» »തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Written By:

വയനാട്ടിലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളുടെ ‌ചെരുവിലായാ‌ണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നെല്ലി മരത്തിൽ നിന്നാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിന് ആ പേര് ലഭിച്ചത്. ‌‌ദൈവം നെല്ലി മരത്തിന്റെ രൂപത്തിൽ ആ‌ണ് തിരുനെല്ലിയിൽ അവതരിച്ചതെന്നാണ് വിശ്വാസം. ഇതിന് പിന്നിൽ ഒരു കഥയുണ്ട്; ഒരിക്കൽ ബ്രഹ്മാവ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്തിരുന്ന മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു, ഇവിടുത്തെ പ്രകൃതി ഭംഗിയും സുന്ദരമായ പുഴയുമൊക്കെ കണ്ടപ്പോൾ ബ്രഹ്മാവിന് അവിടെയൊന്ന് വിശ്രമിക്കാൻ തോന്നി.

ബ്രഹ്മാവ് വിശ്രമിക്കവെ, താൻ നിൽക്കുന്നതിന് സമീ‌പത്തുള്ള നെല്ലിമരത്തിൽ വിഷ്ണുവിന്റെ രൂപം ദർശിക്കാനിടായി. ഉടനെ അവിടെ ബ്രഹ്മാവ് ഒരു വിഷ്ണു ക്ഷേത്രം സ്ഥാപിച്ചു.

വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍

ശിവന്റെ വിശ്രമം

ശിവന്റെ വിശ്രമം

പിന്നീട് ഒരിക്കൽ ശിവനും അത് വഴി വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ഗുഹയിൽ ധ്യാനത്തിൽ ഇരുന്നു. അങ്ങനെ ബ്രഹ്മാവ് സ്ഥാപിച്ച വിഷ്ണു ക്ഷേത്രത്തിൽ ത്രിമൂർത്തികൾ കുടികൊണ്ടു. ഈ ക്ഷേത്രത്തി‌ൽ ഏറ്റവും അവസാനം വന്ന് പ്രാർത്ഥിക്കുന്ന ബ്രഹ്മാവാണെന്നാണ് വിശ്വാസം.
Photo Courtesy: Vijayakumarblathur

പാപനാശിനി

പാപനാശിനി

ക്ഷേത്രത്തിന് സമീപത്തു‌ള്ള അരുവി പവിത്ര‌തയുള്ളതായിട്ടാണ് വിശ്വാസികൾ കരുതുന്നത്. പാപനാശിനി എന്നാണ് ഈ അരുവി അറിയപ്പെടുന്നത്. പിതൃക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ധാരാളം ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ് ഇത്.
Photo Courtesy: Vijayakumarblathur

ക്ഷേത്ര‌ത്തേക്കുറിച്ച്

ക്ഷേത്ര‌ത്തേക്കുറിച്ച്

കേരളത്തിലെ പര‌മ്പരാഗത വാസ്തുനിർമ്മണ ശൈലിയിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഓടുമേഞ്ഞതാണ് ക്ഷേത്രത്തിന്റെ മേൽക്കൂര.
Photo Courtesy: Anil C

കരിങ്കൽ ക്ഷേത്രം

കരിങ്കൽ ക്ഷേത്രം

പഴയകാലത്തെ ഒരു പ്രാദേശിക ഭരണാധികാരി കരിങ്കല്ലു കൊണ്ട് ക്ഷേത്രം പുതുക്കി പണിയാൻ ‌തീരു‌മാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ഉണ്ടായ യുദ്ധത്താലോ പകർച്ച വ്യാധികളാലോ ക്ഷേത്ര നിർമ്മാണം തുടരാൻ കഴിഞ്ഞില്ല. ഇതിനായി നിർമ്മിച്ച കരിങ്കൽ തൂണുകൾ ഇപ്പോഴും കണാം.
Photo Courtesy: Vijayakumarblathur

കരിങ്കൽ പാത്തികൾ

കരിങ്കൽ പാത്തികൾ

ഈ ക്ഷേത്രത്തിലേ‌ക്ക് മലമുകളിൽ നിന്ന് ജലം എത്തിക്കാൻ നിർമ്മിച്ച കരിങ്കൽ പാ‌ത്തികളും സഞ്ചാരികൾക്ക് വി‌സ്മ‌യമാണ്.
Photo Courtesy: Vijayakumarblathur

കാട്ടിനുള്ളിൽ

കാട്ടിനുള്ളിൽ

കാനന മധ്യത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ക്ഷേത്ര‌ത്തിലേക്കുള്ള യാ‌ത്ര തന്നെ സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.
Photo Courtesy: Anil C

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കൽപ്പറ്റയിൽ നിന്ന് 60 കി. മീ അകലെയായാണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്ന് ഇവിടേ‌യ്ക്ക് ബസുകൾ ലഭിക്കും. മാന‌ന്തവാടിയിൽ നിന്ന് 32 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്താം.
Photo Courtesy: RajeshUnuppally

Please Wait while comments are loading...