Search
  • Follow NativePlanet
Share
» »800 രൂപയിൽ തുടങ്ങുന്ന പാക്കേജ്, മഴക്കാല യാത്രകൾ ആരംഭിച്ചാലോ... ആനവണ്ടി റെഡി

800 രൂപയിൽ തുടങ്ങുന്ന പാക്കേജ്, മഴക്കാല യാത്രകൾ ആരംഭിച്ചാലോ... ആനവണ്ടി റെഡി

അവധിക്കാലം തീരാൻ ഇനി വലിയ താമസമില്ല. സ്കൂൾ തുറന്നു കഴിഞ്ഞാൽ പിന്നെ പഠനത്തിന്‍റെ തിരക്കായി... മഴയായി അങ്ങനെ യാത്രകളുടെ കാര്യം ആലോചിക്കുകയേ വേണ്ട. അതുകൊണ്ട് ആഗ്രഹിച്ച യാത്രകൾ പോകാന്‍ ഉള്ള അവസാന അവസരമാണിതെന്ന് പറയാം. മഴ പെയ്തു തുടങ്ങിയ സ്ഥിതിക്ക് ഇനി മഴയാത്രകളുടെ സമയമാണ്. വളരെ കുറഞ്ഞ നിരക്കിൽ കുട്ടികൾക്കു യുവാക്കൾക്കും എല്ലാം ഒന്നു പോയി പരീക്ഷിക്കാവുന്ന നിരവധി യാത്രകൾ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്.

ഇതാ മേയ് അവസാന വാരവും ജൂൺ ആദ്യവുമായി ഇഷ്ടംപോലെ ഒന്നിനൊന്ന് മികച്ച യാത്രകൾ തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്നു. മഴക്കാല യാത്രകൾക്ക് പറ്റിയ മൂന്നാറും വാഗമണ്ണും വയനാടും അടക്കം നിരവധി പാക്കേജുകളുണ്ട്. ഇതാ ഓരോന്നും വിശദമായി വായിക്കാം.

Explore Kerala Monsoon

മഴ നനഞ്ഞ് ഇലവീഴാപൂഞ്ചിറ യാത്ര

ഓഫ്റോഡ് യാത്രയുടെ സുഖം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. കോട്ടയംകാരുടെ പ്രിയപ്പെട്ട ഹിൽസ്റ്റേഷനായ ഇവിടം കേരളത്തിന്‍റെ മുഴുവൻ ഇഷ്ടപ്പെട്ട ഇടമായി മാറിയിട്ട് അധികമാലമായില്ല. അനുപമമായ പ്രകൃതി സൗന്ദര്യവും ട്രെക്കിങ്ങും ഓഫ്റോഡും ഒക്കെയാണ് ഇലവീഴാപൂഞ്ചിറയുടെ പ്രത്യേകത. . കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയുടെ മുകളിലെത്തിയാല‍ കിട്ടുന്ന വ്യൂ ഒരു കിടിലൻ അനുഭവമായിരിക്കും.

വെഞ്ഞാറമൂട് നിന്ന് മേയ് 26 ഞായറാഴ്ചയാണ് ഇലവീഴാപൂഞ്ചിറ യാത്ര പോകുന്നത്. ഒറ്റദിവസത്തെ യാത്രയാണിത്. 800 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

