Search
  • Follow NativePlanet
Share
» »കണ്ണൂർ കണ്ടറിയാം,കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടം കണ്ട് ട്രെക്കിങ്, വയലപ്രയും കാണാം...കെഎസ്ആർടിസി പാക്കേജ്

കണ്ണൂർ കണ്ടറിയാം,കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടം കണ്ട് ട്രെക്കിങ്, വയലപ്രയും കാണാം...കെഎസ്ആർടിസി പാക്കേജ്

കണ്ണൂർ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യമെത്തുന്നത് മനംമയക്കുന്ന രുചിയുള്ള പലഹാരങ്ങളും പിന്നെ കണ്ണൂർ കോട്ടയും പയ്യാമ്പലം ബീച്ചും ഒക്കെയാണ്. കടൽത്തീരത്ത് തുടങ്ങി മലകളും കുന്നുകളും ക്ഷേത്രങ്ങളും ട്രെക്കിങ്ങും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടവും കാട്ടുവഴികളും എല്ലാായി കണ്ണൂർ ഒരുക്കുന്നത് ഒരു വ്യത്യസ്ത ലോകം തന്നെയാണ്. ഈ കണ്ണൂരിനെ എളുപ്പത്തിൽ എങ്ങനെ പരിചയപ്പെടുമെന്നല്ലേ.. അതിനാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ യാത്രകൾ

KSRTC Explore Kannur packages Visit Vayalapra Park Ezharakund Waterfalls Arakkal Museum

കണ്ണൂർ കോട്ട-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക്

കണ്ണൂരിന്‍റെ ചരിത്രകാഴ്ചകൾ കണ്ട്, തനിനാടൻ കാഴ്ചകളും കണ്ണൂരിന്‍റെ ഗ്രാമീണതയും അനുഭവിച്ച് മടങ്ങുവാനുള്ള പാക്കേജാണ് കണ്ണൂർ കോട്ട-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക് ടൂർ പാക്കേജ്. കണ്ണൂർ കോട്ട എന്ന സെന്‍റ് ആഞ്ചലോസ് കോട്ട കേരളത്തിലെ തന്നെ ചരിത്രപ്രസിദ്ധ സ്ഥലമാണ്. അറബിക്കടലിന്‍റെ തീരത്ത് ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ ദ് ആല്‍മീദ 1505 ൽ ആണിത് നിർമ്മിച്ചത്. ത്രികോണാകൃതിയിൽ വെട്ടുകല്ലിൽ നിർമ്മിച്ച ഈ കോട്ടയിൽ നിന്ന് വര്‍ഷങ്ങൽക്കു മുൻപ് പീരങ്കിയുണ്ടകൾ കണ്ടെടുത്തിരുന്നു.

കേരളത്തിലെ ഏക മുസ്ലീം രാജകുടുംബമായഅറക്കൽ കുടുംബത്തിന്‍റെ ചരിത്ര പറയുന്ന ഇടമാണ് അറക്കല്‌ മ്യൂസിയം. അറക്കൽ കുടുംബത്തിൻ്റെ പൈതൃകം മനസ്സിലാക്കുവാൻ സന്ദർശിക്കേണ്ട സ്ഥലം കൂടിയാണ് ഇത്. കൂടാതെ പഴയങ്ങാടിയിലെ വയലപ്ര പാർക്കും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാതയോരത്തെ നടപ്പാത, ഫ്ലോട്ടിങ് ബ്രി‍ഡ്ജ് എന്നിവയാണ് ഇവിടെ കാണാനുള്ളത്. ഒക്ടോബർ 6, 20 എന്നീ രണ്ട് തിയതികളിലാണ് പാക്കേജ്. ഒരാൾക്ക് 270 രൂപയാണ് നിരക്ക്.

കണ്ണൂർ കോട്ട, വയലപ്ര പാർക്ക്, പറശിനികടവ്, പയ്യാമ്പലം

കണ്ണൂരിന്‍റെ പ്രധാന കാഴ്ചകൾ ഒറ്റ പാക്കേജിൽ ഉൾപ്പെടുത്തിയതാണ്
കണ്ണൂർ കോട്ട, വയലപ്ര പാർക്ക്, പറശിനികടവ്, പയ്യാമ്പലം പാക്കേജ്. കണ്ണൂർ ജില്ലയിലെ വളർന്നു വരുന്ന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നായ വയലപ്ര ഫ്ലോട്ടിങ് പാർക്ക് കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന സ്ഥലമാണ്. പറശിനിക്കടവ് കണ്ണൂരിലെ ഏറ്റവും ജനപ്രിയ സ്ഥലമാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, പാമ്പുവളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. ഒക്ടോബർ 13, 27 രണ്ട് തിയതികളിലാണ് പാക്കേജ്. ഒരാൾക്ക് 690 രൂപയാണ് നിരക്ക്.

പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്

കണ്ണൂരിന്‍റെ സാധാരണ കാഴ്ചകളിൽ നിന്നു മാറി സാഹസികതയും പ്രകൃതിഭംഗിയും എല്ലാം അനുഭവിച്ചറിയാൻ പറ്റുന്ന പാക്കേജാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ പൈതൽമല -ഏഴരക്കുണ്ട് വെള്ളച്ചാട്ടം -പാലക്കയം തട്ട് യാത്ര.
സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽമല കണ്ണൂരിന്‍റെ മൂന്നാർ എന്നാണ് അറിയപ്പെടുന്നത്. കോടമഞ്ഞും തണുപ്പും കാറ്റും എല്ലാം ചേരുന്ന യാത്രയിൽ പർവ്വത നിരകള്‍ കണ്ട് കാടു് പുൽമേടുകളും താണ്ടിയുള്ള യാത്രയാണ് ആകർഷണം. ജില്ലയിലെ പ്രസിദ്ധമായ ഹിൽ സ്റ്റേഷൻ കൂടിയാണിത്.

പൈതൽമലയുടെ താഴെയായി സ്ഥിതി ചെയ്യുന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഏഴു തട്ടുകളായി താഴേക്ക് പതിക്കുന്ന ഒന്നാണ്. സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് കുറച്ച് നടത്തം ഉണ്ടെങ്കിലും അതൊട്ടും മടുപ്പിക്കില്ല. തുടർന്ന് ഈ പാക്കേജിൽ പാലക്കയം തട്ടും സന്ദർശിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മലമുകളിലെ സ്വർഗ്ഗമാണ്. കോടമഞ്ഞും ട്രെക്കിങും മനോഹരമായ കാഴ്ചകളുമാണ് ഈ പാക്കേജ് തരുന്നത്. ഒക്ടോബർ 2, 31 എന്നീ രണ്ടു തിയതികളിലാണ് ഈ യാത്ര. ഒരാൾക്ക് 730 രൂപയാണ് നിരക്ക് . യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും ഫോൺ- 9544477954

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kannur travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+