Search
  • Follow NativePlanet
Share
» »ഡിസംബർ വാരാന്ത്യങ്ങൾ കെഎസ്ആർടിസിയിൽ; മറയൂർ ജീപ്പ് സഫാരി, പാലക്കാട് ഡാം.. 590 രൂപാ മുതൽ പാക്കേജ്

ഡിസംബർ വാരാന്ത്യങ്ങൾ കെഎസ്ആർടിസിയിൽ; മറയൂർ ജീപ്പ് സഫാരി, പാലക്കാട് ഡാം.. 590 രൂപാ മുതൽ പാക്കേജ്

ഡിസംബർ മാസം വന്നു.. വാരാന്ത്യങ്ങളും ക്രിസ്മസ് അവധിയും ഒക്കെയായി യാത്രകൾ പ്ലാൻ ചെയ്യാൻ സമയുണ്ട്. മഞ്ഞും തണുപ്പും പിന്നെ അപ്രതീക്ഷിതമായി എത്തിയ മഴയും ഉള്ളതിനാല്‍ യാത്രകൾ പ്ലാൻ ചെയ്യുവാൻ എല്ലാവർക്കും കുറച്ചധികം താല്പര്യം കാണും. എന്നാൽ പ്രതീക്ഷിച്ച പോലെ അവധി കിട്ടിയില്ലെങ്കിൽ പ്ലാനുകളൊക്കെ തെറ്റും. അതൊഴിവാക്കാൻ ഒരു വഴിയുണ്ട്. വാരാന്ത്യങ്ങളിൽ യാത്ര പോയാൽ മതി. അങ്ങനെ യാത്ര പോകാനാണെങ്കിലും എങ്ങനെ പോകുമെന്നാണ് അടുത്ത സംശയം.

ആഴ്ചാവസാനങ്ങളിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി വ്യത്യസ്തങ്ങളായ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. പ്രവൃത്തി ദിവസങ്ങളിൽ യാത്ര പോകാൻ സാധിക്കാത്തവർക്ക് ഒരു ഉഗ്രൻ അവസരം നല്കി പാക്കേജുകൾ ഒരുക്കിയിരിക്കുന്നത് മണ്ണാര്‍ക്കാട് ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ഡിസംബറിലെ ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ നിന്നും ചെലവ് കുറഞ്ഞ ബജറ്റ് പാക്കേജുകളിൽ യാത്രകൾ പോകാം.

KSRTC Tour Packages

നെല്ലിയാമ്പതി, ആലപ്പുഴ, മലക്കപ്പാറ, മറയൂര്‍ തുടങ്ങി കാടും മലയും കായലും അണക്കെട്ടും ഒക്കെ കണ്ടുവരുവാൻ കഴിയുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒരു ദിവസവും രണ്ടു ദിവസവും നീണ്ടു നിൽക്കുന്ന യാത്രകളാണുള്ളത്. കുറഞ്ഞ ചെലവേ ഉള്ളൂവെന്നതിനാൽ പണം ഒരു തടസ്സമാകാതെ പോയി വരികയും ചെയ്യാം. ഡിസംബര്‍ 1, 8, 14, 22, 28 എന്നീ തിയതികളിലാണ് യാത്ര.

നെല്ലിയാമ്പതി യാത്ര

രാവിലെ 6.00 മണിക്ക് മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ സീതാര്‍കുണ്ട്, കേശവന്‍പാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. രാത്രി എട്ടു മണക്ക് തിരികെ ഡിപ്പോയിൽ എത്തും. 590 രൂപയാണ് നിരക്ക്. ഡിസംബർ 1, 8 എന്നീ ഞായറാഴ്ചകളിലാണ് യാത്ര പുറപ്പെടുന്നത്.

ആലപ്പുഴ യാത്ര

മണ്ണാർക്കാട് ഡിപ്പോയിൽ നിന്നുള്ള ആലപ്പുഴ യാത്ര ഡിസംബർ 14 ശനിയാഴ്ചയാണ് പോകുന്നത്. പുലർച്ചെ നാല് മണിക്ക് പുറപ്പെടുന്ന യാത്ര രാത്രി പത്തോടെ മടങ്ങിയെത്തും. വേഗ ഹൗസ് ബോട്ട് സവാരിയാണ് യാത്രയുടെ ആകർഷണം. 1,040 രൂപയാണ് നിരക്ക്.

മലക്കപ്പാറ യാത്ര

രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് അന്ന് രാത്രി 10ന് മടങ്ങിയെത്തുന്ന
മലക്കപ്പാറ യാത്രയിൽ അതിരപ്പള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം എന്നിവിടങ്ങളാണ് കാണുന്നത്. ഡിസംബർ 22 ഞായറാഴ്ചാണ് യാത്ര പോകുന്നത്. 970 രൂപയാണ് നിരക്ക്.

മറയൂർ യാത്ര

മണ്ണാർക്കാട് ഡിപ്പോയിൽ നിന്നുള്ള രണ്ടു ദിവസ യാത്രയാണിത്. ജീപ്പ് സഫാരി ഉൾപ്പെടെയുള്ള കാര്യങ്ങൾ യാത്രയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിസംബര്‍ 28 ശനിയാഴ്ച രാത്രി 10.00 മണിക്ക് പുറപ്പെട്ട് 29 ന് രാത്രിയോടെ മടങ്ങിയെത്തും. 1,880 രൂപയാണ് നിരക്ക്.

യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും ഫോണ്‍: 9446353081, 8075347381, 04924 225150.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+