മാർച്ച് മാസം യാത്രകളുടേതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവധികളും ആഘോഷങ്ങളും നീണ്ട വാരാന്ത്യങ്ങളും ആയി എല്ലാവരും എന്തെങ്കിലും ഒക്കെ പ്ലാന്‍ ചെയ്താണിരിപ്പ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ നിരവധി പാക്കേജുകളാണ് മാർച്ച് മാസത്തേയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള യാത്രകളുമായി കൊല്ലം ബജറ്റ് ടൂറിസം സെല്ലും ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിന്‍റെ സ്കോട്ലാൻഡ് ആയ വാഗമൺ മുതൽ സഞ്ചാരികൾ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഗവിയും ചൂടിലും തണുപ്പുമാലി നിൽക്കുന്ന മൂന്നാറും കാടും പുഴയും തണുപ്പും ചേരുന്ന നിലമ്പൂരും കഥകൾ ഏറെയുള്ള ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും റോസ്മലയും ക്ഷേത്രങ്ങളും ഉൾപ്പെടുത്തിയുള്ള പാക്കേജാണ് ഈ മാസം കൊല്ലത്തു നിന്നുള്ളത്.

മധ്യകേരളത്തിലെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സരസ്വതീ ക്ഷേത്രയാത്ര മാർച്ച് 2 ന് പുറപ്പെടും. രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന പാക്കേജിന് 820 രൂപയാണ് നിരക്ക്.
രണ്ട് പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന മൂന്നാർ യാത്രയും ഇത്തവണ കൊല്ലത്തു നിന്നുണ്ട്. ഈ മാസത്തെ ഏക മൂന്നാർ യാത്രയായ ഇത് മാർച്ച് 8 ന് രാവിലെ 5.00 മണിക്ക് പുറപ്പെടും. 2380 രൂപയാണ് നിരക്ക്.
ഒരു ദിവസത്തെ മണ്ടയ്ക്കാട് യാത്ര മാർച്ച് 8, 11, എന്നീ രണ്ട് തിയതികളിൽ പുറപ്പെടുന്നു. രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന യാത്രയ്ക്ക് 610 രൂപയാണ് നിരക്ക്.
കോട്ടയം ജില്ലയിലെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും ഉൾപ്പെടുത്തിയുള്ള ഏകദിന യാത്ര മാർച്ച് 9, 22 എന്നീ തിയതികളിൽ പുറപ്പെടും. രാവിലെ 5.00 മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.
ആറ്റുകാൽ പൊങ്കാലയുടെ ബാഗനായി കൊല്ലത്തു നിന്നുള്ളവർക്ക് പൊങ്കാലയർപ്പിക്കാൻ പോകാവുന്ന വിധത്തിൽ
മാർച്ച് 13 ന് രാവിലെ 4.00 മണിക്ക് ആറ്റുകാൽ യാത്ര പുറപ്പെടും. 620 രൂപയാണ് നിരക്ക്.
നിലമ്പൂരിലേക്കും കൊല്ലത്ത് നിന്ന് ഈ മാസം യാത്രയുണ്ട്. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങളാണ് നിലമ്പൂർ പാക്കേജിൽ സന്ദർശിക്കുന്നത്. കനോലിക്കാഴ്ചകൾ എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് മാർച്ച് 20 ന് രാത്രി 8.00 മണിക്ക് പുറപ്പെടും. രണ്ട് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന നിലമ്പൂർ യാത്രയ്ക്ക് 2400 രൂപയാണ് നിരക്ക്.
മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ ഒറ്റദിവസത്തില്‍ സന്ദർശിക്കുന്ന യാത്രയും കൊല്ലത്തു നിന്നു പുറപ്പെടുന്നുണ്ട്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം. ആലുവാ ശിവക്ഷേത്രം എന്നിവിടങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. മാർച്ച് 22 ന് പുലർച്ചെ 5.00 മണിക്ക് പുറപ്പെടുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര.
ഇത് കൂടാതെ, മാർച്ച് 9 ന് രാവിലെ 6.30 ന് പുറപ്പെടുന്ന പൊന്മുടി യാത്ര, മാർച്ച് 15 ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന പാണിയേലി പോര് യാത്ര, 23 ന്‍റെ ഏകദിന റോസ് മല യാത്ര, അന്ന് തന്നെയുള്ള രാമക്കൽമേട് യാത്ര, 24 ന്‍റെ ഗവി യാത്ര, 27 ന്‍റെ മൂകാംബിക യാത്ര എന്നിവയാണ് ഈ മാസം പ്ലാൻ ചെയ്തിരിക്കുന്ന മറ്റു യാത്രകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












