Search
  • Follow NativePlanet
Share
» » മൂന്നാർ, കന്യാകുമാരി, പൊന്മുടി.. മൂന്നു യാത്രകൾ ഒറ്റ ദിവസം, മഞ്ഞ്, സൂര്യോദയം, റോ‍ഡ് ട്രിപ്പ്.. പാക്കേജ്

മൂന്നാർ, കന്യാകുമാരി, പൊന്മുടി.. മൂന്നു യാത്രകൾ ഒറ്റ ദിവസം, മഞ്ഞ്, സൂര്യോദയം, റോ‍ഡ് ട്രിപ്പ്.. പാക്കേജ്

അവധി കിട്ടിയാൽ അപ്പോൾതന്നെ ഒരു യാത്ര. സമാധാനത്തോടെ, പാക്കിങ്ങിന്‍റെയും പ്ലാനിങ്ങിന്‍റെയും ബുദ്ധിമുട്ടുകളില്ലാതെ, പോക്കറ്റ് കാലിയാകുമോ എനന് ടെൻഷനില്ലതെ ഒരു യാത്ര. ഒരു ശരാശരി യാത്രാ പ്രേമിയെ സന്തോഷിപ്പിക്കാൻ ഇത്രയും മാത്രം മതി! അങ്ങനെ ഒരു സഞ്ചാരിയാണ് നിങ്ങളെങ്കിൽ ജനുവരി 11 ശനിയാഴ്ച യാത്രകൾക്കായി ഒരുങ്ങിക്കോ..

ഓരോ യാത്രികനും ഒതു തവണയെങ്കിലും കാണാൻ ആഗ്രഹിക്കുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളും പുലരിയും കന്യാകുമാരിയിലെ സൂര്യോദയം കണ്ട് കടലിനു മുകളിലൂടെയുള്ള ചില്ലുപാലം കയറിയുള്ള യത്രയും ഹെയർപിൻ വളവുകളിലൂടെ പൊന്മുടിയുടെ സൗന്ദര്യം കണ്ടുള്ള ട്രിപ്പും ആണ് കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. അതെ, മൂന്നാർ, കന്യാകുമാരി, പൊന്മുടി എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് 11 ശനിയാഴ്ച കൊല്ലത്തു നിന്നും പുറപ്പെടുന്നത്.

KSRTC One Day Trip On January 11 Saturday Booking And Itinerary

കൊല്ലം- മൂന്നാർ യാത്ര

മൂന്നാർ ഇപ്പോള്‍ പതിവിലും സുന്ദരി ആയിരിക്കുകയാണ്. മഴ മാറി തെളിവായെങ്കിലും എപ്പോഴും തണുപ്പാണ്. തണുത്ത കാറ്റും മഞ്ഞും പാതിരാത്രിയിൽ കുടാകുടാ വിറപ്പിക്കുന്ന കുളിരും കൂടിയായാലേ ചിത്രം പൂർണ്ണമാകൂ. മൂന്നാറിന്‍റെ ഈ മനോഹര കാഴ്ചകളിലേക്കാണ് കൊല്ലത്തു നിന്നും പുറപ്പെടുന്നത്. ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിലെ പ്രധാനപ്പെട്ട കാഴ്ചകളെല്ലാം കാണും.
ശനിയാഴ്ച രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന കൊല്ലം- മൂന്നാർ പാക്കേജിന് 1850 രൂപയാണ് നിരക്ക്.

കൊല്ലം- കന്യാകുമാരി യാത്ര

കന്യാകുമാരിയിലെ പുലരിയും ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു കിടക്കുന്ന കന്യാകുമാരി ക്ഷേത്രവും കടലിനു മുകളിലൂടെ നടന്നു പോകാവുന്ന ചില്ലുപാലവും കണ്ടുള്ള രസകരമായ യാത്രയാണ് കൊല്ലത്തു നിന്നുള്ള കന്യാകുമാരി പാക്കേജ്. വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ചില്ലുപാലത്തിലൂടെയുള്ള യാത്ര എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 11 ശനിയാഴ്ച രാവിലെ 4.40 ന് കൊല്ലം ഡിപ്പോയിൽ നിന്നും കന്യാകുമാരി യാത്ര പുറപ്പെട്ട് രാത്രിയോട മടങ്ങിയെത്തും.

കൊല്ലം- പൊന്മുടി യാത്ര

കോടമഞ്ഞും ഹെയർപിൻ റോഡും അഗസ്ത്യാര്‍കൂടം മലനിരകളുടെ അതിമനോഹരമായ വിദൂര കാഴ്ചയും തരുന്ന പൊന്മുടി യാത്രയും കൊല്ലത്തു നിന്നും പോകുന്നുണ്ട്. മഞ്ഞുമൂടിയ മലനിരകളും കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും ഇവിടേക്കുള്ള യാത്രയും എല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി പൊന്മുടിയെ മാറ്റുന്നു, പൊന്മുടിയുടെ അടുത്തെത്തുംതോറും തണുപ്പും മഞ്ഞും കൂടിവരും. തേയിലത്തോട്ടങ്ങളും ആഴമേറിയ താഴ്വാരങ്ങളും ഒക്കെയായി ഒത്തിരി കാഴ്ചകൾ ഇവിടം തരുന്നു. തിരുവനന്തപുരത്ത് നിന്ന് 6 കിലോമീറ്റർ ദൂരമുണ്ട് പൊന്മുടിയിലേക്ക്. മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌‍വാംതോൽ വെള്ളച്ചാട്ടങ്ങൾ, പേപ്പാറ ഡാം തുടങ്ങിയ സ്ഥലങ്ങളും പൊന്മുടി യാത്രയില് കാണാവുന്നവയാണ്.

ജനുവരി 11 ശനിയാഴ്ച രാവിലെ 6.30 ന് കൊല്ലം ഡിപ്പോയിൽ നിന്നും പൊന്മുടി യാത്ര ആരംഭിക്കും. 770 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 9495440444, 7592928817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar kanyakumari ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+