കർക്കടക വാവ് ബലിതർപ്പണം 2024: വടക്കേ മലബാറിലെ ഏറ്റവും പ്രസിദ്ധവും പൗരാണികവുമായ ക്ഷേത്രങ്ങളിലൊന്നാണ് കാസർകോഡ് ജില്ലയിലെ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം അറബിക്കടലിനഭിമുഖമായാണ് നിൽക്കുന്നത്. ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തെചുറ്റിപ്പറ്റിയുണ്ട്. കാസർകോഡ് കർക്കടക ബലിതർപ്പണത്തിന് ആയിരക്കണക്കിനാളുകൾ എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണ് തൃക്കണ്ണാട്.
കടൽത്തീരത്ത് ബലിതർപ്പണം നടത്തുവാൻ സാധിക്കുന്ന ഇവിടം ദക്ഷിണ കാശിയെന്നും അറിയപ്പെടുന്നു. മാതാവിന വധിച്ച പാപത്തിനു പരിഹാരമായി പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ അദ്ദേഹം കാലങ്ങളോളം പ്രാർത്ഥനകളും തപസ്സും ചെയ്യുകയും പിതൃക്കൾക്ക് ബലിതർപ്പണം നടത്തുകയും ചെയ്തിരുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കർക്കിടകത്തിലെ വാവ് ബലിക്ക് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വളരെ പ്രധാന്യമുണ്ട്.

കർക്കിടക വാവ് ബലി 2023
ഈ വർഷത്തെ വാവ് ബലി ഓഗസ്റ്റ് 3 ശനിയാഴ്ചയാണ് നടക്കുന്നത്രാവിലെ ഉഷപൂജയ്ക്ക് ശേഷം ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന് അഭിമുഖമായുള്ള കടൽത്തീരത്ത് ബലിതർപ്പണത്തിനായി പ്രത്യേക പന്തലുകൾ തയ്യാറാക്കിയിട്ടുണ്ട്. ഒരേ സമയം ഇരുപതോളം കാർമ്മികളുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങ് ഇവിടെ നടക്കും. രാമേശ്വരത്തും ഗോകർണ്ണയിലും പിതൃപിണ്ഡങ്ങള്‍ നടത്തുന്നതിന് തുല്യമാണ് ഇവിടുത്തെയെന്നും വിശ്വാസമുണ്ട്. പരശുരാമന് തുല്യരായ പല ശ്രേഷ്ഠരും ഇവിടെ ബലിതർപ്പണം നടത്തിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ഓൺലൈൻ ആയി ബുക്ക് ചെയ്യാം
കർക്കടകവാവ് ദിവസം അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് വിശ്വാസികൾക്ക് ബലിതർപ്പണത്തിനുള്ള രസീത് നേരത്തെ മേടിക്കുവാനും ഒപ്പം ഓൺലൈൻ വഴി ബുക്ക് ചെയ്യുവാനും സാധിക്കും. https://www.trikkannadtemple.in/ എന്ന സൈറ്റിൽ ഇതിനുള്ള സജ്ജീകരണങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ 5.00 മുതൽ ക്ഷേത്രത്തില്‍ എട്ടു വഴിപാട് കൗണ്ടറുകളും പ്രവർത്തിക്കും.
യാത്രക്കാർക്ക് സുഗമമായി എത്തുന്നതിനായി കാസർകോഡ്- കാഞ്ഞങ്ങാട് റൂട്ടിൽ ചന്ദ്രഗിരിപ്പാലം വഴി കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബേക്കൽ പുഴയിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി കെഎസ്ടിപി റോഡരികിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിനെയും ക്ഷേത്രത്തിനെയും തമ്മിൽ വേർതിരിച്ചു സംസ്ഥാന ഹൈവേ ക്ഷേത്രത്തിനു മുന്നിലൂടെ കടന്നുപോകുന്നുണ്ട്.

കർക്കിടക വാവിൽ ബലിതർപ്പണം നടത്തിയാൽ
വിശ്വാസങ്ങളനുസരിച്ച് പിതൃക്കൾക്കായി സമർപ്പിച്ചിരിക്കുന്ന മാസമാണ് ദക്ഷിണായനം. ഇതിലെ ആദ്യ കറുത്തവാവാണ് കർക്കടകത്തിൽ വരുന്നത്. ജീവിച്ചിരിക്കുന്നവർ തങ്ങളുടെ മൺമറഞ്ഞ പൂർവ്വികർക്ക് മോക്ഷഭാഗ്യത്തിനായി നല്കുന്ന ബലിയാണിത്. ആത്മാക്കളെ സംതൃപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. മാത്രമല്ല, മറ്റു മാസങ്ങളിലെ ബലിതർപ്പണത്തേക്കാൾ പ്രാധാന്യം കർക്കിടകത്തിലെ ബലിക്കുണ്ട്.
കേരളത്തിലെ പ്രധാന ബലിതര്‍പ്പണ ക്ഷേത്രങ്ങള്‍
കേരളത്തിൽ നിരവധി ക്ഷേത്രങ്ങളിൽ വലിയ രീതിയില് ബലിതർപ്പണം നടത്തുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് സ്ത്രീപുരുഷ ഭേദമന്യേ ബലിതർപ്പണത്തിനായി ഇവിടങ്ങളിൽ എത്തുന്നത്.
ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രക്കടവ്, തിരുവേഗപ്പുറ മഹാക്ഷേത്രം ആറാട്ടുകടവ് ഷൊര്‍ണൂര്‍ ശാന്തിതീരം, ഭാരതപ്പുഴയുടെ തീരം തുടങ്ങിയ സ്ഥലങ്ങളിൽ ബലിതർപ്പണം പ്രസിദ്ധമാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: Trikkannad Tryambakeshwara Temple
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













