Search
  • Follow NativePlanet
Share
» »വനിതാ ദിനം:വണ്ടര്‍ലായിലേക്കും മലക്കപ്പാറയ്ക്കും കുറഞ്ഞ ചിലവില്‍ യാത്രയുമായി കോട്ടയം കെഎസ്ആര്‍ടിസി

വനിതാ ദിനം:വണ്ടര്‍ലായിലേക്കും മലക്കപ്പാറയ്ക്കും കുറഞ്ഞ ചിലവില്‍ യാത്രയുമായി കോട്ടയം കെഎസ്ആര്‍ടിസി

കോട്ടയം കെഎസ്ആര്‍ടിസി വനിതകള്‍ക്കും വനിതാഗ്രൂപ്പുകള്‍ക്കുമായി അല്പം വ്യത്യസ്തമായ യാത്രകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

വനിതാദിനത്തില്‍ കുറഞ്ഞ ചിലവില്‍ യാത്രാ പാക്കേജുകള്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍‌ടിസി അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 2022 മാർച്ച് 8 മുതൽ 13 വരെ കെ എസ് ആർ ടിസി വനിതാ യാത്രാ വാരം ആയി ആഘോഷിക്കുന്നു. പെണ്‍യാത്രികര്‍ക്ക് വേണ്ടി കേരളത്തിലെ ഹിറ്റായ വിനോദ സഞ്ചാര ഇടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി യാത്രകള്‍ ഒരുക്കിയിരിക്കുന്നത്.

Travel

കേരളത്തിലെ മിക്ക ഡിപ്പോകളും ആകര്‍ഷകമായ പാക്കേജുകളാണ് വനിതാദിന യാത്രകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കോട്ടയം കെഎസ്ആര്‍ടിസി വനിതകള്‍ക്കും വനിതാഗ്രൂപ്പുകള്‍ക്കുമായി അല്പം വ്യത്യസ്തമായ യാത്രകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് എട്ടിന് വണ്ടര്‍ ലാ വാട്ടര്‍ തീം പാര്‍ക്കിലേക്കുള്ളതാണ് പാക്കേജുകളില്‍ ഒന്നാമത്തേത്. 900 രൂപയുടെ പാക്കേജ് 524 രൂപ പ്രവേശന ഫീസ് ഉള്‍പ്പെ‌ടെയാണ്. എട്ടാം തിയ്യതി ചൊവ്വാഴ്ച രാവിലെ എ‌ട്ടുമണിക്ക് പുറപ്പെ‌ട്ട് വൈകി‌ട്ട് എട്ടുമണിയോടെ തിരികെ വരുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഹൈറേഞ്ചിന്റെ കാഴ്ചകളിലേക്ക് പോകുവാന്‍ താല്പര്യമുള്ളവര്‍ക്കായി വാഗമൺ, പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഉല്ലാസ യാത്ര ഒരുക്കിയിട്ടുണ്ട്. വാഗമണ്‍ വേണ്ടാ എന്നുള്ളവര്‍ക്ക് മലക്കപ്പാറ യാത്ര പരീക്ഷിക്കാം.
പാക്കേജുകളെക്കുറിച്ചും ബജറ്റ് യാത്രകളെക്കുറിച്ചും കൂ‌ടുതല്‍ അറിയുവാന്‍ താല്പ്യമുള്ളവര്‍ക്ക് 9495876723, 8547832580, 0481-2562908 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ksrtc women travel kottayam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+