ഗവി മലയാളികൾക്ക് ഒരു ആവേശമാണ്. സാഹസികതയും കാടും കാഴ്ചകളും എല്ലാം ചേർന്ന് ഒരു കംപ്ലീറ്റ് പാക്കേജ്. ഗവി യാത്ര അതിനു ചേർന്ന വിധത്തിൽ പോകണമെങ്കിൽ കെഎസ്ആർടിസി തന്നെ വേണം. കാട്ടിലെ വഴികളിലൂടെ, ഒന്നിനെയും കൂസാതെ പോകുന്ന വണ്ടിയിൽ ഇരുന്ന് കാഴ്ചകണ്ട് ആസ്വദിച്ചുള്ള യാത്ര ഒരൊന്നൊന്നര അനുഭവം തന്നെയാണ്.
ഗവി മാത്രമല്ല, ഡിസംബർ മാസത്തിൽ കേരളത്തിൽ നിർബന്ധമാും പോയിരിക്കേണ് മൂന്നാറും വട്ടവടയും കാന്തല്ലൂരും മറയൂരും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളാണ് തൃശൂർ മാളയിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. കുട്ടനാടും കായൽ കാഴ്ചകളും മലക്കപ്പാറയുടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രകളും ഇത്തവണയുണ്ട്. ഡിസംബറിൽ എവിടേക്ക് പോകണം എന്ന് ഇനിയും സംശയമുള്ളവർക്ക് ഏതൊക്കെ പാക്കേജുകളാണ് ഇവിടുന്നുള്ളതെന്ന് നോക്കാം.

ഗവി യാത്ര
വളരെ കുറഞ്ഞ ചെലവില്‍ ടിക്കറ്റ്, ഭക്ഷണം, ബസ് എന്നിങ്ങനെ ഒന്നിനെക്കുറിച്ചും ആശങ്കയില്ലാതെ പുലര്‍ച്ചെ പോയി, രാത്രി മടങ്ങിയെത്തുന്ന വിധത്തിലാണ് മാള- ഗവി ബജറ്റ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പോക്കറ്റ് കാലിയാകാതെ പോയി വരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പാക്കേജ് ആണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഗവി കൂടാതെ, അടവി, പരുന്തുംപാറ എന്നിവിടങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ 2 മണിക്ക് മാള സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര നേരേ പത്തനംതിട്ട ഡിപ്പോയില്‍ ആണ് എത്തുക. അവിടുന്ന് ഗവി കാനന യാത്രയ്ക്ക് അനുയോജ്യമായ 36 സീറ്റുള്ള കട്ട് ചേസ് ഓർഡിനറി ബസിൽ യാത്ര തുടരും. ഉച്ചഭക്ഷണം അടവിൽ വെച്ചാണ് കഴിക്കുന്നത്. കുട്ടവഞ്ചിയിൽ കയറാതെ എങ്ങനെയാണ് അടവി യാത്ര പൂർത്തിയാകുന്നത്. ഏകദേശം അരമണിക്കൂർ ദൈർഘ്യമുള്ള കുട്ടവഞ്ചി യാത്രയ്ക്കും ഇവിടെ അവസരമുണ്ട്. തുടർന്ന് പരുന്തുംപാറ കൂടി കണ്ട് രാത്രി പന്ത്രണ്ടോടെ മാളയിൽ മടങ്ങിയെത്തും. 2300 രൂപയാണ് ഗവി യാത്രയുടെ ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ വേറെയും മൂന്ന് യാത്രകളും മാളയിൽ നിന്നുണ്ട്. ഏകദിന മലക്കപ്പാറ യാത്ര ഇവിടുന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ പാക്കേജുകളിലൊന്നാണിത്. . രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് രാത്രി ഒൻപതിന് മടങ്ങിയെത്തും. 570 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് കാട്ടിലൂടെയുള്ള ബസ് യാത്ര പുതിയൊനു അനുഭവമാകുമെന്നതിനാൽ അവരെയും കൂടിടി പോകാം.
ഡിസംബർ മാസം മൂന്നാർ സന്ദർശിക്കാൻ പറ്റിയ സമയമാണ്. മാളയിൽ നിന്ന് മൂന്നാർ- മറയൂർ - കാന്തല്ലൂർ എന്നിവിടങ്ങൾ ഉൾപ്പെടുത്തിയുള്ള ഏകദിന യാത്രയ്ക്ക് 1370 രൂപയാണ് നിരക്ക്, രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിക്ക് മടങ്ങിയെത്തും.
കേരളത്തിലെ കിടിലൻ വിന്‍റർ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാർ- വട്ടവട പാക്കേജും മാളയിൽ നിന്നുണ്ട്. ഈ യാത്രയും പുലർച്ചെ പോയി രാത്രി മടങ്ങി വരുന്നതാണ്. ഏകദിന മൂന്നാർ - വട്ടവട യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്.
സീ കുട്ടനാട് യാത്രയും മാളയിൽ നിന്നുണ്ട്. കുട്ടനാടിന്‍റെ കാഴ്ചകൾ കാണാൻ ബോട്ടിലൂടെയുള്ള യാത്രയും ഭക്ഷണവും ഒക്കെ ഉൾപ്പെടുന്നതാണ്. ഒറ്റ ദിവസത്തില്ഡ പോയി വരാൻ സ്ഥലങ്ങൾ തേടുന്നവർക്ക് അനുയോജ്യമാണിത്. മാള- സീ കുട്ടനാട് പാക്കേജ് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് രാത്രി പന്ത്രണ്ടോടെ മടങ്ങിയെത്തും. 550 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും മാള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ ഫോൺ : 9383437579
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












