Search
  • Follow NativePlanet
Share
» »കാട്, കടൽ, കപ്പൽ.. കെഎസ്ആർടിസിയിൽ കിടിലൻ പാക്കേജ്, കോളടിച്ചത് കണ്ണൂർ ജില്ലക്കാർക്ക്, കുറഞ്ഞ ചെലവ് മാത്രമല്ല!

കാട്, കടൽ, കപ്പൽ.. കെഎസ്ആർടിസിയിൽ കിടിലൻ പാക്കേജ്, കോളടിച്ചത് കണ്ണൂർ ജില്ലക്കാർക്ക്, കുറഞ്ഞ ചെലവ് മാത്രമല്ല!

അവധിക്കാലം എത്തിക്കഴിഞ്ഞു. കുട്ടിപ്പട്ടാളത്തെ അടക്കിയിരുത്തുക എന്നത് എളുപ്പമുള്ള ഒരു കാര്യമേയല്ല. പ്രത്യേകിച്ച്, സൂര്യൻ കത്തിജ്വലിക്കുന്ന പകൽ നേരങ്ങളിൽ പുറത്തുപോകാൻ പോലും സാധിക്കാതെ ഇരിക്കുമ്പോൾ. ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുമ്പോൾ തണുപ്പുള്ള, വേനലിലും കോടമഞ്ഞുള്ള, കാടിന്‍റെ പച്ചപ്പും വനഭംഗിയും ഉള്ള ഇടങ്ങളിലേക്ക് യാത്ര പോയാലോ,..

യാത്രകളുടെ കാര്യത്തിൽ ആദ്യം മനസ്സിലെത്തുന്നത് ചെലവ് തന്നെയാണ്. താമസവും ഭക്ഷണവും ഒക്കെയായി വലിയ ഒരു തുക തന്നെ പോക്കറ്റിൽ നിന്നു പോകാം. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ പോക്കറ്റ് കാലിയാകാതെ പോയി വരാൻ സാധിക്കുന്ന, നിരവധി പാക്കേജുകൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല് പുറത്തിറക്കിയിട്ടുണ്ട്. ഈ വേനലവധിക്കാലം ആഘോഷമാക്കാൻ പോകാൻ പറ്റിയ കണ്ണൂർ ജില്ലയിൽ നിന്നുള്ള പാക്കേജുകൾ അറിയാം.

കണ്ണൂർ ഡിപ്പോ കൂടാതെ തലശ്ശേരി, പയ്യന്നുർ യൂണിറ്റുകളിൽ നിന്നും ജില്ലയിലെ ബജറ്റ് ടൂറിസം യാത്രകൾ പുറപ്പെടുന്നു. ഇപ്പോഴിതാ, ഈ ആഴ്ചയിൽ മനോഹരമായ, രസകരമായ മൂന്ന് യാത്രകളാണ് പുറപ്പെടുന്നത്. കാടും കടലും കണ്ട് കപ്പൽ കയറി, മലയിറങ്ങി പ്രകൃതിയുടെ എല്ലാ ഭാവങ്ങളും രൂപങ്ങളും ആസ്വദിച്ച് ഒരു യാത്ര., ഏതൊക്കെയണ് ഈ യാത്രകളെന്നല്ലേ..

ആഢംബര കപ്പൽ യാത്ര

കണ്ണൂര് ഡിപ്പോയിൽ നിന്ന് മാർച്ച് 15 ശനിയാഴ്ചയാണ് കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്കുള്ള യാത്ര. താരതമ്യേന കുറഞ്ഞ ചെലവില്‍ ആർക്കും നടത്താൻ പറ്റുന്ന കപ്പൽ യാത്രയാണിത്. രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയിൽ എത്തും. തുടർന്ന് അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. അറബിക്കടലിലെ സൂര്യാസ്തമയം, ബുഫേ ഭക്ഷണം, ഡിജെ, കപ്പൽ ഡെക്കിലെ കാഴ്ചകൾ തുടങ്ങിയവ ആസ്വദിച്ച ശേഷം രാത്രി 9.00 മണിയോടെ കൊച്ചിയിൽ നിന്ന് മടങ്ങും.

ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റർ രജീഷ്: 9497007857

സൈലന്‍റ് വാലി-മലമ്പുഴ യാത്ര

സഞ്ചാരികൾ പോകാനാഗ്രഹിക്കുന്ന സൈലന്‍റ് വാലി-മലമ്പുഴ പാക്കേജ് പയ്യന്നൂർ ഡിപ്പോയുടേതാണ്. കനത്ത വേനലിൽ സൂര്യ കിരണങ്ങളും ചൂടും എത്തിനോക്കാത്ത സൈലന്‍റ് വാലി കാടുകളിലേക്കുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാം. മാർച്ച് 14 ന് രാത്രി 9.00 മണിയോടെ പയ്യന്നൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര 15ന് രാവിലെയോടെ എത്തും. 5 ന് പ്രഭാത ഭക്ഷണം. 8.30 ജംഗിൾ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽ നിന്നും വന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയിൽ ചിലവഴിക്കും.

തുടർന്ന് മലമ്പുഴയിലേക്ക് പോകും. നാല് മണിക്ക് മലമ്പുഴ ഡാം കണ്ട് ആറരയോടെ മടക്ക യാത്ര. പിറ്റേന്ന് 16-ാം തിയതി രാവിലെ പയ്യന്നൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് പാക്കേജ്.

ഗവി യാത്ര

പയ്യന്നൂരിൽ നിന്നുതന്നെ ഈ മാസം 22, 23 തീയ്യതികളിൽ ഗവിയാത്രയും ഒരുക്കിയിട്ടുണ്ട്. 21 ന് വൈകിട്ട് ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും. 22 ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി, പരുന്തുംപാറ എന്നിവിടങ്ങളും 23 ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളുമാണ് സന്ദർശിക്കുക. തുടർന്ന് 24 ന് രാവിലെ പയ്യന്നൂരിൽ എത്തും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും പയ്യന്നൂർ യൂണിറ്റ് കോ ഓർഡിനേറ്റർ: 8075823384.

മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര

തലശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന മൂന്നാർ - മറയൂർ - കാന്തല്ലൂർ വേനലിൽ പോകാൻ പറ്റിയ പാക്കേജാണ്. മാർച്ച് 14ന് രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന മൂന്നാർ - മറയൂർ - കാന്തല്ലൂർ യാത്ര 17 നു രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും തലശ്ശേരി യൂണിറ്റ് കോ ഓർഡിനേറ്റർ ബിജു: 9497879962

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+