Search
  • Follow NativePlanet
Share
» »കന്യാകുമാരി സൂര്യോദയം, സൈലന്‍റ് വാലി, പാണിയേലിപ്പോര്, പാലക്കാട്.. ഫെബ്രുവരി ആഘോഷിക്കാൻ കെഎസ്ആർടിസി പാക്കേജ്

കന്യാകുമാരി സൂര്യോദയം, സൈലന്‍റ് വാലി, പാണിയേലിപ്പോര്, പാലക്കാട്.. ഫെബ്രുവരി ആഘോഷിക്കാൻ കെഎസ്ആർടിസി പാക്കേജ്

ഫെബ്രുവരി മാസം ഇതാ ഇപ്പോൾ ഇങ്ങെത്തും... കാലാവസ്ഥ അനുസരിച്ച് ചൂട് തുടങ്ങിയെങ്കിലും സഞ്ചാരികൾക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. അല്ലെങ്കിലും കാടും മലയും കയറിയിറങ്ങി കറങ്ങാൻ പോകുമ്പോള്‍ ചൂടൊക്കെ ആരു നോക്കാനാണ്. എന്തായാലും ഫെബ്രുവരിയിൽ യാത്രകൾ പോകാൻ കാത്തിരിക്കുന്നവർക്കായി പോക്കറ്റ് കാലിയാകാതെ പോയി വരാൻ പറ്റിയ പാക്കേജുകൾ പരിചയപ്പെട്ടാലോ..

കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലാണ് ഫെബ്രുവരി ഒന്നാം തിയതിമുതൽ തന്നെ ആവേശം നിറഞ്ഞ യാത്രകൾ ഒരുക്കിയിരിക്കുന്നത്. സൂര്യാസ്മയം കാണാൻ കന്യാകുമാരി ഏകദിന യാത്ര, വനയാത്രയുടെ ഭംഗി നല്കുന്ന ഗവി യാത്ര, പാലക്കാട് കാഴ്ചകൾ ഉൾപ്പെടുത്തിയ സൈലന്‍റ് വാലി യാത്ര എന്നിങ്ങനെ ഫെബ്രുവരി യാത്രാ കലണ്ടറിൽ 25 യാത്രകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റ് നോക്കി സ്ഥലം തീരുമാനിച്ച് പോകാം എന്നതാണ് സഞ്ചാരികളെ കെഎസ്ആർടിസി യാത്രകളിലേക്ക് ആകർഷിക്കുന്നത്.

KSRTC Kollam February Packages

കന്യാകുമാരി കാണാം
ഫെബ്രുവരി 2025 ലെ കൊല്ലം യാത്രകൾ ആരംഭിക്കുന്നത് കന്യാകുമാരി ട്രിപ്പോടെയാണ്. സമുദ്രങ്ങളുടെ സംഗമസ്ഥാനമായ കന്യാകുമാരിയിലെ ഏറ്റവും വിശേഷകാഴ്ച ഒരേ സ്ഥലത്തു നിന്നുതന്നെ സൂര്യോദയവും സൂര്യാസ്തമയവും കാണാം എന്നതാണ്. കന്യാകുമാരി ദേവി ക്ഷേത്രം, വിവേകാനന്ദപ്പാറ, തിരുവുള്ളവർ പ്രതിമ, ചില്ലുപാലം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഫെബ്രുവരി ഒന്നിന് രാവിലെ 04.30 നു കൊല്ലത്തു നിന്ന് യാത്ര ആരംഭിക്കും.

ഒറ്റദിവസം, മൂന്ന് യാത്രകള്‍
രണ്ടാം ശനിയാഴ്ചയായ ഫെബ്രുവരി 8 ന് മൂന്ന് യാത്രകളാണ് കൊല്ലത്തു നിന്ന് പുറപ്പെടുന്നത്. കൊച്ചിയിലെ ആഢംബര കപ്പലായ നെഫിർറ്റിറ്റിയിൽ ഉല്ലാസ യാത്രയ്ക്ക് 4240 രൂപയാണ് മുതിർന്നവർക്കള്ള നിരക്ക്. അഞ്ച് മണിക്കൂർ നേരം ഭക്ഷണവും വിനോദവും ഉൾപ്പെടെ കപ്പലില്‍ ചെലവഴിക്കാനുള്ള അവസരമാണിത് നല്കുന്നത്. ഫെബ്രുവരി 27 നും കപ്പൽ യാത്രയുണ്ട്.
മൂന്നാർ യാത്ര 2380 രൂപ, കോട്ടയം ഇല്ലിക്കൽ കല്ല് 820 എന്നിവയും ശനിയാഴ്ചത്തെ പാക്കേജുകളാണ്.ഫെബ്രുവരി 26നും ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്രയുണ്ട്.

