Search
  • Follow NativePlanet
Share
» »വെറും 290 രൂപയ്ക്ക് കണ്ണൂർ കറങ്ങാം, മറ്റൊരു പാക്കേജും നിങ്ങള കൊണ്ടുപോകാത്ത സ്ഥലങ്ങൾ..വയലപ്ര ഫ്ലോട്ടിങ് പാർക്ക്

വെറും 290 രൂപയ്ക്ക് കണ്ണൂർ കറങ്ങാം, മറ്റൊരു പാക്കേജും നിങ്ങള കൊണ്ടുപോകാത്ത സ്ഥലങ്ങൾ..വയലപ്ര ഫ്ലോട്ടിങ് പാർക്ക്

ഒന്നോ രണ്ടോ യാത്രകൾകൊണ്ട് കണ്ടുതീര്‍ക്കുവാൻ സാധിക്കുന്ന ഇടമല്ല കണ്ണൂർ. ഓരോ വരവിലും പുത്തൻ കാഴ്ചകൾ കൊണ്ട് പിന്നെയും വരാൻ പ്രേരിപ്പിക്കുന്ന നാടാണിത്. കണ്ണൂരിലെ സ്ഥിരം കാഴ്ചകൾക്കൊപ്പം സഞ്ചാരികൾ വിട്ടുപോകുന്ന, അല്ലെങ്കിൽ അറിയാത്തതുകാരണം സന്ദർശിക്കാതെ മടങ്ങുന്ന സ്ഥലങ്ങൾ ഒത്തിരിയുണ്ട്. അത്തരം ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

കണ്ണൂർ കോട്ട, അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക് എന്നീ മൂന്നിടങ്ങളില്‍ ഒറ്റദിവസത്തിൽ കണ്ടുവരുന്ന യാത്രയാണിത്. ഇതിൽ കണ്ണൂർ കോട്ട സഞ്ചാരികൾക്ക് സുപരിചിമാണ്. അറക്കൽ രാജവംശത്തെക്കുറിച്ച് അറിയാമെങ്കിലും പലർക്കും ഇവിടെ ഇങ്ങനെയൊരു മ്യൂസിയം ഉണ്ട് എന്നത് പുതിയ അറിവായിരിക്കും. വയലപ്ര ഫ്ലോട്ടിങ് പാർക്കിന്‍റെ കാര്യവും വ്യത്യസ്തമല്ല. അപ്പോൾ ഈ മൂന്നിടങ്ങളും ചേർത്ത് ചരിത്രവും സാഹസികതയും അറിവും പകരുന്ന യാത്രയാണ് കണ്ണൂരിൽ നിന്നുള്ളത്.

KSRTC Kannur One Day Tour At Just Rs 270

കണ്ണൂർ കോട്ട

കണ്ണൂർ കാഴ്ചകളിൽ ചരിത്രയിടങ്ങളും കടൽക്കാഴ്ചകളും തേടുന്നവർക്കുള്ള ഉത്തരമാണ് കണ്ണൂർ കോട്ട എന്ന സെന്‍റ് ആഞ്‍‍ജലോ കോട്ട. കണ്ണൂരിലേക്കുള്ള കുഞ്ഞുയാത്രകളിൽ പോലും എളുപ്പത്തിൽ പോയി കണ്ടുവരാം എന്നതിനാൽ ഇവിടെയെത്തുന്നവരിൽ മിക്കവരും ഒരു ചെറിയ സന്ദർശനമെങ്കിലും കണ്ണൂർ കോട്ടയിലേക്ക് നടത്തും. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമ്മിത കോട്ടയെന്ന പ്രത്യേകതയും ഇതിനുണ്ട്.

എഡി 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങിയെന്നാണ് ചരിത്രം പറയുന്നത്. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലുള്ള കോട്ട അക്കാലത്തെ ഏറ്റവും തന്ത്രപരമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്, തെക്ക്, കിഴക്ക് ദിശകളില്‌ കടലാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ പ്രതിരോധത്തിന് മറ്റൊന്നും ആലോചിക്കേണ്ടിയിരുന്നില്ല.

