാത്രയ്ക്കിറങ്ങുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+