Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിൻ ബെംഗളൂരു റൂട്ടിൽ.. വന്ദേ ഭാരത് ആണോ? തിരക്ക് അല്ല, നേട്ടം ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിൻ ബെംഗളൂരു റൂട്ടിൽ.. വന്ദേ ഭാരത് ആണോ? തിരക്ക് അല്ല, നേട്ടം ഇങ്ങനെ

തലങ്ങും വിലങ്ങും ട്രെയിനുകളോടുന്ന നമ്മുടെ രാജ്യത്ത് ഏറ്റവും വരുമാനമുള്ള ട്രെയിൻ ഏതാണെന്ന് ആലോചിട്ടിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായ ഇന്ത്യന്‌ റെയിൽവേ പ്രതിദനം 13169 ട്രെയിനുകൾ ഓടിക്കുന്നു. ഇത് 7325 സ്റ്റേഷനുകളിലൂടെയായി പോകുന്ന ഈ ട്രെയിനുകൾ ലക്ഷക്കണക്കിന് ആളുകൾക്ക് ചെലവ് കുറഞ്ഞ, സുഖകരമായ യാത്ര നലകുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ വരുമാനം ടിക്കറ്റ് വില്പന തന്നെയാണ്. ചരക്കു കടത്തും വരുമാനം നല്കുന്നുണ്ടെങ്കിലും ടിക്കറ്റ് വില്പനയോളം ഇല്ല. യാത്രക്കാർ ഇല്ലാത്ത ട്രെയിനുകള്‍ കുറവാണെങ്കിലും ഉയർന്ന വരുമാനം നല്കുന്ന ട്രെയിനുകൾ ഒരുപാടില്ല. വന്ദേ ഭാരത് ട്രെയിനുകളിലെ കൂടിയ ടിക്കറ്റ് നിരക്കും കൂടിയ ആവശ്യക്കാരും കണക്കിലെടത്താൽ ഏറ്റവും വരുമാനം വന്ദേ ഭാരത് ട്രെയിനുകളാണ് റെയിൽവേയ്ക്ക് നല്കുന്നതെന്ന് വിചാരിച്ചാൽ തെറ്റി..

Indian Railways Top Revenue Earners KSR Bengaluru Rajdhani on Top

ഇന്ത്യയിലെ ഏറ്റവും പ്രീമിയം ട്രെയിൻ സർവീസുകളിലൊന്നായ രാജധാനി എക്സ്പ്രസാണ് ഇന്ത്യയിൽ ഏറ്റവും വരുമാനം നേടിയ ട്രെയിൻ. വരുമാനം മാത്രമല്ല, ലാഭകരമായ ട്രെയിൻ സർവീസുകളിലും രാജധാനിയാണ് മുന്നിൽ. ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിൽ നിന്ന് കെഎസ്ആർ ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന

കെഎസ്ആർ ബെംഗളൂരു രാജധാനി എക്സ്പ്രസ് 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിനായി മാറി.

ഇന്ത്യന്‍ റെയിൽവേ വെളിപ്പെടുത്തിയ കണക്കനുസരിച്ച്
2022-23 സാമ്പത്തിക വർഷത്തിൽ വരുമാനമാനായി നേടിയത് 176 (1,76,06,66,339) കോടി രൂപയാണ്. ഈ കാലയളവിൽ യാത്ര ചെയ്തതാവട്ടെ അഞ്ച് ലക്ഷത്തിലധികം (509,510) ആളുകളും. തുടർന്നുള്ള സ്ഥാനങ്ങളിലും മുമ്പിൽ എത്തിയിരിക്കുന്നത് രാജധാനി തന്നെയാണ്.

വരുമാനത്തിൽ രണ്ടാം സ്ഥാനം നേടിയത് ന്യൂഡൽഹിക്കും കൊൽക്കത്തയ്ക്കും ഇടയിൽ ഓടുന്ന സീൽദ രാജധാനി എക്സ്പ്രസ് ആണ്. 022-23 സാമ്പത്തിക വർഷത്തിൽ 509,164 യാത്രക്കാരുമായി സീൽദ രാജധാനി എക്സ്പ്രസ് 1,28,81,69,274 രൂപ വരുമാനം നേടി. ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് ഇന്ത്യയിലെ ലാഭകരമായ മൂന്നാമത്തെ ട്രെയിനാണ്, ന്യൂഡൽഹിക്കും അസമിലെ ദിബ്രുഗഡിനും ഇടയിൽ ഓടുന്ന ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് 474,605 ​​യാത്രക്കാരിലൂടെ 1,26,29,09,697 രൂപ വരുമാനം നേടി.

മുംബൈ തേജസ് രാജധാനി എക്സ്പ്രസ് നാലാം സ്ഥാനത്താണ്. ന്യൂഡൽഹിയിൽ നിന്നും മുംബൈ സെൻട്രലിൽ നിന്നും 4,85,794 യാത്രക്കാരെയും തിരിച്ചും സഞ്ചരിച്ച ട്രെയിൻ ഈ കാലയളവിൽ 122 കോടി രൂപ വരുമാനം നേടി.

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ട്രെയിനുകൾ

1. കെഎസ്ആർ ബെംഗളൂരു രാജധാനി എക്സ്പ്രസ്
2. സീൽദ രാജധാനി എക്സ്പ്രസ്
3. ദിബ്രുഗഡ് രാജധാനി എക്സ്പ്രസ്
4. മുംബൈ തേജസ് രാജധാനി എക്സ്പ്രസ്

എന്തുകൊണ്ട് രാജധാനി എക്സ്പ്രസ്

രാജ്യ തലസ്ഥാനമായ ഡൽഹിയെ സംസ്ഥാന തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രീമിയം ട്രെയിൻ സർവീസാണ് രാജധാനി എക്സ്പ്രസ്. വന്ദേ ഭാരത് കഴിഞ്ഞാൻ ഇന്ന് ഇന്ത്യയിൽ ഏറ്റവം വേഗതയുള്ള ട്രെയിന്‍ സര്‍വീസ് കൂടിയാണ് രാജധാനിയുടേത്. പൂർണ്ണമായും ശീതീകരിച്ച രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ്, എസി ടൂ ടയർ, എസി ത്രീ ടയർ എന്നീ കോച്ചുകളാണ് ഉള്ളത്. മറ്റൊന്ന് ഇവയുടെ സ്റ്റോപ്പുകളുടെ എണ്ണമാണ്. ഏറ്റവും പ്രധാന സ്റ്റേഷനുകളിൽ മാത്രമേ ഇവ നിർത്തുകയുള്ളൂ. നിലവിൽ 18 രാജധാനി സർവീസുകളാണ് ഉള്ളത്. കേരളത്തിൽ നിന്ന് തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 12431/ 12432 ആണ് സര്‍വീസ് നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train bangalore indian railway
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+