Search
  • Follow NativePlanet
Share
» »രണ്ടു ദിവസത്തിൽ മൂന്നാർ കണ്ടുതീർക്കാം.. താമസമടക്കം വെറും 1550 രൂപയുടെ പാക്കേജ്.. വീണ്ടും കെഎസ്ആർടിസി മാജിക്

രണ്ടു ദിവസത്തിൽ മൂന്നാർ കണ്ടുതീർക്കാം.. താമസമടക്കം വെറും 1550 രൂപയുടെ പാക്കേജ്.. വീണ്ടും കെഎസ്ആർടിസി മാജിക്

യാത്ര പോകാൻ പറ്റിയ സമയമാണിത്. ഒക്ടോബറിലെ ശാന്തവും തെളിഞ്ഞതുമായ ആകാശം സഞ്ചാരികളെ ബാഗും തൂക്കിയിറങ്ങാൻ എന്നും പ്രേരിപ്പിക്കുന്നു. അതുകൊണ്ടു തന്നെ നാടുകാണാനിറങ്ങുന്നവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളതും ഒക്ടോബറിലാണ്. അത് മാത്രമല്ല, ആഘോഷിച്ച്, സമയമെടുത്ത് യാത്ര പോകുവാൻ പറ്റിയ സമയം കൂടിയാണ് ഈ വര്‌ഷത്തെ ഒക്ടോബർ, എന്താണെന്നല്ലേ... പൂജാവധി, ദീപാവലി എന്നിങ്ങനെ നീണ്ട അവധികൾ പലതും വരുന്നത് ഈ സമയത്താണ്. അത് കണക്കിലെടുത്ത് ഇതാ ചെലവ് കുറഞ്ഞ പാക്കേജുകള്‍ കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുകയാണ്.

അതിലൊന്നാണ് മൂന്നാർ യാത്ര. താമസവും ടിക്കറ്റ് നിരക്കും അടക്കം ഏറ്റവും കുറഞ്ഞ നിരക്കിൽ പോയി വരാൻ സാധിക്കുന്ന പാക്കേജ്. കോടമഞ്ഞു മൂടിക്കിടക്കുന്ന മൂന്നാറും പരിസരവും വെറുതെ ഒന്നു കണ്ടുമടങ്ങുകയല്ല, മറിച്ച് പ്രധാനപ്പെട്ട ഇടങ്ങളെല്ലാം വിശദമായി കണ്ട് പരിചയപ്പെട്ട് ഒരു രാത്രി മൂന്നാറിൽ താമസിച്ചുള്ള യാത്രയാണിത്. കെഎസ്ആർടിസിയുടെ നിരവധി ഡിപ്പോകളിലെ ബജറ്റ്
ടൂറിസം സെൽ മൂന്നാറിലേക്ക് യാത്രകൾ പോകുന്നുണ്ടെങ്കിലും പാലക്കാട് ഡിപ്പോയിൽ നിന്നുള്ള യാത്രയാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

KSRTC Munnar Tour Package At Just 1550 Rupees

പൂജാ അവധിയുടെ തിരക്കുകൾ കഴിഞ്ഞു വരുന്ന ഒക്ടോബർ 19 ശനിയാഴ്ച പാലക്കാട് നിന്ന് പോയി വരുന്ന രണ്ട് ദിവസത്തെ യാത്രയാണിത്. ബൊട്ടാണിക്കൽ ഗാർഡൻ
മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കുണ്ടള ഡാം, ഫോട്ടോ പോയിന്റ്, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഒരു രാത്രി മൂന്നാറിൽ ചെലവഴിക്കുന്നതിനാൽ മൂന്നാറിനെ സമയമെടുത്ത്, കുറഞ്ഞ ചെലവിൽ എക്സ്പ്ലോർ ചെയ്യുവാൻ പറ്റിയ പാക്കേജാണിത്.

19-ാം തിയതി രാവിലെ 10.00 മണിക്ക് പാലക്കാട്- മൂന്നാർ യാത്ര ആരംഭിക്കും. 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. താല്പര്യമുള്ളവർക്ക് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.,

ഏകദിന യാത്രകൾ

മൂന്നാർ കൂടാതെ, ഒക്ടോബർ മാസത്തിൽ ഏകദിന യാത്രകളും പാലക്കാട് നിന്ന് പുറപ്പെടുന്നു. കൊച്ചിയിൽ നെഫര്‍റ്റിറ്റി യാത്ര, മലക്കപ്പാറ, സൈലന്‍റ് വാലി തുടങ്ങിയവയാണ് മറ്റു പാക്കേജുകൾ. ഒത്തിരി അവധി എടുക്കാൻ പറ്റാത്തവർക്കും പെട്ടന്ന് ഒരു യാത്ര പോയി വരണമെന്ന് ആഗ്രഹിക്കുന്നവർക്കുമുള്ള പാക്കേജാണിത്. ചുരുങ്ങിയ ചെലവും ഇതിന്‍റെ പ്രത്യേകതയാണ്.

ഒക്ടോബർ 12, 31 എന്നീ തിയതികളിൽ രാവിലെ 11.00 മണിക്ക് നെഫിർറ്റിറ്റി യാത്ര പാലക്കാട് നിന്ന് പുറപ്പെടും. ആഢംപര കപ്പലിൽ ക്രൂയിസ് യാത്രയെന്ന് സ്വപ്നംസഫലമാക്കുവാൻ സാധാരണക്കാർക്കും അവസരം നല്കുന്നതാണിത്. ഏകദേശം അഞ്ച് മണിക്കൂർ സമയമാണ് കപ്പലിൽ ചെലവഴിക്കുവാൻ സാധിക്കുക. ബസ് ചാര്‍ജ്, എന്‍ട്രി ഫീസ് എന്നിവ ഉൾപ്പെടെ 3,930 രൂപയാണ് ഒരാൾക്ക് നിരക്ക്.

ഒക്ടോബർ 13 നാണ് മലക്കപ്പാറ ഏകദിന യാത്ര. രാവിലെ ആറ് മണിക്ക് പുറപ്പെട്ട് അതിരപ്പിള്ള,വാഴച്ചാൽ, ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് വൈകിട്ടോടെ മടങ്ങിയെത്തും. 830 രൂപയാണ് നിരക്ക്. ഭക്ഷണം പാക്കേജിൽ ഉൾപ്പെടുന്നില്ല.

ഒക്ടോബർ 27 നാണ് സൈലന്‍റ് വാലി ഏകദിന യാത്ര. കാടിനുള്ളിലെ സഫാരി അടക്കം രസകരമായ പാക്കേജാണിത്. പ്രത്യേകിച്ച്, കാടും കാടിനുള്ളിലെ കാഴ്ചകളും കാണാനാഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. ബസ് ചാര്‍ജ്, ഭക്ഷണം, എന്‍ട്രി ഫീസ് എന്നീവയുൾപ്പെടെ 1,250 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc munnar travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+