Search
  • Follow NativePlanet
Share
» »മഴയില്‍ കുതിർന്ന് മഞ്ഞിലൂടെ കെഎസ്ആർടിസി ബസിൽ യാത്ര പോകാം! പൊളിയാണ് ഈ റൂട്ടുകൾ!

മഴയില്‍ കുതിർന്ന് മഞ്ഞിലൂടെ കെഎസ്ആർടിസി ബസിൽ യാത്ര പോകാം! പൊളിയാണ് ഈ റൂട്ടുകൾ!

മഴ, കെഎസ്ആർടിസി ബസ്, പിന്നെ ജോൺസൺ മാഷിന്റെ പാട്ടും.. കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികളുടെ മഴ സീസണിലെ 'ലൂപ്പ്' ആണിത്. മഴ- കെഎസ്ആർടിസി എന്ന എവർഗ്രീൻ ഹിറ്റ് കോംബോയ്ക്ക് ഇന്നും മാറ്റമൊന്നുമില്ല. ഏതെങ്കിലും ഒരു യാത്ര പോകാതെ ഇത്തവണത്തെ മൺസൂൺ യാത്രയിൽ നമ്മക്കും ഇങ്ങനെയൊരു കോംബോ പരീക്ഷിച്ചാലോ? ഇഷ്ടംപോലെ കിടിലൻ റൂട്ടുകളാണ് മഴക്കാലത്ത് കെഎസ്ആർടിസി യാത്രയുടെ സുഖമറിയുവാനായി ഉള്ളത്.

ഗവി മുതൽ മൂന്നാർ വരെയും വാഗമണ്ണും പുള്ളിക്കാനവും വയനാട് യാത്രയുമെല്ലാം ആസ്വദിക്കുവാൻ കെഎസ്ആർടിസി തന്നെയാണ് ബെസ്റ്റ്. എറണാകുളത്തെ മാമലക്കണ്ടത്തു കൂടിയുള്ള യാത്രയുടെ രസം പറയുകയും വേണ്ട. ഇതാ ഈ മഴക്കാലത്ത് കെഎസ്ആർടിസി ബസിൽ യാത്ര പോകാന് പറ്റിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ.

ksrtc monsoon trip

ഗവി കെഎസ്ആർടിസി യാത്ര

മഴ-ആനവണ്ടി കോംബോയിലെ പുതിയ എൻട്രി ആണെങ്കിലും നിരവധി ആരാധകരാണ് കെഎസ്ആർടിസിയുടെ ഗവി യാത്രയ്ക്കുള്ളത്. കാടിനുള്ളിലൂടെ 70 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്ര സഞ്ചാരികൾക്ക് പുതിയൊരു അനുഭവമായിരിക്കും. കാട് മാത്രമല്ല, വെള്ളച്ചാട്ടങ്ങൾ, കാട്ടുമൃഗങ്ങൾ, കാടിനുള്ളിലെ അണക്കെട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണിത്.

മൂന്നാർ കെഎസ്ആർടിസി യാത്ര

മഴക്കാലം മൂന്നാറിന് ഓഫ്സീസൺ സമയമാണെങ്കിലും മഴ കാണാനും ആസ്വദിക്കുവാനുമായി നിരവധി ആളുകള്‍, പ്രത്യേകിച്ച് മലയാളികൾ ഇവിടെ എത്തുന്നു. നേര്യമംഗലത്തു നിന്ന് അടിമാലി വഴി കെൺഎസ്ആർടിസിയിൽ മൂന്നാറിലേക്ക് കടക്കുമ്പോൾ തന്നെ കോടമഞ്ഞിനാൽ പുതഞ്ഞ് കിടക്കുകയാവും മുഴുവൻ ഇടങ്ങളും. തണുപ്പിൽ ക്യാംപ് ചെയ്യുവാനും ചെറിയ ട്രക്കിങ് നടത്തുവാനുമെല്ലാം സാധിക്കും.

മൂന്നാറിലെത്തിയാൽ കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസില് രാത്രി താമസിച്ച് പുലർച്ചെ അവരുടെ തന്നെ സൈറ്റ് സീയിങ് പാക്കേജ് വഴി മറയൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാം. മൂന്നാറിലെ മഴക്കാലം വളരെ രസകരമായി ആസ്വദിക്കം. റോഡിലക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയും ഗ്രാമങ്ങൾ കടന്നുള്ള സ‍ഞ്ചാരവും ഇവിടെ പരീക്ഷിക്കാം.