മാംഗോ മെഡോസ്, പൊന്മുടി ഫെബ്രുവരി 9 ഞായാറാഴ്ച ഏകദിന യാത്രയാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ കോട്ടയം മാംഗോ മെഡോസിൽ ഒരു പകൽ ചെലവഴിക്കുന്ന 1790 രൂപയുടെ പാക്കേജ്, തിരുവനന്തപുരത്തെ എക്കോ ടൂറിസം സെന്‍റർ ആയ പൊന്മുടി യാത്ര 770 രൂപയും ഞായറാഴ്ചയുണ്ട്. ഫെബ്രുവരി 23 നും മാംഗോ മെഡോസ് പാക്കേജുണ്ട്.
ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന ഏകദിന ഗവി യാത്രയ്ക്ക് 1750 രൂപയാണ് നിരക്ക്. ഇത് കൂടാതെ ഫെബ്രുവരി 28 നും ഗവി യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

കൊല്ലം ബജറ്റ് ടൂറിസം സെല്ല് ഫെബ്രുവരി മുതൽ പുതിയതായി ആരംഭിക്കുന്ന യാത്രയാണ് പാലക്കാട്- സൈലന്‍റ് വാലി ട്രിപ്പ്. വരിക്കാശ്ശേരി മന , ഭാരതപ്പുഴ,കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങൾ ഒന്നാമത്തെ ദിവസവും സൈലന്റ് വാലി രണ്ടാം ദിവസവും ആകും സന്ദർശിക്കുക. രണ്ടു രാത്രിയും 2 പകലും നീളുന്ന യാത്രക്ക് 3080 രൂപയാണ് നിരക്ക്. 12 ആണ് തിയതി.

ഫെബ്രുവരി 15 ന് രാവിലെ 5.00 മണിക്ക് വാഗമൺ യാത്രയും ആറ് മണിക്ക് റോസ്മല യാത്രയും പുറപ്പെടും, യഥാക്രമം 1020, 770 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 16 ന് പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങൾ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും, പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കൽ, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക് 19 ന് ഗുരുവായൂർ ക്ഷേത്ര യാത്രയും കൊല്ലത്തു നിന്നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. . പറവൂർ ദക്ഷിണ മൂകാംബി,കൊടുങ്ങല്ലൂർ, തൃപ്രയാർ, മമ്മിയൂർ എന്നിവിടങ്ങളാണ് ഇതിൽ സന്ദർശിക്കുന്നത്.

ഫെബ്രുവരി 20 ന് കരിമ്പനക്കാറ്റേറ്റ് പാലക്കാട് രണ്ടു രാത്രിയും 2 പകലും നീളുന്ന യാത്രയും ഉണ്ട്. നെല്ലിയാമ്പതി, പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 2000 രൂപയാണ് നിരക്ക്.
ഫെബ്രുവരി 22 ന് 1 രാത്രിയും 2പകലും നീളുന്ന മൂന്നാർ യാത്ര, അന്നേദിവസം തന്നെ മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പാക്കേജ്, 23 ന് ഏകദിന പാഞ്ചാലിമേട് യാത്രയും ഉണ്ട്.

ഫെബ്രുവരി 24 ന് പുറപ്പെടുന്ന കണ്ണൂർ യാത്രയിൽ അറക്കൽ മ്യൂസിയം, പെറ്റ് സ്റ്റേഷൻ, സെന്റ്ആഞ്ചലോ ഫോർട്ട്‌, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാർക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവയ്ക്ക് 2800 രൂപയാണ് നിരക്ക്,
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾ കാണുന്ന മെട്രോ വൈബ്സ് ഫെബ്രുവരി 26 നും പുറപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9995554409

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel packages palakkad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+