Search
  • Follow NativePlanet
Share
» » ഡല്‍ഹി യാത്ര: കുട്ടികളെ കൂട്ടിയാണോ വരുന്നത്? ഈ സ്ഥലങ്ങള്‍ കാണാൻ മറക്കരുത്... അവര്‍ക്കിഷ്ടപ്പെടും, ഉറപ്പ്!

ഡല്‍ഹി യാത്ര: കുട്ടികളെ കൂട്ടിയാണോ വരുന്നത്? ഈ സ്ഥലങ്ങള്‍ കാണാൻ മറക്കരുത്... അവര്‍ക്കിഷ്ടപ്പെടും, ഉറപ്പ്!

ഡല്‍ഹി യാത്രകൾ: ചരിത്രവും സംസ്കാരവും കാഴ്ചകളും തേടി പോകുന്നവരാണ് ഡല്‍ഹിയിലേക്കുള്ള സഞ്ചാരികൾ. ചെങ്കോട്ടയും ജമാ മസ്ജിദും ഇന്ത്യ ഗേറ്റ്, കുത്തബ്മിനാര്‍, രാജ്ഘട്ട്, രാഷ്ട്രപതി ഭവൻ, ലോട്ടസ് ടെംപിള്‍, ചാന്ദിനി ചൗക്ക് ജന്തര്‍ മന്തര്‍ എന്നിങ്ങനെ ഇവിടെ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയ്ക്ക് വലിയ നീളമുണ്ട്. ചരിത്രവും കഥകളും അറിയുന്ന, കൗതുകമുള്ള മുതിർന്നവർക്ക് ഇതൊക്കെ കണ്ടുനടക്കാൻ ഇഷ്ടമായിരിക്കുമെങ്കിലും കൂടെ കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യം ഇത്തിരി കഷ്ടമായിരിക്കും.

മുതിർന്നവർക്ക് ഇഷ്ടപ്പെടുന്ന കാഴ്ചകളും സ്ഥലങ്ങളും കുഞ്ഞുമനസ്സിനെ അത്ര സന്തോഷിപ്പിക്കണമെന്നില്ല. പിന്നെ തിരക്കും വെയിലും ആള്‍ക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള നടത്തവും നീണ്ടയാത്രകളും അവരെ ക്ഷീണിപ്പിക്കുകയും ചെയ്യും. ഡല്‍ഹി യാത്രയില്‍ കുട്ടികളെയും കൂട്ടുമ്പോൾ അവര്‍ക്കിഷ്ടപ്പെടുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും. കുഞ്ഞുങ്ങളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അത്തരം കുറച്ചിടങ്ങൾ പരിചയപ്പെട്ടാലോ..

Delhi Travel Delhi s Best Child-Friendly Places-

നെഹ്റു പ്ലാനറ്റോറിയം

ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും സൂര്യനെയും ഒക്കെ കയ്യെത്തുന്ന ദൂരത്തിൽ അടുത്തു കണ്ടാലോ.. എന്തുരസമായിരിക്കും അല്ലേ.. ആകാശത്തിലെ കൗതുകങ്ങളും അറിവുകളും ഒക്കെ കിട്ടുന്ന നെഹ്റു പ്ലാനറ്റോറിയം കുട്ടികളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തീൻ മൂർത്തി ഹൗസിലാണ് ഡല്‍ഹി നെഹ്റു പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്.
ഇംഗ്ലീഷ് ഷോ രാവിലെ 11.30 നും വൈകിട്ട് 3.30 നും നടക്കും. 1.30, 4.00 മണി എന്നിങ്ങനെയാണ് ഹിന്ദി ഷോയുടെ സമയം.

നാഷണൽ ബാൽ ഭവന്‌ ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്. നാഷണൽ ബാൽ ഭവന്‌ 1956 ൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആണ് സ്ഥാപിക്കുന്നത്.
അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു പകൽ ചെലവഴിക്കാന്‌ പറ്റിയ ഇടമാണ്
നാഷണൽ ബാൽ ഭവന്‌. അവരുടെ കലാവാസനകളെയും സര്‍ഗസൃഷ്ടികളെയും വളർത്തുക എന്ന ലക്ഷ്യത്തിലാണ് ഇത് നിർമ്മിച്ചത്. കുട്ടികളുടെ പ്രായം, അഭിരുചി, കഴിവ് എന്നിവയ്ക്കനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ, അവസരങ്ങൾ, ഇടപഴകൽ, പരീക്ഷണം തുടങ്ങിയവയാണ് ഇവിടെയുള്ളത്.

പ്രവൃത്തി സമയം രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെയും ഉച്ചഭക്ഷണ സമയം ഉച്ചയ്ക്ക് 1.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയുമാണ്. തിങ്കൾ, ചൊവ്വ, ഗസറ്റഡ് അവധി ദിവസങ്ങളിൽ ഇത് അടച്ചിരിക്കും.

നാഷണൽ ട്രെയിൻ മ്യൂസിയം

ട്രെയിൻ ഇഷ്ടമില്ലാത്ത ഏത് കുട്ടികളാണ് ഉള്ളത്. കുഞ്ഞുങ്ങൾക്ക് മാത്രമല്ല, എത്ര സഞ്ചരിച്ചാലും മുതിർന്നവര്ക്കും ട്രെയിൻ യാത്രയുടെ കൗതുകം മാറില്ല. ട്രെയിനുകളുടെ ചരിത്രം, പഴയ എഞ്ചിനുകൾ, എന്നിവയെല്ലാം പ്രദർശിപ്പിച്ചിരിക്കുന്ന
നാഷണൽ ട്രെയിൻ മ്യൂസിയം ഇന്ത്യയിലെ റെയിൽ ഗതാഗതത്തിന്‍റെ നാൾവഴികൾ കാണിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് നാഷണൽ ട്രെയിൻ മ്യൂസിയം പ്രവര്‍ത്തന സമയം.

നാഷണൽ സൂവോളജിക്കൽ പാര്‍ക്ക്

ന്യൂ ഡൽഹിയില്‍ മഥുരാ റോഡിൽ സ്ഥിതി ചെയ്യുന്ന
നാഷണൽ സൂവോളജിക്കൽ പാര്‍ക്ക് ജൈവവൈവിധ്യം കൊണ്ട് കുട്ടികളെ അതിശയിപ്പിക്കുന്ന സ്ഥലമാണ്. 176 ഏക്കർ (71 ഹെക്ടർ) വിസ്തൃതിയുള്ള ഈ മൃഗശാലയിൽ വിക്കിപീഡിയിലെ കണക്ക് അനുസരിച്ച് 1350 മൃഗങ്ങൾ ഉണ്ട്. പക്ഷികളും മൃഗങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. ആഫ്രിക്കൻ ബുഷ് ആന,പുള്ളിപ്പുലി, ചെന്നായ, ബംഗാൾ കടുവ
ഏഷ്യൻ പാം സിവെറ്റ്, ഏഷ്യൻ സിംഹം തുടങ്ങിയവ ഇവിടെ കാണാം.
രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ (ഏപ്രിൽ മുതൽ ഒക്ടോബർ വരെ)
രാത്രി 9:30 മുതൽ വൈകുന്നേരം 4:30 വരെ (ഒക്ടോബർ മുതൽ മാർച്ച് വരെ) എന്നിങ്ങനെയാണ് പ്രവേശന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi kids travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+