കെഎസ്ആർടിസി ബസ് സര്‍വീസുകളിൽ ഏറ്റവും പേരുകേട്ട ഒന്നാണ് മിന്നൽ ബസ് സർവീസുകൾ. നമ്മുടെ റോഡിലൂടെ, മറ്റു ബസുകളേക്കാൾ കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന മിന്നൽ ബസ് ദീർഘദൂര യാത്രക്കാർക്ക് പ്രിയപ്പെട്ടതാണ്. ജില്ലകളിലെ പ്രധാന നഗരത്തിൽ ഒരു സ്റ്റോപ്പ് എന്ന വിധത്തിൽ ചുരുക്കം സ്റ്റോപ്പുകൾ മാത്രമാണ് മിന്നലിനുള്ളത്.
തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നൽ ബസുകൾ സർവീസ് നടത്തുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്ആർടിസി മിന്നൽ. തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തിൽ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാൽ അനാവശ്യമായി സമയം പോവുകയുമില്ല.
തിരുവനന്തപുരം -കട്ടപ്പന കെഎസ്ആർടിസി മിന്നൽ
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന
കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയിൽ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങൾ, വാരാന്ത്യങ്ങൾ തുടങ്ങിയ സമയങ്ങളിൽ നിരക്കിൽ വർധനവ് ഉണ്ടായേക്കാം.
തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താൽ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയിൽ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.
തിരുവനന്തപുരം -23:55 PM
കൊട്ടാരക്കര - 01:05 AM
കോട്ടയം -02:40 AM
തൊടുപുഴ -03:50 AM
കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കട്ടപ്പന -തിരുവനന്തപുരം കെഎസ്ആർടിസി മിന്നൽ
കട്ടപ്പനയില്‍ നിന്ന് എന്നാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന - തൊടുപുഴ - കോട്ടയം - കൊട്ടാരക്കര - തിരുവനന്തപുരം റൂട്ടിലാണ് യാത്ര.
കട്ടപ്പന -10:30 PM
തൊടുപുഴ - 112:45 AM
കോട്ടയം - 101:55 AM
കൊട്ടാരക്കര - 1 03:20 AM
തിരുവനന്തപുരം - 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കട്ടപ്പന- തിരുവനന്തപുരം റൂട്ടിൽ ആറര മണിക്കൂർ മുതൽ 9 മണിക്കൂർ വരെയാണ് ബസ് യാത്രയ്ക്കെടുക്കുന്ന സമയം. ശരാശരി സമയം ഏഴു മണിക്കൂറാണ്. ഈ സാഹചര്യത്തിലാണ് നിങ്ങൾക്ക് മിന്നൽ ബസ് ഉപയോഗപ്പെടുത്തുവാൻ സാധിക്കുക. ആറ് മണിക്കൂറാണ് മിന്നലിന്‍റെ യാത്രാ സമയം. റോഡിന്‍റെ അവസ്ഥ, ഗതാഗതക്കുരുക്ക് തുടങ്ങിയവയനുസരിച്ച് സമയത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













