Search
  • Follow NativePlanet
Share
» »സ്രാവുകൾക്കൊപ്പം നീന്തി,പകരംചോദിച്ച് പോയ യാത്രകൾ! 2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത ട്രാവൽ ട്രെൻഡുകൾ!

സ്രാവുകൾക്കൊപ്പം നീന്തി,പകരംചോദിച്ച് പോയ യാത്രകൾ! 2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത ട്രാവൽ ട്രെൻഡുകൾ!

2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത തീർത്തും വ്യത്യസ്തമായ യാത്രാ ട്രെൻഡുകൾ ഏതൊക്കെയായിരുന്നു എന്നു നോക്കാം

യാത്രാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ കണ്ട വർഷമാണ് 2022. യാത്ര ചെയ്യുവാൻ സാധിക്കാതിരുന്ന രണ്ടു വർഷങ്ങളുടെ ക്ഷീണം തീർക്കുവാനായി നടത്തിയ റിവഞ്ച് ടൂറിസം മുതൽ ആശ്വാസത്തോടെ കിടന്നുറങ്ങുവാനായി മാത്രം പോയ സ്ലീപ്പ് ടൂറിസവും ആശ്വാസം തേടി നടത്തിയ യാത്രകളും എല്ലാം ഈ വർഷത്തിന്റെ മാത്രം പ്രത്യേകതകളാണ്. എന്നാല്‍ ഇത്തരത്തിൽ കേൾക്കുമ്പോൾ ആകർഷകവും രസകരവുമെന്നു തോന്നുന്ന ട്രെൻഡുകൾ മാത്രമാണോ ഉണ്ടായിട്ടുള്ളത്? അല്ലേയല്ല! വിചിത്രമായ ചില യാത്രകൾക്കും 2022 സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022 ൽ സഞ്ചാരികൾ ഏറ്റെടുത്ത തീർത്തും വ്യത്യസ്തമായ യാത്രാ ട്രെൻഡുകൾ ഏതൊക്കെയായിരുന്നു എന്നു നോക്കാം

Cover PC: Anderson Schmig/ Unsplash

ഡാർക്ക് ടൂറിസം

ഡാർക്ക് ടൂറിസം

ലോകം മറക്കുവാനാഗ്രഹിക്കുന്ന ചില നിമിഷങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ? ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ ആണവദുരന്തം, ടൈറ്റാനിക്ക് കപ്പലപകടം, ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ റിയാക്ടർ ദുരന്തം, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നായ ജാലിയന്‍ വാലാബാഗ് വെടിവെയ്പ് തുടങ്ങിയവ. 1984 ൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ മീഥൈൽ ഐസോസയനൈഡ് ചോര്‍ച്ചയുണ്ടാ സ്ഥലവും ഇത്തരത്തിൽ ഒന്നാണ്.

ചരിത്രത്തിന്‍റെ ഇത്തരം ഇരുണ്ട വശങ്ങളിലേക്കുള്ള യാത്രയാണ് ഡാർക്ക് ടൂറിസം എന്നറിയപ്പെടുന്നത്. യുദ്ധസ്മാരകങ്ങൾ, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള മ്യൂസിയങ്ങൾ തുടങ്ങിയവയെല്ലാം ആളുകൾ സന്ദർശിക്കാറുണ്ട്. ഗ്രീഫ് ടൂറിസം എന്നും ഇതിനു പേരുണ്ട്.

PC:Mark Thompson/Unsplash

എക്സ്ട്രീം എക്സ്പെഡിഷൻസ്

എക്സ്ട്രീം എക്സ്പെഡിഷൻസ്

2022 ലെ യാത്രകളിൽ ഹിറ്റായ മറ്റൊരു ട്രെൻഡ് ആണ് എക്സ്ട്രീം എക്സ്പെഡിഷൻസ്. കൊവിഡ് കാലത്ത് യാത്രകൾ പോകുവാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിൽ 2022 ൽ യാത്രകൾക്കുള്ള വഴികൾ തുറന്നപ്പോൾ അല്പം ആവേശം അധികമായതാണ് എക്സ്ട്രീം എക്സ്പെഡിഷൻസ് എന്നു പറയാം. തീർത്തും വൈൽഡ് ആയുള്ള യാത്രാനുഭവങ്ങളാണ് എക്സ്ട്രീം എക്സ്പെഡിഷൻസ് സമ്മാനിക്കുന്നത്. പേരുപോലെ തന്നെ യാത്രയുടെ ത്രില്ല് എന്ന്ത് മീഡിയവും ഹൈയും അല്ല, അതിലും മേലെയുള്ള എക്സ്ട്രീം ആണ്. വൈൽഡ് അഡ്വഞ്ചർ എന്നും ഇതിനെ പറയാം. സാധാരണ യാത്രാപ്രേമികൾ ആന്‍ഡമാനിലോ ലക്ഷദ്വീപിലോ ഒക്കെ ഡീപ് സീ ഡൈവിങ്ങിന് പോകുമ്പോൾ എക്സ്ട്രീം എക്സ്പെഡിഷൻസ് താല്പര്യമുള്ളവർ പോകുന്നത് സ്രാവുകൾ നിറഞ്ഞ കോകോസ് ദ്വീപിലെ ഡൈവിങ്ങിനായിരിക്കും. ഭയത്തിനെ പുറത്തുനിർത്തിയുള്ള കളികളാണ് ഈ ട്രെൻഡിന്‍റെ പ്രത്യേകത.

