തിരുവനന്തപുരം- മൂന്നാർ മിന്നൽ ബസ്: തിരുവനന്തപുരത്ത് നിന്നായാലും കാസര്‍കോഡ് നിന്നാണെങ്കിലും മൂന്നാർ യാത്ര എന്നു പറയുമ്പോൾ ആരും വന്നുപോകും. മൂന്നാറിലേക്ക് ഒറ്റബസുകൾ കുറവാണ് എന്നതാണ് പലരെയും ഇവിടേക്ക് പോകുന്ന കാര്യത്തിൽ ഒന്നുകൂടി ചിന്തിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ തിരുവനന്തപുരം ഭാഗത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ എങ്ങനെ പോകുമെന്നല്ല , മറിച്ച് ഏതു ബസിനു പോകുമെന്നാണ് ചിന്തിക്കേണ്ടത്.
ഏറ്റവും കുറഞ്ഞ സമയത്തില്‍ തിരുവനന്തപുരം- മൂന്നാർ യാത്ര സാധ്യമാക്കുന്ന മിന്നൽ ബസ് ആണ് ഈ റൂട്ടിലെ യാത്രയ്ക്ക് പറ്റിയത്. രാത്രി വൈകി കയറിയാലും പുലരുന്നതിനു മുൻപേ മൂന്നാർ എത്താം. അതിരാവിലെ എത്തി ഫ്രഷായി യാത്രകൾ അത്രയും നേരത്തെ ആരംഭിക്കുകയും ചെയ്യാം എന്നതാണ് ഇതിന്‍റെ മെച്ചങ്ങളിലൊന്ന്. തിരുവനന്തപുരം- മൂന്നാർ - തിരുവനന്തപുരം മിന്നൽ ബസ് സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

തിരുവനന്തപുരം- മൂന്നാർ മിന്നൽ ബസ്
തിരുവനന്തപുരം കെഎസ്ആർടിസി സ്റ്റാന്‍ഡിൽ നിന്നും രാത്രി
23:15 ന് എടുക്കുന്ന തിരുവനന്തപുരം- മൂന്നാർ മിന്നൽ ബസ് (2315TVMMNR) വെറും ആറര മണിക്കൂർ മാത്രമെടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. 481 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം- മൂന്നാർ മിന്നൽ ബസ് സമയം, സ്റ്റോപ്പ്
തിരുവനന്തപുരം - 23:15
കൊല്ലം - 00:30
ആലപ്പുഴ - 02:00
എറണാകുളം - 03:30
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ -03:30
കോതമംഗലം - 04:25
മൂന്നാർ - 05:45
മൂന്നാർ -തിരുവനന്തപുരം മിന്നൽ ബസ് മടക്ക യാത്രയിൽ മൂന്നാറിൽ നിന്ന് രാത്രി 8.0 മണിക്ക് പുറപ്പെട്ട്6 മണിക്കൂർ 35 മിനിറ്റ് സഞ്ചരിച്ച് പുലർച്ചെ 2:35 ന് തിരുവനന്തപുരത്ത് എത്തും.

മൂന്നാർ -തിരുവനന്തപുരം മിന്നൽ ബസ് സമയം, സ്റ്റോപ്പ്
മൂന്നാർ - 20:00
അടിമാലി - 20:30
കോതമംഗലം - 21:20
എറണാകുളം - 22:45
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ - 22:45,
ആലപ്പുഴ - 23:50
കൊല്ലം - 01:20
തിരുവനന്തപുരം -0 2:35
സമയലാഭം
ഈ റൂട്ടിലെ മറ്റുബസുകളുടെ സമയക്രമം വെച്ചുനോക്കുമ്പോൾ സമയലാഭാണ് മിന്നൽ ബസ് ഉറപ്പു നല്കുന്നത്. ഏഴര- എട്ടു മണിക്കൂർ മുതൽ ഒൻപത് മണിക്കൂർ വരെയാണ് മറ്റു ബസുകൾക്ക് മൂന്നാര്‍- തിരുവനന്തപുരം റൂട്ടിലെ യാത്രയ്ക്ക് വേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













