കണ്ണൂരിലെ യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യം ഇതാ സാധ്യമാവുകയാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട, തെക്കിന്‍റെ കാശ്മീർ എന്ന് സഞ്ചാരികൾ സ്നേഹത്തോടെ വിളിക്കുന്ന മൂന്നാറിലേക്ക് നേരിട്ട് ബസ് സർവീസ് ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചും മൂന്നാർ ഡിപ്പോയാണ് സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ് നടത്തുക. ഇതോടെ മലബാർ ഭാഗത്തു നിന്നും മൂന്നാറിലേക്കുള്ള യാത്രകൾ ഒന്നൂകൂടി എളുപ്പമായിരിക്കുകയാണ്.
കണ്ണൂരുകാർക്ക് മാത്രമല്ല, കാസർകോഡ് ജില്ലക്കാർക്കും ഇനി മൂന്നാറിലേക്ക് പോകണമെങ്കിൽ ഈ ബസിൽ കയറിയാൽ മതി. നേരത്തെ കോഴിക്കോട് വന്ന് വേണമായിരുന്നു മൂന്നാറിലേക്ക് ബസ് പിടിക്കുവാൻ. നേരിട്ട് സർവീസ് വന്നതോടെ കണ്ണൂരിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വർധനവുണ്ടായേക്കും.
നവംബർ 24 ഞായറാഴ്ച മുതലാണ് കണ്ണൂർ- മൂന്നാർ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ് ആരംഭിക്കുക. കണ്ണൂർ, തലശ്ശേരി, വചകര, കൊയിലാണ്ടി, കോഴിക്കോട്, ചങ്കുവെട്ടി, തൃശൂർ, കോതമംഗലം, അടിമാലി വഴിയാണ് ബസ് പോകുന്നത്. 11 സ്റ്റോപ്പുകളാണ് കണ്ണൂരിനും മൂന്നാറിനും ഇടയിൽ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ - മൂന്നാർ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ്
എല്ലാ ദിവസവും രാത്രി 9.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന
കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് 8 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 6.05 ന് മൂന്നാറിൽ എത്തും. 511 രൂപയാണ് ടിക്കറ്റ് നിരക്ക്. 39 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
കണ്ണൂര്‍ - മൂന്നാർ കെഎസ്ആർടിസി സമയം, സ്റ്റോപ്പ്
കണ്ണൂർ - 9.30 pm
തലശ്ശേരി - 10.05 pm
വടകര - 10.40 pm
കൊയിലാണ്ടി - 11.10 pm
കോഴിക്കോട് - 11.35 pm
കോട്ടക്കൽ - 1.05 am
എടപ്പാൾ - 1.55 am
തൃശൂർ - 2.55 am
അങ്കമാലി - 3.50 am
പെരുമ്പാവൂർ - 4.10 am
കോതമംഗലം - 4.30 am
അടിമാലി - 5.30 am
മൂന്നാർ - 6.05 am
മൂന്നാർ - കണ്ണൂർ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ്
മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രി 10.00 മണിക്കാണ് കണ്ണൂർ ബസ് പുറപ്പെടുക. ഇത് എട്ടര മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 6:30 ന് കണ്ണൂരിൽ എത്തും. മൂന്നാർ - അടിമാലി - കോതമംഗലം - പെരുമ്പാവൂർ - അങ്കമാലി - തൃശൂർ - എടപ്പാൾ - കോട്ടക്കൽ - കോഴിക്കോട് - കൊയിലാണ്ടി - വടകര - തലശ്ശേരി വഴിയാണ് കണ്ണൂർ എത്തുന്നത്.
മൂന്നാർ- കണ്ണൂർ കെഎസ്ആർടിസി സമയം, സ്റ്റോപ്പ്
മൂന്നാർ - 10.00 pm
അടിമാലി - 10.40 pm
കോതമംഗലം - 11.50 pm
പെരുമ്പാവൂർ - 12.15 am
അങ്കമാലി - 12.35 am
തൃശൂർ - 1.45 am
എടപ്പാൾ - 2.45 am
കോട്ടക്കൽ - 3.25 am
കോഴിക്കോട് - 4.45 am
കൊയിലാണ്ടി - 5.15 am
വടകര - 5.40 am
തലശ്ശേരി - 6.05 am
കണ്ണൂർ - 6.30 am
യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ www.onlineksrtcswift.com എന്ന സൈറ്റ് വഴി സീറ്റുകൾ മുൻകൂർ ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














