മലയാളികളുടെ യാത്രകളിൽ പ്രിയപ്പെട്ട ഒരിടമായി ഗവി മാറിയിട്ട് വർഷങ്ങളായി. ഇത്രയും നാൾ ആയെങ്കിലും ഇന്നും ഏറ്റവും വേഗത്തിൽ ബുക്കിങ് പൂര്‍ത്തിയാകുന്ന യാത്രകളിലൊന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഗവി യാത്ര. കാടിനുള്ളിലൂടെ ഏകദേശം 70 കിലോമീറ്റർ സഞ്ചരിച്ച് കാഴ്ചകൾ കണ്ടെത്തുന്ന ഗവി ബസ് റൂട്ടുകളിൽ വ്യത്യസ്തത പകരുന്ന ഇടം കൂടിയാണ്.
അങ്ങനെയെങ്കിൽ ഈ ജനുവരി മാസത്തിലെ കുളിരിൽ നമുക്കും ഗവിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ. അടവിയും പരുന്തുംപാറയും കൂടി കണ്ടുവരുന്ന വിധത്തില്‍ ഒറ്റ ദിവസത്തെ ഗവി ട്രിപ്പാണ് പത്തനംതിട്ട കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല് ഒരുക്കിയിരിക്കുന്നത്.

ജനുവരി 1,4,7,9, 12, 24,29 എന്നിങ്ങനെ ഏഴു ഗവി പാക്കേജുകളാണ് പത്തനംതിട്ടയിൽ നിന്നുള്ളത്. രാവിലെ 6.30 ന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ബസ് ടിക്കറ്റ്, പ്രവേശന ഫീസ്, കുട്ടവഞ്ചി സവാരി, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1400 രൂപയാണ് പത്തനംതിട്ട-അടവി-പരുന്തുംപാറ യാത്രയുടെ ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ, വയനാട്, ഇടുക്കി, പൊന്മുടി, മറയൂർ, ഗുരുവായൂർ, തിരുവൈരാണിക്കുളം തുടങ്ങി സാഹസിക, ആത്മീയ യാത്രകളും ജനുവരിയിൽ പത്തനംതിട്ടയിൽ നിന്നും പുറപ്പെടും.
പത്തനംതിട്ട- വയനാട് യാത്ര
ജനുവരിയിൽ പത്തനംതിട്ടയിൽ നിന്നും ഒരു വയനാട് യാത്ര മാത്രമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജനുവരി 10ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ജംഗിൾ സഫാരി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസ് ചാർജ്, ജംഗിൾ സഫാരി, വിവിധ സ്ഥലങ്ങളിലെ പ്രവേശന ഫീസുകൾ, താമസം എന്നിവ ഉൾപ്പെടെ 3900 രൂപയാണ് നിരക്ക്.
തിരുവൈരാണിക്കുളം യാത്ര
വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ നട തുറന്ന് ദര്‍ശനം നല്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം കാണാനും പത്തനംതിട്ടയിൽ നിന്നും പാക്കേജുണ്ട്. ജനുവരി 12 മുതൽ 23 വരെയാണ് ഈ വർഷത്തെ നടതുറപ്പ് മഹോത്സവം. 12 ഞായറാഴ്ച രാത്രി 8.00 മണി മുതൽ 23 വ്യാഴാഴ്ച രാത്രി 8.00 മണി വരെ നടതുറപ്പ് മഹോത്സവം ഉണ്ടായിരിക്കും. ജനുവരി 13,16, 18, 19, 20 എന്നിങ്ങനെ അഞ്ച് ദിവസങ്ങളിൽ പത്തനംതിട്ടയിൽ നിന്നും രുവൈരാണിക്കുളം യാത്രയുണ്ടാകും. ബസ് ചാർജ് 520 രൂപയാണ്.
മറയൂർ
മറയൂരിന്‍റെ കാഴ്ചകൾ ആസ്വദിക്കാനും ഒരു രാത്രി മറയൂരിൽ തങ്ങാനും ഉള്ള അവസരം തരുന്ന യാത്രയാണ് പത്തനംതിട്ട- മറയൂർ സ്റ്റേ പാക്കേജ്. ജനുവരി 25 ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന യാത്രയില്‍ ജീപ്പ് സഫാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് ചാർജ്,ജീപ്പ് സഫാരി, മൂന്ന് നേരം ഭക്ഷണം, ഡോർമിറ്ററി താമസം എന്നിവ ഉൾപ്പെടെ 2960 രൂപയാണ് ടിക്കറ്റ് നിരക്ക്.
പത്തനംതിട്ട- ഗുരുവായൂർ യാത്ര
ഗുരുവായൂർ ക്ഷേത്ര ദർശനം ആഗ്രഹിക്കുന്നവർക്കായി ജനുവരി 26 ന്
പത്തനംതിട്ട- ഗുരുവായൂർ യാത്ര പുറപ്പെടുന്നു. രണ്ട് ദിവസത്തെ യാത്ര വൈകിട്ട് 6.00 മണിക്കാണ് ആരംഭിക്കുന്നത്. പുലർച്ചെ ഗുരുവായൂരിൽ എത്താനും ദർശനം നടത്താനും സാധിക്കുന്ന വിധത്തിലാണിത്. ബസ് ചാർജ് മാത്രം 950 രൂപയാണ്. യാത്രയിലെ ഭക്ഷണം അവരവർ വഹിക്കേണ്ടതാണ്.
ഇത് കൂടാതെ ജനുവരി 11 ന് ഏകദിന ഇടുക്കി യാത്ര- 880 രൂപ
ജനുവരി 11 ന് ഏകദിന പൊന്മുടി യാത്ര- 910 രൂപ
ജനുവരി 19 ന് സീ അഷ്ടമുടി പാക്കേജ് -
ജനുവരി 19 ന് നെഫിർറ്റിറ്റി കപ്പല് യാത്ര - 3900 രൂപ
ജനുവരി 19 ന് റോസ്മല യാത്ര - 770 രൂപ എന്നിങ്ങനെയുള്ള യാത്രകളും ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 9495752710, 9995332599, 6238309941, 9605054444
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













