കെഎസ്ആർടിസിയാണ് മലയാളികളുടെ യാത്രാശീലങ്ങളെ അടിമുടി മാറ്റിയത്. എങ്ങനെ പോകുമെന്ന് ആലോചിച്ചിരുന്ന യാത്രകളെ ഇനി എപ്പോൾ അടുത്ത യാത്രയെന്ന ലെവലിലേക്ക് ചിന്തിക്കാൻ സാധിച്ചത് ബജറ്റ് ടൂറിസം സെല്ലിന്‍റെ വരവോടയൊണ്. ഇപ്പോഴിതാ, ബിടിസി അതിന്‍റെ വളർച്ചയുടെ ഒരുപടി കൂടി കടന്നിരിക്കുക.യാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ആദ്യ മൾട്ടി ആക്സിൽ എസി വോൾവോ ബസ് വിനോദ യാത്ര ഇതാ വന്നിരിക്കുന്നു. കൊല്ലം കെഎസ്ആര്‌ടിസിയാണ് വോൾവോ ബസിലെ ആദ്യ യാത്ര ഒരുക്കുന്നത്.
മലബാറിനെ അറിയുവാനും കാഴ്ചകളിലൂടെയും രുചികളിലൂടെയും പരിചയപ്പെടുത്തുവാനുമായി പ്രകൃതി, ചരിത്രം, രുചി എന്ന ടാഗ് ലൈനിൽ 'എക്സ്പീരിയൻസ് മലബാർ' എന്ന പേരിലാണ് യാത്ര കെ എസ് ആര് ടി സി അവതരിപ്പിക്കുന്നത്. പേരുപോലെ തന്നെ മലബാർ മേഖലയിലെ ചരിത്രയിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ,രുചിയിടങ്ങൾ എന്നിവ ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ നിന്നും മലബാർ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു യാത്രയായിരിക്കും ഇത്.
കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ മൂന്നു ജില്ലകളിലെ ഏറ്റും പ്രധാനപ്പെട്ട കാഴ്ചകളും രുചിയിടങ്ങളും ചരിത്രപ്രേമികൾക്കും കോഴിക്കോടൻ രുചി വൈവിധ്യം ആസ്വദിക്കാൻ കാത്തിരിക്കുന്നവർക്കും മലബാറിന്റെ സൗന്ദര്യം നേരിട്ട് കാണാൻ കൊതിക്കുന്നവർക്കും യോജിച്ച പാക്കേജാണ്.
കണ്ണൂർ ജില്ലയിലെ അറക്കൽ മ്യൂസിയം, സെന്റ് അഞ്ചലോ ഫോർട്ട്, പറശ്ശിനിക്കടവ്, പാപ്പിനിശ്ശേരി എന്നിവയും കാസർകോഡ് ജില്ലയിൽ ബേക്കൽ കോട്ടയും കോഴിക്കോട് പഴശ്ശി മ്യൂസിയം, ലോകനാർക്കാവ്, കാപ്പാട് ബീച്ച്, മിട്ടായി തെരുവ്, ബേപ്പൂർ എന്നിവയുമാണ് സന്ദർശിക്കുന്നത്.
ആദ്യ മൾട്ടി ആക്സിൽ എസി വോൾവോ ഉല്ലാസ യാത്ര ഒക്ടോബർ 18 ന് കൊല്ലം മേയർ പ്രസന്ന ഏണസ്റ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന യാത്ര ഒക്ടോബർ 20 ഞായറാഴ്ച രാത്രി മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 3200 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9747969768,9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












