Search
  • Follow NativePlanet
Share
» »വ്യത്യസ്ത യാത്രാ പാക്കേജുകളുമായി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി! കുറഞ്ഞ ചിലവില്‍ നാടുകാണാം

വ്യത്യസ്ത യാത്രാ പാക്കേജുകളുമായി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി! കുറഞ്ഞ ചിലവില്‍ നാടുകാണാം

നേരത്തെ ആരംഭിച്ച മലക്കപ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്ക് നടത്തുന്ന പൊതുഅവധി ദിവസങ്ങളിലെ യാത്രകള്‍ക്കു പുറമേയാണിത്.

സഞ്ചാരികള്‍ക്കായി വീണ്ടും ആകര്‍ഷകവും ചിലവ് കുറഞ്ഞതുമായ യാത്രാ പാക്കേജുകള്‍ അവതരിപ്പിച്ച് കഴിഞ്ഞ കുറച്ചു കാലമായി കെഎസ്ആര്‍ടിസി യാത്രികരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മുസരിസിലേക്ക് കിടിലന്‍ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി. നേരത്തെ ആരംഭിച്ച മലക്കപ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്ക് നടത്തുന്ന പൊതുഅവധി ദിവസങ്ങളിലെ യാത്രകള്‍ക്കു പുറമേയാണിത്.

മുസരിസ് പാക്കേജ്

മുസരിസ് പാക്കേജ്

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ പാക്കേജാണ് മുസരിസിലേക്കുള്ളത്. കെ.എസ്.ആർ.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിൽ നിന്ന്‌ ആരംഭിക്കുന്ന വിധത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്ര രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും. പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടപ്പുറം കോട്ട, മുനയ്ക്കല്‍ ബീച്ച് എന്നിവിടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുക. എസി ബോട്ടിലാണ് യാത്ര. യാത്രയുടെ വിശദാംശങ്ങളും ഉടനെ പ്രഖ്യാപിക്കും.
PC:KannanVM -
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ പാക്കേജാണ് മുസരിസിലേക്കുള്ളത്. കെ.എസ്.ആർ.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിൽ നിന്ന്‌ ആരംഭിക്കുന്ന വിധത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്ര രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും. പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടപ്പുറം കോട്ട, മുനയ്ക്കല്‍ ബീച്ച് എന്നിവിടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുക. എസി ബോട്ടിലാണ് യാത്ര. യാത്രയുടെ വിശദാംശങ്ങളും ഉടനെ പ്രഖ്യാപിക്കും.

PC:KannanVM

മലക്കപ്പാറ യാത്ര

മലക്കപ്പാറ യാത്ര

കഴിഞ്ഞ ഒക്ടോബറിലാണ് ഇരിങ്ങാലക്കുടയില്‍ നിന്നും കെഎസ്ആര്‍ടിസി മലക്കപ്പാറ യാത്ര ആരംഭിച്ചത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴ് മണിയോടെ തിരികെയെത്തും. ആരംഭിക്കുന്നത്. പൊതുഅവധി ദിവസങ്ങളിലാണ് ഈ യാത്രയുള്ളത്. രണ്ട് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന യാത്ര ഈ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. 250 രൂപയാണ് ഒരാൾക്ക് ചാർജ്.
PC: Jaseem Hamza

നെല്ലിയാമ്പതി യാത്ര

നെല്ലിയാമ്പതി യാത്ര

ഡിസംബര്‍ മാസത്തിലാണ് നെല്ലിയാമ്പതിയിലേക്കുള്ള സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെ ആറരയ്ക്ക് ആരംഭിക്കുന്ന യാത്ര രാത്രി 8.30ന് തിരിച്ചെത്തും. പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ, പോത്തുണ്ടി വഴിയാണ് യാത്ര. രണ്ട് നേരത്തെ ഭക്ഷണവും വൈകിട്ടത്തെ ചായയും പലഹാരവും ഉള്‍പ്പെടെ 680 രൂപയാണ് ഈ യാത്രയുടെ നിരക്ക്. കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന യാത്ര ഈ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും
PC:Kjrajesh

 ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഡിപ്പോയിലെ 0480 -2823990, 9745459385 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ksrtc malakkappara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+