വനിതാദിനം വരികയാണ്. നിരവധി പരിപാടികളാണ് പല സംഘടനകളുടെയും നേതൃത്വത്തിൽ വനിതാ ദിനത്തിൽ പലയിടത്തായി സംഘടിപ്പിക്കുന്നത്. ഇത്തവണ നമുക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ.. ചെറിയ യാത്രയല്ല. ഒരുഗ്രൻ ആഢംബര കപ്പൽ യാത്ര. ആഢംബരകപ്പലിലൂടെ അറബിക്കടലിലെ സൂര്യാസ്തമയം കണ്ട് ചെലവഴിച്ച് വരാൻ പറ്റിയ ഒരു പാക്കേജ്.
ഈ വനിതാദിനം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം ആഴക്കടലില്‍ കപ്പലില്‍ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി യാത്ര ഒരുക്കുന്നത് പയ്യന്നൂരിൽ നിന്നാണ്. കാസർകോഡ് നിന്നും കാഞ്ഞങ്ങാട്, നീലേശ്വരം, തളിപ്പറമ്പ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവ വനിതകൾക്ക് ഏറ്റവും എളുപ്പത്തിൽ പ്ലാൻ ചെയ്തു പോകാൻ പറ്റിയ പാക്കേജാണിത്. കപ്പൽ യാത്ര മാത്രമല്ല, കൊച്ചിയിലെ പ്രധാന കാഴ്ചകളെല്ലാം കാണാനും ഈ യാത്ര അവസരം നല്കുന്നു.

വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി പ്രത്യേക കപ്പൽ യാത്ര ഒരുക്കുന്നതിനായി കെ എസ്ആ ർ. ടി സിയും, കെ എസ ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് പാക്കേജാണിത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 140 സീറ്റുകള്‍ ആണ് ആനവണ്ടിയിലൂടെ വനിതകള്‍ക്ക് ആയി ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പോകളെ കോര്‍ത്തിണക്കിയാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനു കീഴിലുള്ള നെഫിർറ്റിറ്റി എന്ന ആഢംബര കപ്പലിൽ ഓഡിറ്റോറിയം, സ്വീകരണഹാള്‍, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര്‍, എന്നിവയുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം നേരം കപ്പലിൽ ചെലവഴിക്കാനുള്ള അവസരമാണ് ഇതുവഴി കിട്ടുന്നത്.
48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. മണിക്കൂറിൽ 16 കിലോമീറ്ററാണ് കപ്പലിന്‍റെ വേഗത.കടല്‍ക്കാഴ്ചകള്‍ കാണുവാനും സൂര്യാസ്തമയം കാണുവാനും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരമാവധി 200 പേരാണ് കപ്പലിന്‍റെ ശേഷി. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ഈജിപ്ഷ്യൻ തീമിൽ ഒരുക്കിയിരിക്കുന്ന കപ്പലിന്റെ ഉൾക്കാഴ്ചകളും അതിമനോഹരമാണ്.

കൂടാതെ, കൊച്ചിയിലെ മട്ടാഞ്ചേരി പാലസ്, സിനഗോഗ് , മറൈൻ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ സന്ദർശിക്കുന്നു,
ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.
ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. എന്തായാലും ഏറ്റവും കുറഞ്ഞ ചെലവിൽ വനിതാദിനം ആഢംബര കപ്പലിൽ ആസ്വദിക്കാനുള്ള അവസരമാണിത്.
2025 മാർച്ച് 07 ന് രാത്രി 9.00 മണിക്ക് പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര 9 ന് രാവിലെ 6.00 മണിക്ക് പയ്യന്നൂരിൽ തിരിച്ചെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും: പയ്യന്നൂർ കെ എസ് ആർ ടി സിയുമായി ബന്ധപ്പെടാം. ഫോൺ:8075823384, 9745534123
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













