ആറന്‍മുള ഉത്രട്ടാതി വള്ളംകളി
പത്തനംതിട്ടയിലെ ആറന്‍മുളയില്‍ നടക്കുന്ന ആറന്‍മുള ഉത്രട്ടാതി വള്ളംകളി ചരിത്രപ്രസിദ്ധമാണ്. 48 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ഈ വള്ളംകളി ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് നടക്കുന്നത്. നാലാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ഈ വള്ളംകളി ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണെന്നും പറയപ്പെടുന്നു. പമ്പാനദിയില്‍ നടക്കുന്ന ഈ ജലകേളിക്ക് സാക്ഷികളാകുവാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്. മുത്തുക്കുടയും ചാമരങ്ങളും ചാര്‍ത്തിയ വഞ്ചികളും വെള്ളമുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍കാരും ഇതിനെ ഒരു ഉത്സവമാക്കുന്നു.
PC: Arun Sinha
പായിപ്പാട് ജലോത്സവം
ആലപ്പുഴയിലെ പായിപ്പാട് ആറില്‍ നടത്തുന്ന പായിപ്പാട് ജലോത്സവം കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട വള്ളംകളിയാണ്. ചിങ്ങമാസത്തിലെ തിരുവോണം,അവിട്ടം, ചതയം നാളുകളിലായാണ് ഇത് നടക്കുന്നത്. ഈ ജലോത്സവത്തിന്റെ അവസാന നാളിലാണ് വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളില്‍ നിന്നുള്ള വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുക.
PC: Challiyan
ഇന്ദിരാഗാന്ധി വള്ളംകളി
കൊച്ചിക്കായലില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസം നടക്കുന്ന പ്രശസ്തമായ വള്ളം കളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന ഈ മത്സരം ഈ നാടിന്റെ ആഘോഷം തന്നെയാണ്.
PC: Challiyan
ചമ്പക്കുളം മൂലം വള്ളംകളി
മിഥുനത്തിലെ മൂലം നാളില്‍ നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി പമ്പാനദിയില്‍ വെച്ചാണ് നടക്കുന്നത്. വളരെ പുരാതനമായ ഈ വള്ളംകളിക്ക് പിന്നിലെ കഥ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടതാണ്.
PC: Ronald Tagra
ചങ്ങനാശ്ശേരി ജലോത്സവം
കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്ന ഒരു വള്ളംകളിയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മനയ്ക്കച്ചിറപുത്തനാറില്‍ നടക്കുന്ന ചങ്ങനാശ്ശേരി ജലോത്സവം.
PC: Ronald Tagra
ബിയ്യം കായല്‍ വള്ളംകളി
എല്ലാ വര്‍ഷവും ഓണാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പൊന്നാനിക്ക് സമീപമുള്ള ബിയ്യം കായലില്‍ നടത്തുന്ന വള്ളംകളിയാണ് ബിയ്യം കായല്‍ വള്ളംകളി. വനിതാ തുഴക്കാരുടെതുള്‍പ്പെടെ ഇരുപത്തി അഞ്ചോളം വള്ളങ്ങള്‍ ഇവിടെ പങ്കെടുക്കാറുണ്ട്.
PC:Wikipedia
റാന്നി അവിട്ടം ജലോത്സവം
പത്തനംതിട്ടയിലെ റാന്നിയില്‍ പമ്പാ നദിയില്‍ നടക്കുന്ന പ്രശസ്തമായ മറ്റൊരു വള്ളംകളിയാണ് റാന്നി അവിട്ടം ജലോത്സവം. ചിങ്ങത്തിലെ അവിട്ടം നാളില്‍ നടക്കുന്ന ഈ മത്സരത്തില്‍ ജലഘോഷയാത്രയും ഒരു ഭാഗമാണ്.
PC: Drajay1976
ചമ്പക്കര വള്ളംകളി
കേരളത്തിലെ പ്രധാനപ്പെട്ട മറ്റൊരു ജലമേളയാണ് എറണാകുളത്തെ ചമ്പക്കരക്കായലില്‍ നടക്കുന്ന ചമ്പക്കര വള്ളംകളി. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി നടക്കുന്ന ഈ മത്സരം ജനകീയകമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.
PC: Drajay1976