മൂന്നാർ വർഷത്തിലെ അതിമനോഹരമായ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തണുപ്പു നിറഞ്ഞ അന്തരീക്ഷവും സ്ഥലങ്ങൾ കണ്ടുനടക്കാന്‍ പറ്റിയ നേരവുമാണിത്. രാത്രികൾക്ക് തണുപ്പിന്‍റെ കൂട്ട് മാത്രമല്ല, ഭാഗ്യമുണ്ടെങ്കിൽ മഞ്ഞും കാണാം. എന്തായാലും മിക്കവരും ഈ അടുത്ത് തന്നെ മൂന്നാറിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിട്ടുമുണ്ടാകും. അങ്ങനെ കെഎസ്ആർടിസിക്ക് ഒപ്പം ഈ യാത്ര പോയാലോ
പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഫെബ്രുവരി കലണ്ടറിൽ മനോഹരമായ ഒട്ടേറെ യാത്രകൾ ഉൾപ്പെട്ടിട്ടുണ്ട്. ശനിയും ഞായറും മാത്രമല്ല, ഇടദിവസങ്ങളിലും പോകാൻ പറ്റിയ യാത്രകളിൽ ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്നതും രണ്ട് ദിവസം എടുക്കുന്നതുമുണ്ട്. ഏത് യാത്രയാണെങ്കിലും പോക്കറ്റ് കാലിയാകില്ലെന്നതാണ് ആശ്വാസം.

ഈ മാസത്തെ യാത്രകളിൽ ഏറ്റവും പ്രത്യേകതയുള്ളത് മൂന്നാർ യാത്രയ്ക്ക് തന്നെയാണ്. മാമലക്കണ്ടത്തിന്‍റെ ഭംഗി ആസ്വദിച്ച് തേയിലത്തോട്ടങ്ങൾക്കു നടുവിലുള്ള വഴിയിലൂടെ മൂന്നാറിലേക്ക് എത്തുന്ന റൂട്ടിലൂടെയുള്ള പാലക്കാട് ഡിപ്പോയുടെ ആദ്യത്തെ യാത്രയാണ് വരുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് മാത്രമല്ല, ജില്ലയിലെ വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ ഡിപ്പോകളിൽ നിന്നും ഈ മാസം മാമലക്കണ്ടം വഴി മൂന്നാറിലേക്ക് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മൂന്നർ പാക്കേജിൽ ആദ്യ ദിവസം മാമലക്കണ്ടം, മാങ്കുളം തുടങ്ങിയ സ്ഥലങ്ങൾ കണ്ട് മൂന്നാറിലെത്തി ഒരു രാത്രി അവിടെ ചെലവഴിച്ച് പിറ്റേന്ന പകൽ മൂന്നാറിലെ പ്രധാന കാഴ്ചകൾ കണ്ടുവരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് ഡിപ്പോയുടെ മൂന്നാര് യാത്ര ഫെബ്രുവരി 23 ന് പുലര്‍ച്ചെ നാലിനും വടക്കഞ്ചേരിയില്‍നി ന്ന് 27ന് രാവിലെ 6.00 നും ചിറ്റൂര്‍നിന്ന് 13 ന് രാവിലെ 5.00മണിക്കും മാമലക്കണ്ടം വഴി മൂന്നാർ യാത്ര പുറപ്പെടും. ഡിപ്പോകളനുസരിച്ച് നിരക്കിൽ വ്യത്യാസം വരുമെങ്കിലും ഭക്ഷണം, താമസം, യാത്രാക്കൂലി എന്നിവ ഉൾപ്പെടെ 1490 നും 1700 ഇടയിലായിരിക്കും തുക.
പാലക്കാട് കെഎസ്ആർടിസി ഫെബ്രുവരി യാത്രകള്‍
നിലവിൽ 19 യാത്രകളാണ് ഫെബ്രുവരി മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പാലക്കാട്- നെല്ലിയാമ്പതി യാത്ര: ഫെബ്രുവരി 2,8, 9, 16, 23, 26 തീയതികളില്‍..
പാലക്കാട്- സൈലന്‍റ് വാലി യാത്ര: ഫെബ്രുവരി 3,9,14,22
പാലക്കാട്- മലക്കപ്പാറ യാത്ര:ഫെബ്രുവരി 9, 23 തിയതികളിൽ
പാലക്കാട്- ഗവി യാത്ര:ഫെബ്രുവരി 11,19 തിയതികളിൽ
പാലക്കാട്- നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര: 14,26 തിയതികളിൽ
കോഴിക്കോട് യാത്ര: ഫെബ്രുവരി 16,
ആലപ്പുഴ വേഗാ ബോട്ട് യാത്ര: ഫെബ്രുവരി 23
ബുക്കിങ്ങിന് : 9447837985, 8304859018
ചിറ്റൂർ കെഎസ്ആർടിസി ഫെബ്രുവരി യാത്രകള്‍
ഫെബ്രുവരിയിൽ 7 യാത്രകളാണ് ചിറ്റൂർ ഡിപ്പോയിൽ നിന്ന് നടത്തുക.
നെല്ലിയാമ്പതി: ഫെബ്രുവരി 1
കുട്ടനാട് : ഫെബ്രുവരി 8
നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ : ഫെബ്രുവരി 22
സൈലന്‍റ് വാലി: ഫെബ്രുവരി 24
മലക്കപ്പാറ: ഫെബ്രുവരി 26
ഗവി: ഫെബ്രുവരി 28
ഫോണ്‍: 9495390046
വടക്കഞ്ചേരി കെഎസ്ആർടിസി ഫെബ്രുവരി യാത്രകള്‍
നെല്ലിയാമ്പതി: ഫെബ്രുവരി 1
സൈലന്‍റ് വാലി: ഫെബ്രുവരി 9
കോഴിക്കോട് യാത്ര: ഫെബ്രുവരി 15
മലക്കപ്പാറ: ഫെബ്രുവരി 23
മാമലക്കണ്ടം, മൂന്നാർ: ഫെബ്രുവരി 27
ഫോണ്‍ : 9495390046
മണ്ണാർക്കാട് കെഎസ്ആർടിസി ഫെബ്രുവരി യാത്രകള്‍
നെല്ലിയാമ്പതി: ഫെബ്രുവരി 2,9,15
ഗവി: ഫെബ്രുവരി 5
മലക്കപ്പാറ: ഫെബ്രുവരി 8
ആലപ്പുഴ വേഗാ ബോട്ട് :ഫെബ്രുവരി 16
നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ : ഫെബ്രുവരി 20
മാമലക്കണ്ടം, മൂന്നാർ: ഫെബ്രുവരി 23
മലക്കപ്പാറ: ഫെബ്രുവരി 26
ഫോണ്‍ : 9446353081, 04924 225150.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