PC:Joshua Earle/ Unsplash

ഫെർട്ടിലിറ്റി ടൂറിസം

ഫെർട്ടിലിറ്റി ടൂറിസം

2022 ലെ വിചിത്രമായ ടൂറിസം ട്രെൻഡുകളിൽ ഒന്നാണ് ഫെർട്ടിലിറ്റി ടൂറിസം. പ്രത്യുത്പാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രകളെ ഇങ്ങനെ പറയുമെങ്കിലും ടൂറിസത്തിന് ഇതുമായി എന്താണ് ബന്ധമെന്നല്ലേ?
ദമ്പതികൾ അവരുടെ ഫെർട്ടിലിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഫെർട്ടിലിറ്റി ടൂറിസം എന്നു പറയാം. അതായത്, പ്രത്യുൽപാദന പ്രശ്‌നത്തിൽ നിന്ന് ദമ്പതികളെ മോചിപ്പിക്കുന്ന, അല്ലെങ്കിൽ രക്ഷിക്കുന്ന ദൈവാലയങ്ങൾ തേടിയുള്ള യാത്രയാണിത്. ഇറ്റലിയിലെ മിറക്കിൾ ചെയർ ഓഫ് നേപ്പിൾസ്, നൈജീരിയയിലെ ഒസുൻ സേക്രഡ് ഗ്രോവ്,ജപ്പാനിലെ കനയാമ ദേവാലയം തുടങ്ങിയവ ഇത്തരം യാത്രകൾക്ക് പോകുന്ന ഇടങ്ങളാണ്.

PC:Juliane Liebermann/ Unsplash

റിവഞ്ച് ടൂറിസം

റിവഞ്ച് ടൂറിസം

കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നിക്കുന്ന മറ്റൊരു ട്രെൻഡ് ആണ് റിവഞ്ച് ടൂറിസം. മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പോകുവാൻ സാധിക്കാതിരുന്ന യാത്രകൾ എല്ലാം എങ്ങനെയെങ്കിലും പോകണം എന്ന ഉദ്ദേശത്തോടെ യാത്ര പോകുന്നതിനെയാണ് റിവഞ്ച് ടൂറിസം എന്നു പറയുന്നത്. കഴിയുന്നത്ര സ്ഥലങ്ങൾ കണ്ടുതീർക്കുകയെന്നതും പറ്റാവുന്നത്ര യാത്രകൾ പോവുകയെന്നതും ആണ് റിവഞ്ച് ടൂറിസം വഴി ഉദ്ദേശിക്കുന്നത്. കിട്ടുന്ന അവസരങ്ങളും അവധികളുമെല്ലാ യാത്രയ്ക്കായി വിനിയോഗിക്കുന്നതും ഈ റിവഞ്ച് ടൂറിസത്തിൻറെ ഭാഗമാണ്. ഈ യാത്രയിൽ മിക്കവരും തങ്ങൾ നേരത്തെ പോകുവാൻ ആഗ്രഹിച്ച ഇടങ്ങളിലേക്കാണ് പോയത് എന്ന പ്രത്യേകതയും ഉണ്ട്.

PC:Joshua Earle/ Unsplash

സ്ലീപ്പ് ടൂറിസം

സ്ലീപ്പ് ടൂറിസം

ഉറങ്ങുവാനായി മാത്രം ഒരു യാത്ര പോകുന്നത് നമ്മളെ സംബന്ധിച്ചെടുത്തോളം വളരെ വിചിത്രമായ ഒരു സംഗതിയാണ്. ഉറങ്ങുവാനാണെങ്കിൽ വീട്ടിലിരുന്ന് ഉറങ്ങിയാൽ പോരെ എന്നു ചോദിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വിദേശരാജ്യങ്ങളിൽ മെല്ലെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്ലീപ്പ് ടൂറിസം. 2022 ൽ തന്നെയാണ് ഈ വിചിത്രമായ യാത്രാ ട്രെൻഡ് തുടങ്ങിയതും. നല്ല ഒരു ഉറക്കം ലഭിക്കുവാനോ അല്ലെങ്കിൽ ഒരു ഉറക്കശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായോ ഒക്കെയാണ് ആളുകൾ ഈ ഒരു ട്രെൻഡിലേക്ക് കടന്നിരിക്കുന്നത്.
തലയിണകൾ മുതൽ ബെഡ്, പുതപ്പ് തുടങ്ങിയവയെല്ലാം നിങ്ങളുടെ സൗകര്യം പോലെ തിരഞ്ഞെടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള പാക്കേജുകളാണ് ഹോട്ടലുകൾ നല്കുന്നത്.

PC:Shane/ Unsplash

2023ലെ യാത്രകൾ മാറുന്ന വഴി കാണണ്ടേ?എല്ലാം വൻ ലെവൽ,ഇനി വേണ്ടത് കമ്പനി തരുന്ന സൗജന്യ യാത്രയും!2023ലെ യാത്രകൾ മാറുന്ന വഴി കാണണ്ടേ?എല്ലാം വൻ ലെവൽ,ഇനി വേണ്ടത് കമ്പനി തരുന്ന സൗജന്യ യാത്രയും!

ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യംട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X