Search
  • Follow NativePlanet
Share
» » ക്രിസ്മസ് കഴിഞ്ഞ് നേരേ മൂന്നാറിന് വിടാം, 2000 രൂപയ്ക്ക് രണ്ടു ദിവസം കറങ്ങാം, വേറേയും ഇഷ്പംപോലെ പാക്കേജുകൾ

ക്രിസ്മസ് കഴിഞ്ഞ് നേരേ മൂന്നാറിന് വിടാം, 2000 രൂപയ്ക്ക് രണ്ടു ദിവസം കറങ്ങാം, വേറേയും ഇഷ്പംപോലെ പാക്കേജുകൾ

നീണ്ട അവധികളും വാരാന്ത്യങ്ങളുമായി ഡിസംബർ മാസം ഇങ്ങെത്താറായി. ഈ വർഷം പോകണമെന്ന് ആഗ്രഹിച്ച യാത്രകളൊക്കെ പ്ലാൻ ചെയ്യാനുള്ള ദിവസങ്ങളാണിത്. തണുപ്പ് തുടങ്ങിയതോടെ മൂന്നാര്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങള്‌ കണ്ടുവരാൻ ഏറ്റവും പറ്റിസ സമയം കൂടിയാണ് ഡിസംബർ മാസം. മാത്രമല്ല, ജോലിക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ക്രിസ്മസ് അവധിയുള്ളതിനാൽ ലീവ് എടുക്കാതെ യാത്രകളും പോകാം.

ഈ ഡിസംബർ മാസത്തിൽ വ്യത്യസ്തമായ ഒട്ടേറെ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും എത്തിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വർഷാവസാന യാത്രകൾ എങ്ങോട്ട് പ്ലാൻ ചെയ്യണം എന്നാലോചിക്കുന്നവർക്ക് ഒരുത്തരവുമായാണ് പാറശ്ശാല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വന്നിരിക്കുന്നത്. പമ്പ മുതൽ കപ്പൽ യാത്ര വരെ ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുമുണ്ട്.

December Chirstmas KSRTC Packages

ഡിസംബർ 7-ാം തിയതിയിലെ കൊല്ലം ഹൗസ് ബോട്ട് യാത്രയോടെയാണ് പാറശ്ശാല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസംബർ യാത്രകൾ ആരംഭിക്കുന്നത്. കൊല്ലത്ത് ഹൗസ് ബോട്ടിൽ ഒരു ദിവസം ചെലവഴിക്കാനുള്ള അവസരമാണിത്. ഹൗസ് ബോട്ടിൽ അതിമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ കണ്ടുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. 1590 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം കാണാനാഗ്രഹിക്കുന്നവർക്കായി പാറശ്ശാലയിൽ നിന്നും ഏകദിന തീർത്ഥാടന യാത്രയും ഡിസംബറിൽ സംഘടിപ്പിക്കുന്നു. ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളമുള്ള അമ്പലപ്പുഴ ക്ഷേത്രം ആലപ്പുഴയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഡിസംബർ 14 ന് പോയി അന്ന് തന്നെ മടങ്ങിയെത്തുന്ന ഈ യാത്രയ്ക്ക് 780 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ക്ഷേത്രങ്ങൾ കാണാനുള്ള പാക്കേജും പാറശ്ശാലയിൽ നിന്നുണ്ട്. കുളത്തൂപ്പുഴ ശ്രീ ധർമശാസ്താക്ഷേത്രം,ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം, അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം എന്നിവിടങ്ങൾ കണ്ടുവരുന്ന യാത്രയാണിത്. അയ്യപ്പൻ തൻറെ ജീവിതത്തിലെ ഓരോ പ്രധാന കാലവും ചെലവഴിച്ച ഇടങ്ങൾ ആണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. ഡിസംബർ 15 ന് പോയി വരുന്ന യാത്രയ്ക്ക് 920 രൂപയാണ് നിരക്ക്.

ഡിസംബറിലെ യാത്രകൾ കുറച്ച് സാഹസികമാക്കണമെങ്കിൽ അതിനും ഒരു പാക്കേജുണ്ട്. കോന്നി, അടവി,കുംഭാവരട്ടി എന്നീ മൂന്നിടങ്ങൾ കണ്ടുവരുന്ന യാത്രയാണിത്, പത്തനംതിട്ടയിലെ ലളിതവും എന്നാൽ മനോഹരവുമായ യാത്രാനുഭവം സമ്മാനിക്കുന്ന ഇടങ്ങളാണിത്. കോന്നി ആനക്കൂട്, അടവിയിൽ കുട്ടവഞ്ചി സവാരി, കുംഭാവരട്ടി വെള്ളച്ചാട്ടം എന്നിവയാണ് കാണാനുള്ളത്. ഡിസംബർ 21 ന് പോകുന്ന ഈ ഏകദിന യാത്രയ്ക്ക് 870 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്ത് നിന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും മലക്കപ്പാറയിലേക്കുള്ള കാനനയാത്രയും ഉൾപ്പെടുത്തി മറ്റൊരു പാക്കേജും പാറശ്ശാലയിൽ നിന്ന് പോകുന്നു. രണ്ടുദിവസം നീണ്ടു നിൽക്കുന്ന, ഡിസംബര്‍ 23 ന് പുറപ്പെടുന്ന അതിരപ്പിള്ളി- മലക്കപ്പാറ പാക്കേജിന് 1760 രൂപയാണ് നിരക്ക്.

ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് ഒരു യാത്ര പോകാൻ താല്പര്യമുള്ളവർക്കായി മാമലക്കണ്ടം, മൂന്നാർ യാത്രയുമുണ്ട്. കുറഞ്ഞ നിരക്കിൽ മൂന്നാറിന്‍റെ വിന്‍റർ കാഴ്ചകൾ കാണാനും ഒരു രാത്രി ഇവിടെ ചെലവഴിക്കാനും കഴിയുന്ന വിധത്തിലാണ് പാക്കേജ്. മാമലക്കണ്ടം കൂടി സന്ദർശിച്ച് മടക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 26 ന് പോകുന്ന ദ്വിദിന മാമലക്കണ്ടം- മൂന്നാർ യാത്രയ്ക്ക് 2060 രൂപയണ് നിരക്ക്.

ഡിസംബർ 22 ന് 1310 രൂപ നിരക്കുള്ള ആലപ്പുഴ ബോട്ടിങ് ഏകദിന യാത്ര
ഡിസംബർ 27 ന് 1000 രൂപാ ടിക്കറ്റുള്ളഏകദിന ഇലവീഴാപൂഞ്ചിറ യാത്ര
ഡിസംബർ 30 ന് 1 4250 രൂപാ നിരക്കുള്ള ഏകദിന കപ്പൽ യാത്ര എന്നിവയും പാറശ്ശാലയിൽ നിന്ന് ഡിസംബറിലുള്ള പാക്കേജുകളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: christmas december travel ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+