Search
  • Follow NativePlanet
Share
» »മൂന്നാർ ഡബിൾ ഡെക്കർ ബസ് കാഴ്ചകൾക്ക് പുതിയ റൂട്ട്, ഇലക്ട്രിക് ബസ് വന്നേക്കും, റൂട്ട് സാധ്യകൾ

മൂന്നാർ ഡബിൾ ഡെക്കർ ബസ് കാഴ്ചകൾക്ക് പുതിയ റൂട്ട്, ഇലക്ട്രിക് ബസ് വന്നേക്കും, റൂട്ട് സാധ്യകൾ

മൂന്നാർ യാത്ര ശരിക്കും ആവേശത്തിലായത് ഇപ്പോഴാണ്. ഡബിൾ ഡെക്കർ ബസിൽ ആകാശത്തു നിന്നെന്ന പോലെ മൂന്നാറിന്‍റെ കാഴ്ചകൾ കണ്ടുള്ള യാത്ര സഞ്ചാരികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഗ്യാപ് റോഡിലൂടെ, തേയിലക്കാടുകൾക്ക് നടുവിലൂടെ മൂന്നാറിന്‍റെ ഭംഗി കണ്ടുള്ള ഡബിള്‌ ഡെക്കർ ബസ് യാത്ര ഇവിടെയെത്തുന്നവർ ഇപ്പോൾ ഒഴിവാക്കില്ല. മൂന്നാറിലെ വേറൊരിടവും കണ്ടില്ലെങ്കിലും ഡബിൾ ഡെക്കറിൽ ഒരു യാത്രയാണ് സഞ്ചാരികളുടെ ലക്ഷ്യം.

മൂന്നാർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗ്യാപ് റോഡ് വഴി ആനയിറങ്കൽ ഡാമിലേക്ക് പോയി വരുന്ന കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് യാത്ര വൻ ഹിറ്റായി മാറിയിട്ടുണ്ട്. ഏകദേശം 3500 ആളുകളാണ് സർവീസ് തുടങ്ങി ഇതുവരെ ഇതില്‍ സഞ്ചരിച്ചത്. 13 ലക്ഷം രൂപയോളം വരുമാനമായി കെഎസ്ആർടിസിക്ക് ലഭിക്കുകയും ചെയ്തു. ചിത്രങ്ങളും വീഡിയോകളും കണ്ട് ഇതില്‍ കയറാനായി മാത്രം മൂന്നാറിലെത്തുന്ന സഞ്ചാരികളും ഉണ്ട്.

ഡബിൾ ഡെക്കർ ബസ് ഹിറ്റായോടെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഇലക്ട്രിക് ബസ് എന്ന ആവശ്യം കൂടി മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് വരുന്നതിനൊപ്പം റൂട്ടിൽ അധികം സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുവാനും പദ്ധതിയുണ്ട്. ബോഡിമെട്ടിലേക്ക് സർവീസ് നീട്ടി അഝികമായി അഞ്ച് സ്ഥലങ്ങൾ കൂടി കാണുന്ന വിധത്തിൽ സർവീസ് മാറ്റി, കൂടുതൽ ആളുകളെ ആർഷിക്കുക എന്നതാണ് ലക്ഷ്യം.

നിലവിൽ മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങുന്ന യാത്രയിൽ ദേവികുളം കണ്ണൻ ദേവൻ തേയിലത്തോട്ടങ്ങൾ, , ലോക്ക്ഹാർട്ട്, മലയില്‍ കള്ളന്‍ ഗുഹ, സിഗ്നൽ പോയിന്‍റ്, പെരിയകനാൽ വെള്ളച്ചാട്ടം, ഓറഞ്ച് ഫാം, ആനയിറങ്ങൽ, എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ളതാണ് യാത്ര.

മൂന്ന് ട്രിപ്പുകളാണ് ഒരു ദിവസമുള്ളത്. 9.00, 12.30, 4.00 എന്നിങ്ങനെയാണ് യാത്രകളുടെ സമയം. ആകെ 50 പേർക്കാണ് ഒരു യാത്രയിൽ പങ്കെടുക്കുവാൻ അവസരമുള്ളത്. ഡബിൾ ഡെക്കർ ബസിൽ 38 സീറ്റുകൾ അപ്പര്‌ ഡെക്കിലും 12 സീറ്റുകൾ ലോവർ ഡെക്കിലുമാണ് ഉളളത്. ലോവര്‍ ഡെക്കിന് 200 രൂപ, അപ്പര്‍ ഡെക്കിന് 400 രൂപ എന്നിങ്ങനെയാണ് നിരക്ക്. യാത്രയിൽ അത്യാവശ്യം ഭക്ഷണം, വെള്ളം എന്നിവ മേടിക്കുവാനുള്ള സൗകര്യവും മൊബൈൽ ചാർജിങ്, മ്യൂസിക് സിസ്റ്റം എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഡബിള്‍ ഡെക്കർ ബസ് പുതിയ റൂട്ട്

ബജറ്റ് ടൂറിസം ബസ് ആവശ്യപ്പെട്ടിടുള്ള ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് നിലവില്‍ തിരുവനന്തപുരം ജില്ലയിൽ സർവീസ് നടത്തുകയാണ്. പുതിയ ബസ് വന്നാൽ പൂപ്പാറ തേയിത്തോട്ടങ്ങൾ, ദേവികുളം തടാകം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള യാത്രയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Take a Poll

മൂന്നാർ ഡബിള്‍ ഡെക്കർ ബസ് ബുക്കിങ്

കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ്പിലൂടെയും ഡബിൾ ഡെക്കർ ബസ് ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്നു സേർച്ച് ചെയ്താൽ സർവീസും സമയവും ലഭ്യമായ സീറ്റുകളും നിരക്കും കാണാം. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം നോക്കി ബുക്കിങ് നടത്താം.

മൂന്നാർ സൈറ്റ് സീയിങ് സർവീസ്

ഡബിൾ ഡെക്കർ ബസ് കൂടാതെ, മൂന്നാർ കാണാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആര്‍ടിസി നാല് സൈറ്റ് സീയിങ് ബസ് സർവീസുകൾ തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ നിന്ന് തുടങ്ങി വട്ടവട, മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ്, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന ബസുകളാണിത്.

മൂന്നാർ- വട്ടവട പാക്കേജ്,മൂന്നാര്‍- മാങ്കുളം പാക്കേജ്, മൂന്നാര്‍- സൈലന്‍റ് വാലി പാക്കേജ് എന്നിവയാണിത്. മൂന്നാറിലെത്തുന്ന സാധാരണക്കാരായ സഞ്ചാരികൾക്ക് സമയക്രമീകരണം നടത്തി ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന യാത്രയാണിത്. കുറഞ്ഞ ചെലവ് എന്നതു മാത്രമല്ല, പ്രധാന സ്ഥലങ്ങൾ മുഴുവൻ കാണാനുള്ള എളുപ്പവഴിയും കൂടിയാണ് ഈ സർവീസുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+