Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് ട്രെയിനിൽ നീണ്ടയാത്ര! പെരുന്നാൾ ആഘോഷിക്കാം ഈ നാട്ടില്‍, റെയിൽവേ പ്രത്യേക സർവീസ്

വന്ദേ ഭാരത് ട്രെയിനിൽ നീണ്ടയാത്ര! പെരുന്നാൾ ആഘോഷിക്കാം ഈ നാട്ടില്‍, റെയിൽവേ പ്രത്യേക സർവീസ്

മാര്‍ച്ച് മാസം അവസാനിക്കുന്നതിനു മുൻപേ അവധികൾ എങ്ങനെയും ആഘോഷിക്കാനുളള ഒരുക്കത്തിലാണ് എല്ലാവരും. കിട്ടിയ ലീവുകൾ പരമാവധി ഉപയോഗിച്ചും അത് യാത്രകൾക്കായി മാറ്റിവെച്ചും പ്ലാനുകളുടെ തിരക്കിലാണ്. തെക്കേ ഇന്ത്യയിൽ ഉഗാദിയും ചെറിയ പെരുന്നാളും ഉണ്ടെങ്കിൽ വടക്കേ ഇന്ത്യയിൽ പെരുന്നാള് ആഘോഷമാണ് മുഖ്യം. നീണ്ട വാരാന്ത്യം കിട്ടിയതോടെ എല്ലാവരും സന്തോഷത്തിലാണ്.

Indian Railway Extended Longest-Running Vande Bharat Express Service

നോർത്തേൺ റെയിൽവേയാണ് യാത്രക്കാരുടെ ആവശ്യകതയും തിരക്കും കണക്കിലെടുത്ത് പ്രത്യേക വന്ദേ ഭാരത് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിക്കും പാട്നയ്ക്കും ഇടയിലായി സര്‍വീസ് നടത്തുന്ന ഈ പ്രത്യേക വന്ദേ ഭാരത് മാര്‍ച്ച് മാസത്തിലെ യാത്രാ പ്ലാനുകൾ തകരാതിരിക്കുവാൻ നിങ്ങളെ സഹായിക്കും.

ഡല്‍ഹിയില്‍ നിന്ന് വാരാന്ത്യത്തിൽ ചെറുതോ വലുതോ ആയ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ട്രെയിൻ സർവീസീണ് ന്യൂ ഡൽഹി- പാട്നാ- ന്യൂ ഡൽഹി വന്ദേ ഭാരത്. അലിഗഡ്, കാൻപൂർ, പ്രയാഗ്രാജ്, ബക്സർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും ഇവിടെ നിന്ന് കണക്ഷൻ വഴി പോകുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വന്ദേ ഭാരത് ഉപയോഗപ്പെടുത്താം.

ന്യൂ ഡൽഹി- പാട്നാ വന്ദേ ഭാരത്

ട്രെയിൻ നമ്പര്‍ 02436 ന്യൂ ഡൽഹി- പാട്നാ വന്ദേ ഭാരത് രാവിലെ 8.10 ന് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10 ന് പാട്നയിൽ എത്തും. 11 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന ഏറ്റവും ദൈർഘ്യം കൂടിയ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. 986 കിലോമീറ്റർ ദൂരമാണ് ഇത് സഞ്ചരിക്കുന്നത്. എസി ചെയര്‍ കാറിന് 2560 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 4640 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മാർച്ച് 30, 31 തിയതികളിലാണ് ഇനി സർവീസുള്ളത്.

ന്യൂ ഡല്‍ഹി - 08:30
ഗാസിയാബാദ് - 09:00
കാൻപൂർ സെൻട്രൽ - 09:00
പ്രയാഗ്രാജ് ജംങ്ഷന്‍ - 15:15,
ഡിഡി ഉപാധ്യായ ജംങ്ഷൻ - 17:00
ബക്സർ - 18:25
അരാ ജംങ്ഷന്‍ -19:18
പാട്നാ - 20:10 എന്നിങ്ങനെയാണ് സമയക്രമം.

പാട്നാ- ന്യൂ ഡൽഹി വന്ദേ ഭാരത്

ട്രെയിൻ നമ്പർ 02435 പാട്നാ- ന്യൂ ഡൽഹി വന്ദേ ഭാരത് സ്പെഷ്യൽ മാർച്ച് 30,31, ഏപ്രിൽ 1 എന്നീ മൂന്നു ദിവസങ്ങളിൽ രാവിലെ 8.30 ന് പാട്നയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10 ന് ന്യൂ ഡൽഹിയില്‍ എത്തും. . 11 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം

പാട്നാ - 08:30
അരാ ജംങ്ഷന്‍ - 09:05
ബക്സർ - 09:47
ഡിഡി ഉപാധ്യായ ജംങ്ഷൻ -09:47
പ്രയാഗ്രാജ് ജംങ്ഷന്‍ -13:10
കാന്‍പൂർ സെൻട്രൽ - -15:18
അലിഗഡ് ജംങ്ഷൻ - 17:58
ഗാസിയാബാദ് - 19:33
ന്യൂ ഡല്‍ഹി - 20:10 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vande bharat express delhi
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+