Search
  • Follow NativePlanet
Share
» »കർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾ

കർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾ

കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ് ആചരിക്കുന്നത്. പിതൃബലിക്കും തർപ്പണത്തിനും ഏറെ യോജിച്ച ഈ ദിവസം ആത്മാക്കൾക്കു ബലിയിട്ടാൽ അവർക്കു ശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

By Elizabath Joseph

കർക്കിടകവാവ് ക്ഷേത്രങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ് ആചരിക്കുന്നത്. പിതൃബലിക്കും തർപ്പണത്തിനും അറെ യോജിച്ച ഈ ദിവസം ആത്മാക്കൾക്കു ബലിയിട്ടാൽ അവർക്കു ശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ട്, വ്രതമെടുത്ത് ശുദ്ധമായ മനസ്സുമായാമ് ബലിയിടുന്നത്. ആലുവാ മണപ്പുറം, തിരുന്നാവായ, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയ ഇടങ്ങളാണ് ബലിതർപ്പണത്തിനു പേരുകേട്ടിരിക്കുന്നത്. ബലിതർപ്പണത്തിനു പേരുകേട്ട കേരളത്തിലെ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

കർക്കിടക വാവു ദിനത്തില്‍ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിൽ എത്തി ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്. അന്നേ ദിവസം ഇവിടെ ബലിയിട്ടാൽ വർഷം മുഴുവൻ ബലിയിട്ടതിന്റെ ഫലമാണത്രെ ലഭിക്കുക.
സ്വന്തം പിതാവിന്റെ വാക്കു കേട്ട് മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് വിശ്വാസം. ത്രിവേമി സംഗമത്തിനടുത്തു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തി ബലിതർപ്പണം നടത്തുന്നത് അതീവ പുണ്യകരമാണത്രെ.

PC:pranav

 എല്ലാ ദിവസവും ബലി തർപ്പണം

എല്ലാ ദിവസവും ബലി തർപ്പണം

കർക്കിടക വാവു ദിവസം മാത്രമല്ല, വർഷത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഈ ആചാരമുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിനുള്ളിൽ തന്നെ ബലിതർപ്പണം നടത്തുന്ന ക്ഷേത്രം കൂടിയാണിത്.

PC:Challiyan

എവിടെയാണിത് ?

എവിടെയാണിത് ?

തിരുവനന്തപുരം കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡിലാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോവളത്തു നിന്നും ഇവിടേക്ക് ആറു കിലോമീറ്ററാണ് ദൂരം.

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

പിതൃതർപ്പണത്തിനു പേരുകേട്ട മറ്റൊരു ക്ഷേത്രമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം. ദക്ഷിണ കാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്. തിരുവല്ലം, തിരുനാവായ, തിരുനെല്ലി തുടങ്ങിയ ക്ഷേത്രങ്ങൾക്കൊപ്പമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവുമുള്ളത്. ക്ഷേത്രത്തിനു സമീപത്തുള്ള പാപനാശം ബീച്ചിലാണ് ഇവിടെ ബലിയിടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക. വർക്കല ബീച്ചിനു സമീപത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രമുള്ളത്. കർക്കിടകവാവു ദിവസം ആയിരക്കണക്കിനാളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ എത്തുന്നത്.

PC:Dev

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വർക്കല ബീച്ചിന്റെ സമീപത്തുള്ള കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രമുള്ളത്. ട്രെയിനിനു വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്താം.

തിരുനെല്ലി മഹാവിഷ്മു ക്ഷേത്രം

തിരുനെല്ലി മഹാവിഷ്മു ക്ഷേത്രം

മലബാറുകാർക്ക് ബലി അര്‍പ്പണം നടത്തുന്നതിന് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ക്ഷേത്രമാണ് വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദക്ഷിണ കാശി എന്നും ദക്ഷിണഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
കർക്കടകം, തുലാം, കുംഭം എന്നീ മലയാള മാസങ്ങളിലെ അമാവാസി നാളിൽ ഇവിടെ ബലിതർപ്പണം നടത്താനായി ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെ ബലിയിട്ടാൽ ആത്മാക്കൾക്ക് ഭഗവത്സന്നിധിയിലെത്തി മോക്ഷം പ്രാപിക്കുവാൻ സാധിക്കും എന്നാണ് വിശ്വാസം. പിതൃബലി, തിലഹോമം, പിതൃപൂജ എന്നിവയ്ക്കാണ് ഇവിടെ കൂടുതലും വിശ്വാസികൾ എത്തുന്നത്.

PC:Augustus Binu

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

പിതൃതർപ്പണ കർമ്മങ്ങൾക്കും ബലിയിടലിനും കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ത്രിമൂർത്തി സംഗമ സ്ഥാനത്താണ് പിതൃകർമ്മങ്ങൽ നടക്കുക, പരശുരാമൻ ക്ഷത്രിയ നിഗ്രഹം നടത്തിയ തന്റെ പാപങ്ങൾ തീർക്കാനും ആത്മാക്കൾക്ക് മോക്ഷം നല്കാനുമായി ഇവിടെ എത്തി ബലിയർപ്പിച്ചു എന്നാണ് വിശ്വാസം.

PC:Ssriram mt

തൃശിലേരി മഹാദേവ ക്ഷേത്രം

തൃശിലേരി മഹാദേവ ക്ഷേത്രം

വയനാട് മാനന്തവാടിക്കു സമീപം തിരുനെല്ലിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. തൃശ്ശിലേരിയിലെ മഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്ന ഒരു പതിവ് പണ്ടു നിലനിന്നിരുന്നു. തിരുനെല്ലി ക്ഷേത്രത്തിൽ ബലിയിടുവാൻ പോകുന്നവർ ഇവിടെ എത്തി ശിവനെ പ്രാർഥിച്ച് വേണം പോകാൻ എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ഇവിടുത്തെ പ്രതിഷ്ഠയായ ശിവലിംഗം സ്വയംഭൂവാണ്. പാപനാശിനിയിലെ ജലമാണ് ഇവിടുത്തെ തീർഥക്കുളത്തിലുള്ളതത്രെ.

PC:Vinayaraj

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മാനന്തവാടിയിൽ നിന്നും 32 കിലോമീറ്റർ യാത്ര ചെയ്താലേ തിരുനെല്ലിയിലെത്താൻ സാധിക്കു. ത്രിശിലേരി ക്ഷേത്രത്തിലേക്ക് മാനന്തവാടിയിൽ നിന്നും 10 കിലോമീറ്റർ ദൂരമാണുള്ളത്. കാടുകൾക്കു നടുവിലൂടെയുള്ള ഈ യാത്ര പുതിയൊരു അനുഭവമായിരിക്കും.

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം

കോട്ടയം ജില്ലയിൽ പുതുപ്പള്ളിക്ക് സമാപമാണ് വെന്നിമല ശ്രീ രാമലക്ഷ്മണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ രാമനും ലക്ഷ്ണമണനും ഒന്നിച്ച് വാഴുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ക്ഷേത്രം കൂടിയാണിത്. ചേരമാൻ പെരുമാൾ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കൂടിയാണിത്. കോട്ടയത്തു നിന്നും 12 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഇവിടെ കർക്കിടക വാവ് ദിനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X