വാരാന്ത്യ യാത്രകൾക്ക് എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. എല്ലാവരും നാട് പിടിക്കുവാനുള്ള ഓട്ടത്തിലാണ്. വീട്ടില്‍ നിന്നും ദൂരെ ജോലി ചെയ്യേണ്ടി വരുന്നവരും പഠിക്കുന്നവരും കാത്തിരിക്കുന്ന വെള്ളിയാഴ്ചകളിൽ ദീർഘദൂര ബസുകളിൽ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമല്ല. ഇപ്പോഴിതാ, ഈ തിരക്ക് പരിഗണിച്ച് അധിക സർവീസ് ഒരുക്കുകയാണ് കെഎസ്ആർടിസി.
ഇപ്പോഴിതാ, നിരവധി യാത്രക്കാർ ആശ്രിക്കുന്ന മാനന്തവാടി- തിരുവനന്തപുരം റൂട്ടിൽ വാരാന്ത്യത്തിൽ അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഏറ്റവും എളുപ്പത്തിലും വേഗത്തിലും കുറഞ്ഞ സമയത്തിലും മാനന്തവാടി- തിരുവനന്തപുരം യാത്ര സാധ്യമാക്കുന്ന മിന്നൽ സ്പെഷ്യൽ സൂപ്പർ ഡീലക്സ് ബസിൽ ബുക്കിങ് തുടരുകയാണ്.

മാനന്തവാടി- തിരുവനന്തപുരം മിന്നൽ സ്പെഷ്യൽ
ജനുവരി 10 വെള്ളിയാഴ്ച രാത്രി 08.31 ന് പുറപ്പെടുന്ന മാനന്തവാടി - തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നൽ സ്പെഷ്യൽ രാവിലെ
05:41 ന് തിരുവനന്തപുരത്ത് എത്തും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 651 രൂപ. കൽപറ്റ - താമരശ്ശേരി - അരീക്കോട് - മഞ്ചേരി - പെരിന്തൽമണ്ണ - തൃശൂർ - കോട്ടയം - കൊട്ടാരക്കര വഴിയാണ് യാത്ര.
08:31 PM മാനന്തവാടി
09:06 PM കൽപ്പറ്റ
09:51 PM താമരശ്ശേരി
10.15 PM അരീക്കോട് (റിക്വസ്റ്റ് സ്റ്റോപ്പ്)
10:35 PM മഞ്ചേരി (റിക്വസ്റ്റ് സ്റ്റോപ്പ്)
11:00 PM പെരിന്തൽമണ്ണ
12:16 AM തൃശൂർ
01:51 AM മൂവാറ്റുപുഴ
02:51 AM കോട്ടയം
04.26 AM കൊട്ടാരക്കര
05:41 AM തിരുവനന്തപുരം
മാനന്തവാടി - തിരുവനന്തപുരം മിന്നൽ സ്പെഷ്യൽ
ജനുവരി 11 ശനിയാഴ്ച വൈകിട്ട് 06.30 ന് തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പുറപ്പെടുന്ന
മാനന്തവാടി - തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നൽ സ്പെഷ്യൽ പിറ്റേന്ന് പുലർച്ചെ 3:40 ന് മാനന്തവാടി എത്തും. കോട്ടയം -തൃശൂർ -പെരിന്തൽമണ്ണ വഴി യാണ് യാത്ര.
06:30 PM തിരുവനന്തപുരം
07:45 PM കൊട്ടാരക്കര
09:20 PM കോട്ടയം
10:20 PM മൂവാറ്റുപുഴ
11:55 PM തൃശ്ശൂർ
01:10 AM പെരിന്തൽമണ്ണ
01:35 AM മഞ്ചേരി (റിക്വസ്റ്റ് സ്റ്റോപ്പ്)
01:50 AM അരീക്കോട് (റിക്വസ്റ്റ് സ്റ്റോപ്പ്)
02.20 AM താമരശ്ശേരി
03:05 AM കൽപ്പറ്റ
03:40 AM മാനന്തവാടി
റിക്വസ്റ്റ് സ്റ്റോപ്പുകളായ അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളലി്‍ നിന്ന് കയറാൻ ആഗ്രഹിക്കുന്നവർ താമരശ്ശേരി ബുക്കിംഗ് പോയിന്റ് നൽകി വേണം സീറ്റ് ബുക്ക് ചെയ്യണം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