അറക്കൽ മ്യൂസിയം

കണ്ണൂർ യാത്രയിൽ വിട്ടുപോകാതെ സന്ദർശിക്കേണ്ട ഒരിടമാണ്
അറക്കൽ മ്യൂസിയം. അറക്കൽ രാജവംശത്തിന്‍റെ ശേഷിപ്പുകളും ചരിത്രവും മനസ്സിലാക്കുവാൻ പറ്റിയ സ്ഥലമാണ്. അറക്കൽകെട്ട് മ്യൂസിയം എന്നും ഇതിനു പേരുണ്ട്. കേരളീയ വാസ്തുവിദ്യയുടെയും മുസ്ലീം വാസ്തുവിദ്യയുടെയും മനോഹരമായ സമന്വയമാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. അഴീക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പത്തായം, ആധാരപ്പെട്ടി, വാളുകൾ, കഠാരകൾ, വിവിധ ഖുറാൻ പതിപ്പുകൾ എന്നിങ്ങനെ രാജകുടുംബ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കൾ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് മ്യൂസിയത്തിൽ പ്രവേശനം എന്ന കാര്യം മറക്കരുത്.

വയലപ്ര ഫ്ലോട്ടിങ് പാർക്ക്

വെള്ളത്തിലൂടെ ഒഴുകുന്ന ഒരു പാർക്ക്. കണ്ണൂർ സഞ്ചാരികൾക്കായി ഒരുക്കുന്ന വിസ്മയ കാഴ്ചകളിൽ ഒന്നാണ് വയലപ്രയിലെ ഫ്ലോട്ടിങ് പാർക്ക് അഥവാ വി-പ്ര കായൽ ഫ്ലോട്ടിങ് പാർക്ക്. ചെറുതാഴം പഞ്ചായത്തിന്‍റെ ഭാഗമായ വയലപ്ര പരപ്പിലെ ചെമ്പള്ളിക്കുണ്ടിലാണ് ഫ്ലോട്ടിംഗ് പാർക്ക് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിൽ നദിക്കു കുറുകേ നിര്‍മ്മിച്ച പാതയിലൂടെ നടന്ന് പോയി കാഴ്ചകൾ കണ്ട് അതേവഴി തിരികെ വകരുന്ന ഒരു യാത്രയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

ഏതുപ്രായത്തിലുള്ളവർക്കും പോകാൻ പറ്റിയ പെഡൽ ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, മിനി ഹൗസ് ബോട്ടുകൾ, കുട്ടികളുടെ ബോട്ടുകൾ എന്നിയും ഇവിടെയുണ്ട്. ബമ്പിംഗ് കാറുകൾ, സ്‌നൂക്കറുകൾ, മറ്റ് നിരവധി ഗെയിമുകൾ ഉൾപ്പെടുന്ന ഗെയിമിങ് സോൺ, കുട്ടികളുെ സ്ലൈഡുകൾ ഉൾപ്പെടുത്തി പാർക്ക് എന്നിങ്ങനെ കുട്ടികളെ ആകർശിക്കുന്ന നിരവധി കാര്യങ്ങളും വയലപ്ര പാർക്കിൽ ഉണ്ട്.

കണ്ണൂർ കോട്ട-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക് എന്നീ മൂന്നിടങ്ങൾ കണ്ടുവരുന്ന ഏകദിന യാത്രയ്ക്ക് 270 രൂപയാണ് നിരക്ക്. കണ്ണൂരിൽ നിന്ന ഒക്ടോബർ മാസത്തിലുള്ള ഏറ്റവും ചെലവ് കുറഞ്ഞ ബജറ്റ് ടൂറിസം സെൽ യാത്രയും ഇതുതന്നെയാണ്.
ഒക്ടോബർ 6, 20 എന്നീ രണ്ട് തിയതികളിലാണ് ഈ യാത്രയുള്ളത്. ബുക്കിങ് തുടങ്ങി,

കണ്ണൂർ ടൂര്‍ പാക്കേജ് ബുക്കിങ്

കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന് കീഴിൽ നടത്തുന്ന പാക്കേജുകൾ കണ്ണൂർ ഡിപ്പോയിൽ നേരിട്ടോ അല്ലെങ്കിൽ 9544477954 എന്ന ഫോൺ നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur ksrtc one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+