മൂന്നാർ

കോടമഞ്ഞും മഴയുമാണ് മൂന്നാറിലെ ഇപ്പോഴത്തെ കാലാവസ്ഥ. പോയാൽ ചില്ലായി മടങ്ങി വരാം.മഴക്കാലത്ത് തണുത്തു നിൽക്കുന്ന മൂന്നാറിനെ കണ്ടു വരിക എന്നത് പ്രത്യേക അനുഭവമാണ്. ജീവൻവെച്ച വെള്ളച്ചാട്ടങ്ങളും വെള്ളത്തുള്ളികൾ നിറഞ്ഞു നിൽക്കുന്ന തേയിലച്ചെടികളും മരപ്പെയ്ത്തും പെയ്യാൻ വെമ്പി നിൽക്കുന്ന ആകാശത്തെ കാർമേഘങ്ങളും ഒക്കെയായി വ്യത്യസ്തമായ ഒരു വൈബ് ഇവിടെ ആസ്വദിക്കാം. അത് കൂടാതെ ഒരു രാത്രി സ്ലീപ്പർ ബസിലെ താമസം കൂടിയാകുമ്പോൾ യാത്ര മൊത്തത്തിൽ വേറെ ലെവൽ. മേയ് 24 വെള്ളിയാഴ്ചയാണ് മൂന്നാർ ‌ പാക്കേജ് പുറപ്പെടുന്നത്. സ്ലീപ്പർ ബസിലെ സ്റ്റേ ഉൾപ്പെടെ 1800 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

വാഗമൺ

മൂന്നാർ പോലെ തന്നെ മഴക്കാലത്ത് മറ്റൊരു സൗന്ദര്യമാണ് വാഗമണ്ണിനുള്ളത്. വെള്ളച്ചാട്ടങ്ങളും പാറക്കെട്ടും കുന്നും ഒക്കെ മഴയിൽ മറ്റൊരു ലോകത്തിലേക്ക് നിങ്ങളെ എത്തിക്കും. എത്രനേരം ഇരുന്നാലം മടുക്കാത്ത കാലാവസ്ഥയും ഇവിടുത്തെ കാഴ്ചകളും കൂടിയാകുമ്പോൾ പറയുകയും വേണ്ട. കോടമഞ്ഞും മൊട്ടക്കുന്നും പിന്നെ പൈന്‍ ഫോറസ്റ്റിലെ ആംബിയൻസും വളഞ്ഞുപുളഞ്ഞ വഴികളും കൂടിയാകുമ്പോൾ സംഗി പൊളിക്കും. മേയ് 24 വെള്ളിയാഴ്ചയാണ് വാഗമൺ ട്രിപ്പ്. ച്ചഭക്ഷണം ഉൾപ്പെടെ 980 രൂപയാണ് ചെലവ്.

അ‍ഞ്ചുരുളി രാമക്കൽമേട്

ഇത് കൂടാതെ ഇടുക്കിയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ അഞ്ചുരുളി, രാമക്കൽമേട് എന്നിവിടങ്ങളിലേക്കും പാക്കേജ് ഉണ്ട്. കാറ്റാടിപ്പാടത്തിലൂടെ പോകുന്ന അ‍ഞ്ചുരുളി രാമക്കൽമേട് പാക്കേ് മേ് 256 നാണ്. 960 രൂപയാണ് നിരക്ക്. ഇതിൽ ബസ് ചാർജ് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.

കൊട്ടിയൂർ

മലബാറിലെ കാശി അഥവാ ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും വെഞ്ഞാറമൂട് നിന്ന് യാത്രയുണ്ട്. കണ്ണൂര് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ഉത്സവിൽ പങ്കെടുക്കാനാണ് യാത്ര. മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടത്തോടെ കൊട്ടിയൂർ ഉത്സവത്തിന് തുടക്കമായി. മേയ് 23 വ്യാഴാഴ്ച മുതലാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളത്. തുടർന്ന് മകം കലം വരവ് ദിവസമായ ജൂൺ 13 വ്യാഴാഴ്ച ഉച്ച വരെ സ്ത്രീകൾക്ക് പ്രവേശിക്കാം.
കൊട്ടിയൂർ കൂടാതെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം എന്നിവ സന്ദർശിച്ച് വരുന്ന യാത്രയാണിത്. 2880 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്ക്- ഫോൺ: 9497004847, 9746865116,9447005995, 9447501392,9605732125, 8590356071, 8921366099, 9495297715, 7593069447, 9846032840,9809493040, 9447256492,8921366099, 9446072194, 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+