Munnar KSRTC Trip

വയനാട് കെഎസ്ആർടിസി യാത്ര

മഴയിൽ താമരശ്ശേരി ചുരത്തിലൂടെ ഒരു കെഎസ്ആർടിസി യാത്ര യാത്രികരുടെ പ്രിയപ്പെട്ട ബസ് യാത്രകളിലൊന്നാണ്. മഴക്കാലത്ത് റോഡിൽ ഗതാഗത തടസ്സം സ്ഥിരമാണെങ്കിലും അല്പം ക്ഷമയുണ്ടെങ്കിൽ ആസ്വദിക്കുവാൻ പറ്റിയ മികച്ച ഒരു യാത്രയാണിത്. മഞ്ഞിറങ്ങി വരുന്ന കാഴ്ചകളും കാടും ഒക്കെ ആസ്വദിച്ചു ലക്കിടിയിൽ എത്തുമ്പോഴേക്കും കടുപ്പത്തിലൊരു ചായ കുടിച്ചിറങ്ങാം. മൺസൂണിൽ ഇരട്ടി ഭംഗി വയ്ക്കുന്ന നിരവധി സ്ഥലങ്ങൾ വയനാട്ടിൽ കാണുവാനുണ്ട്.

വാഗമൺ കെഎസ്ആർടിസി യാത്ര

ഈരാറ്റുപേട്ട- വാഗമൺ റോഡ് നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നന്നാക്കിയതോടെ ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന റൂട്ട് ആണിത്. പാറകൾ ചീന്തിയെടുത്ത, വളഞ്ഞു പുളഞ്ഞ പാതയിലൂടെ താഴ്വാരങ്ങളും കോടമഞ്ഞും ആസ്വദിച്ച് പോകുന്ന യാത്രയാണിത്. കെഎസ്ആർടിസിയിലാണ് യാത്രയെങ്കിൽ പറയുകയും വേണ്ട.

വാഗമണ്ണിലെത്തിയാൽ തങ്ങൾ പാറ, കുരിശുമല, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് പോലുള്ള സ്ഥലങ്ങൾ സന്ദര്‍ശിക്കാം. കൂടുതൽ സമയമുണ്ടെങ്കിൽ കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാം. വാഗമണ്ണിൽ നിന്ന് പുള്ളിക്കാനം വഴിയുള്ള യാത്ര കേരളത്തിലെ ഏറ്റവും മികച്ച കെഎസ്ആർടിസി റൂട്ടുകളിലൊന്നാണ്.

KSRTC Rain Trip

മലക്കപ്പാറ കെഎസ്ആർടിസി യാത്ര

കാടിനുള്ളിലൂടെ വെള്ളച്ചാട്ടങ്ങൾ കണ്ട്, ഒരു യാത്രയാണ് മഴക്കാലത്തെ യാത്രാ ലിസ്റ്റിലെങ്കിൽ അതിരപ്പിള്ളി വഴി മലക്കപ്പാറയ്ക്ക് പോകാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് അതിരപ്പിള്ളി-മലക്കപ്പാറ യാത്ര സംഘടിപ്പിക്കുന്നുണ്ട്. കാടിനുള്ളിലെ ഒരു ബസിൽ പോകുന്ന സുഖം ഈ യാത്രയില് നിങ്ങൾക്ക് ആസ്വദിക്കാം. കുറഞ്ഞ ചെലവിൽ നടത്താൻ പറ്റിയ ഒരു ജംഗിൾ സഫാരി കൂടിയാണിത്.

KSRTC Athirappilly Malakkappara Trip

മാമലക്കണ്ടം യാത്ര

എറണാകുളത്ത് നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച റോഡ് ട്രിപ്പാണ് മാമലക്കണ്ടത്തേയ്ക്കുള്ളത്. മഴക്കാല യാത്ര അത്ര സുരക്ഷിതമാണെന്ന് പറയുവാൻ പറ്റില്ലെങ്കിലും ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന ഒരു യാത്രയാണിതെന്നതിന് സംശയമില്ല. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്ത് വരാം. ഇവിടുന്ന് മാങ്കുളം വഴി മൂന്നാറിലേക്ക് പോകുന്ന രീതിയിൽ കെഎസ്ആർടിസി കോതമംഗലം ഡിപ്പോ ബജറ്റ് ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+