Search
  • Follow NativePlanet
Share
» » ജോഗ് വെള്ളച്ചാട്ടം മതിവരുവോളം കാണാം; ചെലവ് കുറഞ്ഞൊരു യാത്ര, കെഎസ്ആർടിസി പാക്കേജ് ഇതാ

ജോഗ് വെള്ളച്ചാട്ടം മതിവരുവോളം കാണാം; ചെലവ് കുറഞ്ഞൊരു യാത്ര, കെഎസ്ആർടിസി പാക്കേജ് ഇതാ

മഴ എല്ലായിടത്തും തകർത്ത് പെയ്യുകയാണ്. വെറുതേ മഴ കണ്ടാസ്വദിക്കുന്നതിനേക്കാൾ മഴയത്ത് ഒരു യാത്ര പോയാലോ.. വേറെ എവിടേയ്ക്കുമല്ല, മഴയിൽ ഏറ്റവും മനോഹരമാകുന്ന, കാഴ്ച കൊണ്ട് നമ്മളെ പിടിച്ചു നിർത്തുന്ന ഒരു വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു യാത്ര. എങ്ങനെ പോകും, ബസ് കിട്ടുമോ തുടങ്ങിയ പല സംശയങ്ങളാൽ മാറ്റിവെച്ച ഈ യാത്ര എവിടേക്കാണെന്നല്ലേ.. ബെംഗളുരുവിൽ നിന്ന് ജോഗ് വെള്ളച്ചാട്ടം കാണാനാണ് ഈ യാത്ര. ചെലവോ സമയമോ ഓര്‍ത്ത് പേടിക്കാതെ ആർക്കും പോയി വരാൻ സാധിക്കുന്ന ഒരു പാക്കേജ് ആണ് വന്നിരിക്കുന്നത്.

ബെംഗളുരു- ജോഗ് വെള്ളച്ചാട്ടം യാത്ര ഒറ്റ ദിവസത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാനുള്ള ഈ പാക്കേജ് നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല. മഴക്കാലത്ത് കർണ്ണാടകയിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് ജോഗ് ഫാൾസ്. ചുറ്റിലും പച്ചപ്പു നിറഞ്ഞു നിൽക്കുന്ന, അതിനു നടുവിലൂടെ പതഞ്ഞു പതഞ്ഞ് ഒഴുകി വന്ന് രൗദ്രഭാവത്തിൽ താഴേക്ക് പതിക്കുന്ന ജോഗ് കാണേണ്ട സമയവും മഴക്കാലമാണ്.

കർണ്ണാകയിലെ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടം കാണാൻ പാക്കേജ് ഒരുക്കിയിരിക്കുന്നത് കർണ്ണാടക കെഎസ്ആര്‍ടിസിയുടെ ഹുബ്ലി റൂറൽ ഡിവിഷൻ ആണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഹുബ്ലിയില്‍ നിന്ന് സഞ്ചാരികൾക്ക് നേരിട്ട് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് പോകാൻ സാധിക്കുന്ന തരത്തിൽ രണ്ട് സ്പെഷ്യൽ ബസ് സർവീസുകളാണുള്ളത്. രാജഹംസ, വോൾവോ എസി ബസ് എന്നിങ്ങനെ രണ്ട് ബസുകളാണ് ഹുബ്ലി- ജോഗ് വെള്ളച്ചാട്ടം യാത്രയ്ക്കുള്ളത്. വളരെ കുറഞ്ഞ തുകയിൽ പോകാൻ കഴിയുമെന്നതിനാൽ ബജറ്റ് യാത്രക്കാർക്കും ഇത് പ്രയോജനപ്പെടുത്താം.

ഹുബ്ലിയിൽ നിന്ന് ആദ്യം പുറപ്പെടുന്നത് രാജഹംസ ബസ് ആണ്. രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര 11.45 ന് ജോഗ് വെള്ളച്ചാട്ടത്തിലെത്തും. ഇവിടെ വൈകിട്ട് 5.00 ണണി വരെ നിങ്ങൾക്ക് ചെലവഴിക്കാം. അഞ്ച് മണിക്ക് മടക്ക യാത്ര ആരംഭിക്കുന്ന ബസ് 9.30 ന് ഹുബ്ലിയിൽ എത്തും. 430 രൂപയാണ് നിരക്ക്.

അതേസമയം, വോൾവോ എസി ബസ് രാവിലെ 8.00 മണിക്ക് ഹുബ്ലിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ജോഗ് വെള്ളച്ചാട്ടത്തിൽ എത്തും. ഇതും അഞ്ച് മണക്ക് തന്നെ ജോഗിൽ നിന്ന് മടക്കയാത്ര പുറപ്പെടും. രാത്രി 9.00 മണിയോടെ ഹുബ്ലിയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. 600 രൂപയാണ് ടിക്കറ്റ് നിരക്ക്.കൂടാതെ ശിരസി മാരികാംബ ക്ഷേത്രത്തിൻ്റെ ദർശനത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളുരുവിൽ നിന്ന് ഹുബ്ലിയിലേക്ക് എങ്ങനെ വരുമെന്നോർത്ത് ആശങ്കപ്പെടേണ്ട. കർണ്ണാടക കെഎസ്ആർടിസിയുടെ നിരവധി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. രാത്രി ബാംഗ്ലൂരിൽ നിന്ന് കയറിയാൽ പുലർച്ചെ കൃത്യ സമയത്ത് ഹുബ്ലിയിൽ എത്തുകയും ഹുബ്ലി-ജോഗ് ഫാൾസ് ബസ് പിടിക്കുകയും ചെയ്യാം.ബാംഗ്ലൂർ - ഹുബ്ലി നോൺ സരിഗെ ബസിന് 521 രൂപയും രാജഹംസ എക്സിക്യൂട്ടിവിന് 672 രൂപയും എസി ബസുകൾക്ക് 840 രൂപയും പല്ലക്കി നോൺ എസി സ്ലീപ്പറിന് 950 രൂപയും ഐരാവസ് എസി ക്ലാസ് ബസിന് 1000 രൂപയുമാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്.

ഈ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ്ങും വളരെ എളുപ്പമാണ്. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. www.ksrtc.in എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ജോഗ് വെള്ളച്ചാട്ട പാക്കേജ് ബുക്ക് ചെയ്യാം. കൂടാതെ, ഗോകുൽ റോഡ് ബസ് സ്റ്റാൻഡ്, ഹൊസൂര്‍ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7760991682 , 7760991674 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: jog falls ksrtc bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+