Search
  • Follow NativePlanet
Share
» »ബെംഗളൂരു- കോട്ടയം നോൺ എസി സ്ലീപ്പർ ക്രിസ്മസ് മുതൽ, സേലം കോയമ്പത്തൂർ വഴി യാത്ര,കെഎസ്ആർടിസിയുടെ സമ്മാനം!

ബെംഗളൂരു- കോട്ടയം നോൺ എസി സ്ലീപ്പർ ക്രിസ്മസ് മുതൽ, സേലം കോയമ്പത്തൂർ വഴി യാത്ര,കെഎസ്ആർടിസിയുടെ സമ്മാനം!

ബെംഗളൂരു - കോഴിക്കോട് നോൺ എസി സ്ലീപ്പര് ബസിനു പിന്നാലെ ബെംഗളൂരു- കോട്ടയം റൂട്ടിലും സർവീസ് പ്രഖ്യാപിച്ച് കർണ്ണാടക ആര്‍ടിസി. സാധാരണക്കായ യാത്രക്കാരെ ഉദ്ദേശിച്ച് ആരംഭിക്കുന്ന ഈ സർവീസ് ക്രിസ്മസ് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തി ദിവസങ്ങളിലലേതിനേക്കാൾ അല്പം ഉയർന്ന നിരക്കായിരിക്കും വാരാന്ത്യങ്ങളില്‍ ഈടാക്കുക.

ബെംഗളൂരു - കോഴിക്കോട് പ്രതിദിന പല്ലക്കി നോൺ എസി സ്ലീപ്പർ ക്രിസ്മസ് ദിനമായ ഡിസംബർ 25 നും തിരികെയുള്ള കോട്ടയം- ബെംഗളൂരു സർവീസ്
പിറ്റേന്ന് 26 മുതലും ആരംഭിക്കും. ഹൊസൂർ- സേലം-കോയമ്പത്തൂർ- പാലക്കാട് വഴിയായിരിക്കും യാത്ര. നിലവിൽ കോട്ടയം- ബെംഗളൂരു റൂട്ടിൽ വാരാന്ത്യങ്ങളിൽ മാത്രമാണ് കർണ്ണാടക ആർടിസിയുടെ ബസ് സർവീസുള്ളത്. ഐരാവത് ക്ലബ് ക്ലാസ് സർവീസ് ആണിത്.

KSRTC Bengaluru-Kottayam Pallakki Sleeper Bus

ബെംഗളൂരു - കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ

ബാംഗ്ലൂർ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ബസ് 12 മണിക്കൂർ 44 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 06:44 ന് കോട്ടയത്ത് എത്തും. പ്രവൃത്തിദിവസങ്ങളിൽ 1300 രൂപയുെ വാരാന്ത്യങ്ങളിൽ 1413 രൂപയും ആണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരു ശാന്തിനഗർ - 18:00
ബെംഗളൂരു ക്രൈസ്റ്റ് കോളേജ് - 18:19
ബെംഗളൂരു സെൻറ് ജോണ്‍സ് - 18:25
ബെംഗളൂരു ഇലക്ട്രോണിക് സിറ്റി - 18:45,
ഹൊസൂർ - 19:09
പാലക്കാട് - 01:30
തൃശൂർ -03:00
ചാലക്കുടി - 03:30
അങ്കമാലി - 04:09
പെരുമ്പാവൂർ -04:24
മൂവാറ്റുപുഴ - 04:35
കൂത്താട്ടുകുളം -05:44
ഏറ്റുമാനൂർ - 06:14
കോട്ടയം -06:44

കോട്ടയം -ബെംഗളൂരു പല്ലക്കി നോൺ എസി സ്ലീപ്പർ

കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന കോട്ടയം -ബെംഗളൂരു പല്ലക്കി നോൺ എസി സ്ലീപ്പർ 12 മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 6.00 മണിക്ക് ബെംഗളൂരുവിൽ എത്തും. കോട്ടയം - ഏറ്റുമാനൂർ - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പേരമ്പാവൂർ - അങ്കമാലി - തൃശൂർ - പാലക്കാട് - വാളിയാര്‍ വഴിയാണ് ബെംഗളുരു എത്തുന്നത്.

കോട്ടയം - 18:00
ഏറ്റുമാനൂർ - 18:10
കൂത്താട്ടുകുളം - 18:40
മൂവാറ്റുപുഴ - 19:10
പെരുമ്പാവൂർ - 19:30
അങ്കമാലി - 19:50
തൃശൂർ - 21:40
പാലക്കാട് - 22:40
ബെംഗളൂരു ശാന്തി നഗർ - 05:50,
മജസ്റ്റിക് - 06:00

പല്ലക്കി നോൺ എസി ബസ്

30 ബെർത്തുകളുള്ള, മികച്ച സൗകര്യങ്ങളുള്ള ബസാണ് കെഎസ്ആര്‍ടിസിയുടെ പല്ലക്കി നോൺ എസി ബസ്. ചാർജിംഗ് പോയിന്‍റ്,
യുഎസ്ബി ചാർജർ, തലയിണ, വാട്ടർ ബോട്ടിൽ ഹോൾഡർ, ഫസ്റ്റ് എയ്ഡ് ബോക്സ്
എമർജൻസി എക്സിറ്റ് തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc kottayam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+