Search
  • Follow NativePlanet
Share
» »മൂന്നാർ കാണാൻ വേറെ വഴി നോക്കേണ്ട.. നാല് കിടിലൻ ബസ് സർവീസുകൾ, വട്ടവട, മാങ്കുളം, സൂര്യനെല്ലി എല്ലായിടവും കാണാം

മൂന്നാർ കാണാൻ വേറെ വഴി നോക്കേണ്ട.. നാല് കിടിലൻ ബസ് സർവീസുകൾ, വട്ടവട, മാങ്കുളം, സൂര്യനെല്ലി എല്ലായിടവും കാണാം

മൂന്നാർ ഇഷ്ടമില്ലാത്ത ആളുകൾ കാണില്ല. ഒരിക്കലെങ്കിലും മൂന്നാറിൽ വന്ന് താമസിച്ച് ഇവിടുത്തെ സ്ഥലങ്ങള്‍ മുഴുവൻ കണ്ടുപോകണം എന്ന മോഹമില്ലാത്ത ആളുകൾ കുറവായിരിക്കും. അതുകൊണ്ടുതന്നെയാണ് ഏറ്റവും കുറഞ്ഞ ചെലവിൽ മൂന്നാർ കാണാൻ പറ്റുന്ന കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രാ പാക്കേജുകൾക്ക് ഇത്രയും ആവശ്യക്കാരുള്ളതും.

പാക്കേജിൽ അല്ലാതെ, നേരംപോലെ മൂന്നാറിൽ വന്ന് സ്ഥലങ്ങൾ കണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ പോകും എന്നത് ഒരു കടമ്പയാണ്. വട്ടവട, മറയൂർ, മാങ്കുളം പോലെ മൂന്നാറിന് ചുറ്റമുള്ള ഇടങ്ങളിലേക്ക് പോകാൻ സാധാരണക്കാർക്ക് സാധാരണ ബസ് സർവീസുകൾ മാത്രമായിരുന്നു ആശ്രയം. സൈറ്റ് സീയിങ് ബസുകൾ കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. പിന്നീട് വന്ന റോയൽ വ്യൂ ഡബിൾ ഡെക്കർ ബസും വൻ വിജയമായി.

അതിനു പിന്നാലെ ഇപ്പോഴിതാ, മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നാല് പുതിയ ഉല്ലാസയാത്രാ സർവീസുകൾ തുടങ്ങുകയാണ് അധികൃതർ. മൂന്നാറിൽ നിന്ന് തുടങ്ങി വട്ടവട, മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ്, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന പാക്കേജുകളാണ്.

മൂന്നാറിൽ നിന്ന് തുടങ്ങി തിരികെ മൂന്നാറിൽ തന്നെ അവസാനിക്കുന്ന തരത്തിലുള്ള പാക്കേജുകൾ ആയതിനാൽ യാത്രക്കാർക്കും എളുപ്പമാണ്. മൂന്നാറിൽ നിന്നുള്ള സൈറ്റ്സീയിങ് പാക്കേജുകൾ കെഎസ്ആർടിസി ബസിൽ പോകുന്നവയാണ്. തിരക്കില്ലാതെ ഓരോ സ്ഥലവും കണ്ട് ആസ്വദിച്ച് വരാം എന്നതിനാൽ സാധാരണക്കാർക്കും മൂന്നാറിലെത്തുന്നവർക്കും സൗകര്യം പോലെ പ്രയോജനപ്പെടുത്താം.

മൂന്നാർ ഉല്ലാസ യാത്രാ സർവീസുകൾ

മൂന്നാർ- വട്ടവട പാക്കേജ്

രാവിലെ 8.45 ന് മൂന്നാർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങും. മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, വട്ടവട എന്നിവിടങ്ങളാണ് കാണുന്നത്. തിരികെ മൂന്നാറിൽ യാത്രക്കാരെ എത്തിക്കും.

മൂന്നാര്‍- സൈലന്‍റ് വാലി പാക്കേജ്

രാവിലെ 10.00 മണിക്ക് തുടങ്ങുന്ന
മൂന്നാര്‍- സൈലന്‍റ് വാലി പാക്കേജ് നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ മൂന്നാറിൽ എത്തും.

മൂന്നാര്‍- സൂര്യനെല്ലി പാക്കേജ്

മൂന്നാറിൽ നിന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന സൂര്യനെല്ലി പാക്കേജിൽ ദേവികുളം, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, ടൈഗർ കേവ് എന്നിവിടങ്ങളാണ് കാണുന്നത്.

മൂന്നാര്‍- മാങ്കുളം പാക്കേജ്

മൂന്നാറിൽ നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് തുടങ്ങുന്നമാങ്കുളം പാക്കേജിൽ ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരിച്ചെത്തും

മൂന്നാർ റോയൽ വ്യൂ ഡബിള് ഡെക്കർ ബസ്

മൂന്നാറിന്‍റെ കാഴ്ചകൾ ആകാശത്തിൽ നിന്നെന്ന പോലെ കാണാൻ സൗകര്യമൊരുക്കുന്ന
മൂന്നാർ റോയൽ വ്യൂ ഡബിള് ഡെക്കർ ബസ് ഇവിടുത്തെ ഏറ്റവും പുതിയ ആകർഷണമാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

രാവിലെ 7.00 മണിക്ക് ആദ്യ സർവീസ. . തുടർന്ന് 10.00 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മറ്റു ട്രിപ്പുകളുടെ സമയം.
രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്‍റെ ദൈർഘ്യം. ആകെ 50 പേർക്കാണ് ഒരു ട്രിപ്പിൽ പോകാന്‍ കഴിയുക. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. മുകളിതത്തെ നിലയിൽ ഒരാൾക്ക് സീറ്റിന് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+