Search
  • Follow NativePlanet
Share
» »നവംബറിലെ കുളിരിൽ കോടമഞ്ഞ് തേടിപ്പോകാം, വെറും 360 രൂപയില്‍ തുടങ്ങുന്ന പാക്കേജുകൾ, ആകെ 18 യാത്രകൾ

നവംബറിലെ കുളിരിൽ കോടമഞ്ഞ് തേടിപ്പോകാം, വെറും 360 രൂപയില്‍ തുടങ്ങുന്ന പാക്കേജുകൾ, ആകെ 18 യാത്രകൾ

നവംബർ മാസത്തിലെ യാത്രാ പ്ലാനുകൾ എന്തെങ്കിലുമായോ? ദീപാവലിയുടെ നീണ്ട വാരാന്ത്യങ്ങൾ ഉൾപ്പെടെയുള്ള അവധികൾ വരുന്ന നവംബർ മാസം എന്തുകൊണ്ടും യാത്രകൾക്ക് പറ്റിയ സമയമാണ്. കേരളത്തിന്റെ വിനോദസഞ്ചാരം ഉഷാറാകുന്നതും മഴയും വെയിലും മാറിയുള്ള പ്രസന്നമായ കാലാവസ്ഥയും യാത്രയ്ക്ക് ഈ സമയത്തെ കൂടുതൽ അനുയോജ്യമാക്കുന്നു.

ഇപ്പോഴിതാ, കോഴിക്കോട് കെഎസ്ആർടിസി നവംബർ മാസത്തിലെ ബജറ്റ് യാത്രകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പോക്കറ്റിലൊതുങ്ങുന്ന തുകയിൽ പോയി വരാം എന്നതാണ് കെഎസ്ആർടിസി യാത്രകളുടെ പ്രത്യേകത. പല പാക്കേജുകളിലും ടിക്കറ്റ് നിരക്കും ഭക്ഷണവും പ്രവേശന ചാർജും താമസവും ഉൾപ്പെടെ വരും. ചിലതിൽ യാത്രാക്കൂലി മാത്രമായിരിക്കും നിരക്കിൽ ഉൾപ്പെടുത്തുക. മൂന്നാർ, ജാനകിക്കാട്, മലമ്പുഴ, ഗവി എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങളിലേക്കാണ് നവംബർ യാത്രകൾ.

KSRTC Tour Packages

സൈലന്‍റ് വാലി പാക്കേജ്‌

കോഴിക്കോട് ഉല്ലാസ യാത്രകള്‍ ഈ മാസം തുടങ്ങുന്നത് സൈലന്‍റ് വാലി പാക്കേജോടെയാണ്. നവംബർ 2, 16,19 എന്നീ മൂന്നു തിയതികളിൽ കോഴിക്കോട് നിന്നും രാവിലെ 4.30ന് യാത്ര ആരംഭിച്ച് രാത്രിയോടെ മടങ്ങിയെത്തും. 1580 രൂപയാണ് നിരക്ക്.

ജാനകിക്കാട്

കോഴിക്കോട് നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ യാത്രയാണ് ജാനകിക്കാട് എക്കോ ടൂറിസം കേന്ദ്രത്തിലുള്ളത്. ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദര്‍ശിക്കുന്നത്. നവംബർ 5, 19,26 എന്നീ ഞായറാഴ്ചകളിൽ രാവിലെ 6.30ന് ഞായറാഴ്ച രാവിലെ 6.30 ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് വൈകിട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

KSRTC MUnnar Tour

തുഷാരഗിരി -തൊള്ളായിരം കണ്ടി

കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടവും ഒപ്പം വയനാട്ടിലെ തൊള്ളായിരം കണ്ടിയും കണ്ടു വരുന്ന യാത്ര നവംബർ 12, 19 എന്നീ ഞായറാഴ്ചകളിൽ നടത്തുന്നു. 1240 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

ഗവി-പരുന്തുംപാറ യാത്ര

കോഴിക്കോട്ടെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും ജനപ്രിയ യാത്രകളിലൊന്നാണ് ഗവി, പരുന്തുംപാറ എന്നീ സ്ഥലങ്ങളിലേക്കുള്ളത്. കോഴിക്കോട് നിന്നും നവംബർ 5,19, എന്നീ രണ്ടു തിയതികളിലാണ് ഗവിയിലേക്ക് യാത്ര പുറപ്പെടുന്നത്. 3400 രൂപയാണ് ടിക്കറ്റ് നിരക്ക്.

മൂന്നാർ അതിരപ്പിള്ളി വാഴച്ചാൽ പാക്കേജ്

അതിരപ്പള്ളിയും വാഴച്ചാലും സന്ദർശിച്ച് മൂന്നാർ കൂടി കണ്ടു വരുന്ന ഒരു പാക്കേജും കെഎസ്ആർടിസി നടത്തുന്നു. കോഴിക്കോട് നിന്ന് നവംബർ 4, 11, 25 എന്നീ ശനിയാഴ്ചകളിൽ രാവിലെ 7.00 മണിക്ക് പുറപ്പെടും. 1830 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

വാഗമൺ-കുമളി പാക്കേജ്

നവംബർ 10, 24 എന്നീ തിയതികളിൽ കോഴിക്കോട് നിന്നും വാഗമൺ- കുമളി യാത്ര പുറപ്പെടും. കോഴിക്കോട് യാത്രകളിൽ ഏറ്റവും വലുതും ചെലവ് കൂടുതലുമുള്ള യാത്രയാണിത്. 4460 രൂപയാണ് ടിക്കറ്റ് നിരക്ക്.

നെല്ലിയാമ്പതി , മലപ്പുഴ

നവംബർ 5-ാം തിയതി പുലർച്ചെ 4.00 മണിക്ക് കോഴിക്കോട് നിന്നുള്ള നെല്ലിയാമ്പതി യാത്ര പുറപ്പെടും. വൈകിട്ടോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് ആകെ 100 രൂപയാണ് ചെലവ്.
നവംബർ 25-ം തിയതി പുറപ്പെടുന്ന മലപ്പുഴ ഏകദിന യാത്ര രാവിലെ 5.00 ന് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തും. 1100 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9544477954, 9961761708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+