Search
  • Follow NativePlanet
Share
» »വേനലിലും കുളിരുള്ള ഇടുക്കി; മൂന്നാറിൽ രാത്രി താമസം, കറക്കം വട്ടവടയിൽ, ചെലവ് വെറും 1950 രൂപ

വേനലിലും കുളിരുള്ള ഇടുക്കി; മൂന്നാറിൽ രാത്രി താമസം, കറക്കം വട്ടവടയിൽ, ചെലവ് വെറും 1950 രൂപ

വേനൽ എങ്ങും കനക്കുകയാണ്. ഫെബ്രുവരി കഴിയുന്നതിനു മുന്നേ കൊടുംചൂടിലേക്ക് കേരളം പോയി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. പാലക്കാടിനും കണ്ണൂരിലേക്കും ഒന്നും ഇപ്പോൾ യാത്ര പോകുന്നത് ആലോചിക്കുകയേ വേണ്ട! എന്നാൽ ഇതൊന്നും അറിയാതെ, നാട്ടിൽ മുഴുവൻ ചൂട് വന്നതും വേനലെത്തിയതും ഒന്നുമറിയാതെ നിൽക്കുന്ന ഒരിടമുണ്ട്.. മൂന്നാർ!

അതെ, കേരളം ചുട്ടുപൊള്ളുമ്പോഴും കോടമഞ്ഞും തണുപ്പും ചിലപ്പോൾ മഞ്ഞുവീഴ്ച വരെയായി ആഘോഷിക്കുന്ന സ്ഥലമാണ് മൂന്നാർ. അങ്ങനെയൊരു ഇടം നമുക്ക് തൊട്ടടുത്തുള്ളപ്പോള്‍ പിന്നെ യാത്ര പ്ലാൻ ചെയ്യാമല്ലോ. ഇതാ മൂന്നാറിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നത് കെഎസ്ആർടിസിയാണ്.

മൂന്നാർ മാത്രമല്ല, ചതുരംഗ പാറ, പൂപ്പാറ, ഗ്യാപ്പ് റോഡ് മലൈ കള്ളൻ കേവ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, ബൊട്ടാണിക്കൽ ഗാർഡൻ, വട്ടവട, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കണ്ണൻ ദേവൻ ടീ ഫാക്ടറി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വരുന്ന പാക്കേജ് കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റേതാണ്.

ഫെബ്രുവരി 25 ചൊവ്വാഴ്ച പുലർച്ചെ 4.30 ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് മൂന്നാർ യാത്ര ആരംഭിക്കും. ആദ്യം നിർത്താതെ കാറ്റ് വീശുന്ന, അതിമനോഹരമായ കാഴ്ചകളും തമിഴ്നാടിന്‍റെ ദൂരക്കാഴ്ചകളും നല്കുന്ന ചതുരംഗപ്പാറയിലേക്കാണ് പോകുന്നത്. അവിടുന്ന് പൂപ്പാറ, ഗ്യാപ്പ് റോഡ്, മലൈ കള്ളൻ കേവ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ് എന്നിവ രണ്ട് ദേവികുളം വഴി മൂന്നാറിൽ എത്തും.

വൈകിട്ട് മൂന്നാറില്‍ എത്തുന്നതിനാൽ അന്ന് ബോട്ടാണിക്കൽ ഗാർഡൻ മാത്രമാവും സന്ദർശിക്കുന്നത്. തുടർന്ന് രാത്രി മൂന്നാറിൽ ചെലവഴിക്കാം. താമസം ഒരുക്കിയിരിക്കുന്നത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്ലീപ്പർ ബസിലാണ്. മൂന്നാറിലെ നൈറ്റ് ലൈഫും ഷോപ്പിങ്ങും ഒക്കെ ആസ്വദിക്കാൻ ഈ രാത്രി തിരഞ്ഞെടുക്കാം.

രണ്ടാം ദിവസം രാവിലെ തന്നെ മൂന്നാറിൽ നിന്ന് യാത്ര തുടരും. ആറു മണിക്ക് പുറപ്പെട്ട് ഏഴരയോടെ വട്ടവടയില്‍ എത്തും. വട്ടവടയുടെ ദൃശ്യഭംഗിയും കൃഷിരീതികളും ഒക്കെ കണ്ട് ചുറ്റിസഞ്ചരിക്കാനുള്ള അവസരമുണ്ട്. തുടർന്ന് ഉച്ചഭക്ഷണം കൂടി കഴിച്ച ശേഷം മാത്രമായിരിക്കും ഇവിടുന്ന് മടങ്ങുക.

ഇനി യാത്ര വീണ്ടും മൂന്നാറിലേക്കാണ്. ഇവിടെ ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കണ്ണൻ ദേവൻ ടീ ഫാക്ടറി എന്നിവിടങ്ങള്‍ സന്ദർശിക്കും. രാത്രിയിൽ തിരികെ കൊട്ടാരക്കരയിൽ മടങ്ങിയെത്തുന്ന വിധത്തിലാവും യാത്ര.

സൂപ്പർ ഡീലക്സ് മി സ്ലീപ്പർ ബസിലാണ് യാത്ര. മൂന്നാറിലെ താമസവും ടിക്കറ്റ് നിരക്കും ഉൾപ്പെടെ രാൾക്കുള്ള യാത്ര ചെലവ് 1950 രൂപയാണ്. എന്നാൽ യാത്രയിലെ ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ് എന്നിവ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9567124271, 9447281459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+