ഓണം അവധിക്കായുള്ള കാത്തിരിപ്പാണ് സെപ്റ്റംബർ മാസം. ഓണാഘോഷങ്ങൾക്ക് തന്നെയാണ് ഈ സമയത്ത് പ്രാധാന്യമെങ്കിലും കിട്ടുന്ന അവധിക്ക് ബാഗ് പാക്ക് ചെയ്യാൻ തയ്യാറായിരിക്കുന്നവരും ഉണ്ട്. എന്നാല് ദൂരേയ്ക്കൊന്നും പോകാതെ ഒരു പകൽ മാത്രം യാത്രയ്ക്കായി മാറ്റി വയ്ക്കാനേ ഉള്ളൂ, എവിടേക്ക് പോകണം എന്ന ചിന്തയിലാണോ. കടൽ മുതൽ മല വരെ നീളുന്ന കിടിലൻ യാത്രാ പാക്കേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കോട്ടയം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സെപ്റ്റംബർ മാസത്തിലെ യാത്രകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിയെടുത്തും മറ്റു പ്ലാനുകൾ മാറ്റിയും സമയം കണ്ടെത്താൻ വൈകിയിട്ടില്ല. കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന മൂന്ന് യാത്രകളുടെ ബുക്കിങ് ആണ് തുടങ്ങിയിട്ടുള്ളത്. ഈ യാത്രകളെല്ലാം കോട്ടയം ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്.
രാമക്കൽമേട് യാത്ര
കോട്ടയം ഡിപ്പോയിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജാണ് ഇടുക്കിയിലെ രാമക്കൽമേട്ടിലേക്കുള്ളത്. ഇടുക്കിയിലെ ഏകദി യാത്രകൾക്ക് യോജിച്ച രാമക്കൽമേട് പേരുകേട്ടിരിക്കുന്നത് കാറ്റാടിപ്പാടങ്ങൾക്കും തമിഴ്നാടിന്‍റെ വിദൂര ദൃശ്യങ്ങൾക്കുമാണ്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട് രാമായണ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. രാമന്‍ കാല്‍ വെച്ച ഇടം ആണ് രാമക്കൽമേട് ആയതെന്നാണ് വിശ്വാസം.
കുറവന്‍ കുറത്തി ശില്‍പ്പം, മഴമുഴക്കി വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച് ടവർ, കുട്ടികളുടെ പാര്‍ക്ക്, ആമപ്പാറ ടൂറിസം കേന്ദ്രം, കാറ്റാടിപ്പാടം, തമിഴ്‌നാടിന്റെ വിദൂര ദൃശ്യങ്ങൾ കാണാൻ കഴിയുന്ന വ്യൂ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സെപ്റ്റംബർ 16നാണ് കോട്ടയത്ത് നിന്ന് രാമക്കൽമേട് യാത്ര പോകുന്നത്. ടിക്കറ്റ് നിരക്ക് 600 രൂപ.
മൂന്നാർ- മറയൂർ യാത്ര
സെപ്റ്റംബർ മാസത്തിൽ കോട്ടയത്ത് നിന്ന് മൂന്നാർ മറയൂർ കാന്തല്ലൂർ യാത്രയും ബജറ്റ് ടൂറിസം ഒരുക്കുന്നുണ്ട്. ഒറ്റ ദിവസത്തിൽ കണ്ടുതീർക്കാവുന്ന കാഴ്ചകളല്ലെങ്കിൽ പോലും പ്രധാന ഇടങ്ങൾ സന്ദർശിച്ചു വരുന്ന ഈ യാത്ര മൂന്നാർ ഒന്നു കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്. ശർക്കര നിർമ്മാണത്തിനും ചന്ദനക്കാടുകൾക്കും പ്രസിദ്ധമായ മറയൂരും കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരും ഇവിടുത്തെ കൃഷിയിടങ്ങളും ഒക്കെ കണ്ടുവരുന്ന പാക്കേജണിത്.
സെപ്റ്റംബർ 21നാണ് കോട്ടയത്ത് നിന്ന് മൂന്നാർ- മറയൂർ-കാന്തല്ലൂർ യാത്ര പോകുന്നത്. ടിക്കറ്റ് നിരക്ക് 880 രൂപ.
നെഫിർറ്റിറ്റി ആഢംബര കപ്പലിൽ യാത്ര
അറബിക്കടയിൽ ആഢംബര കപ്പലിൽ അഞ്ച് മണിക്കൂർ യാത്ര. കാഴ്ചകളും സംഗീതവും ഭക്ഷണവും കളികളും മറ്റു വിനോദങ്ങളും ഒക്കെയായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിൽ അഞ്ച് മണിക്കൂർ
ചെലവഴിക്കാനുള്ള അവസരമാണ് ഈ പാക്കേജ് ഒരുക്കുന്നത്.
രസകരമായ ഗെയിമുകൾതത്സമയ സംഗീതം,നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവയാണ് പാക്കേജിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്
കടലിലായതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടോ?. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയാണ് ഇതിലുള്ളത്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ തെരഞ്ഞെടുക്കാൻ പറ്റിയ യാത്രകൂടിയാണിത്.
സെപ്റ്റംബർ 18 നാണ് പാക്കേജ്. സെപ്റ്റംബർ 18 നാണ് പാക്കേജ്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 3560 രൂപ. 5-10 വയസ്സ് പ്രായത്തിലുള്ള കുട്ടികൾക്ക് 1250 രൂപ.
കോട്ടയം കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













