ക്രിസ്മസ് അവധിക്കാലം എത്തി. എല്ലാവരും ആഘോഷങ്ങള്‍ക്കും അവധികൾക്കുമായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാത്തവണയും സ്ഥിരം സംഭവിക്കുന്നതു പോലെ ഈ വര്‍ഷവും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. സ്വകാര്യ ബസിലാണെങ്കിൽ കടം മേടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സ്ഥിരം നിരക്കിൽ നിന്ന് മൂന്നും നാലും ഇരട്ടി വർധനവാണ് ചെന്നൈയിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഇതൊഴിവാക്കാൻ ജനറൽ കംപാർട്മെന്‍റിൽ യാത്ര ചെയ്യാമെന്നു വെച്ചാൽ അവിടെ കാലുകുത്താൻ പറ്റാത്ത തിരക്കായിരിക്കുമെനന്നതിൽ തര്‍ക്കം കാണില്ല.
ഈ സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരികെയും യാത്ര ചെയ്യുന്നവർക്കായി പ്രത്യേക ബസ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കോട്ടയം- കുമളി- ചെന്നൈ റൂട്ടിലും തിരികെ ചെന്നൈ -കുമളി -കോട്ടയം റൂട്ടിലും ഡിസംബറിൽ ക്രിസ്മസ് അവധിക്ക് മുന്നോടിയായി കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് നടത്തും. ക്രിസ്മസ്, ന്യൂ ഇയർ അവധികളിൽ നാട്ടിലേക്കു വരുന്നവർക്ക് പ്രയോജനപ്രദമാകുന്ന സ്പെഷ്യൽ സർവീസ് ആണിത്.
കോട്ടയം -കുമളി -ചെന്നൈ KSRTC സൂപ്പർ ഡീലക്സ്
ഡിസംബർ 19 വ്യാഴം, 20 വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് 6.00 മണിക്ക് കോട്ടയം -കുമളി -ചെന്നൈ സൂപ്പർ ഡീലക്സ് ബസ് കോട്ടയം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ
07:10 ന് ചെന്നൈയിൽ എത്തും. 13 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. കോട്ടയം - പൊൻകുന്നം - മുണ്ടക്കയം - പീരുമേട് - കുമളി - കമ്പം - തേനി - വില്ലുപുരം - തിണ്ടിവനം വഴിയാണ് ബസ് ചെന്നൈയിൽ എത്തുന്നത്.
39 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. കോട്ടയം- ചെന്നൈ യാത്രയ്ക്ക് 914 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോട്ടയം -കുമളി -ചെന്നൈ KSRTC സൂപ്പർ ഡീലക്സ് സ്പെഷ്യൽ സമയം
കോട്ടയം - 18:00 PM
പൊൻകുന്നം - 18:45 PM
മുണ്ടക്കയം - 19:30 PM
പീരുമേട് - 20:10 PM
കുമളി - 21:25 PM
കമ്പം - 21:45 PM
തേനി - 22:45 PM
വില്ലുപുരം - 04:30 AM
തിണ്ടിവനം - 05:15 AM
ചെന്നൈ - 07:10 AM.
ചെന്നൈ -കുമളി -കോട്ടയം KSRTC സൂപ്പർ ഡീലക്സ്
ചെന്നൈയില്‍ നിന്ന് ഡിസംബർ 20 വെള്ളിയാഴ്ചയും നും 21 ശനിയാഴ്ചയും കുമളി വഴി കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് നടത്തും. വൈകിട്ട് 6.00 മണിക്ക് ചെന്നൈ കിളിമ്പാക്കം ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് പ്ലാറ്റ്ഫോം ആറിൽ നിന്ന് ബസ് എടുക്കും. പിറ്റേന്ന് രാവിലെ 07:10 ന് കോട്ടയം എത്തും. 13 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. 1361 രൂപയാണ് ടിക്കറ്റ് നിരക്ക്.
ചെന്നൈ -കുമളി -കോട്ടയം KSRTC സൂപ്പർ ഡീലക്സ് ബസ് സമയം
ചെന്നൈ - 18:00
തിണ്ടിവനം - 19:55
വില്ലുപുരം - 20:40
തേനി - 02:25
കമ്പം - 03:25
കുമളി - 03:45
പീരുമേട് - 05:00
മുണ്ടക്കയം - 05:40
പൊൻകുന്നം - 06:25
കോട്ടയം - 07:10
ടിക്കറ്റ് ബുക്കിങ്
ടിക്കറ്റ് ബുക്കിങ്ങിന് കെഎസ്ആർടിസിയുടെ onlineksrtcswift.com വഴിയോ അല്ലെങ്കിൽ enteksrtc neo oprs എന്ന ആപ്പ് വഴിയോ ബുക്ക് ചെയ്യാം. കെഎസ്ആർടിസി കുമളി ഡിപ്പോയിൽ എത്തി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














