ന്യൂ ഇയർ ആഘോഷങ്ങൾക്ക് എല്ലാവരും ഒരുങ്ങി. ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തിലേക്ക് കടക്കാൻ ഇനി വലിയ കാത്തിരിപ്പില്ല. എന്തായി നിങ്ങളുടെ പുതുവർഷാഘോഷങ്ങൾ.. യാത്രകളൊക്കെ പ്ലാൻ ചെയ്തോ? വിദേശയാത്രകളടക്കം ഇഷ്ടംപോലെ പ്ലാനുകളാണ് ഇത്തവണ മലയാളികൾ ന്യൂ ഇയർ ആഘോഷങ്ങൾക്ക് മലയാളികൾ പ്ലാന്‍ ചെയ്തിട്ടുള്ളത്. സാധാരണക്കാർക്കായി ഇത്തവണ കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളിലേക്ക് യാത്രകൾ കെ എസ് ആർ ടി സി പ്ലാൻ ചെയ്തിട്ടുണ്ട്.
ഇത്തവണ കെ എസ് ആർ ടി സിയുടെ പ്രധാന ന്യൂ ഇയർ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന മൂന്നാർ ആണ്. തെക്കിന്‍റെ കാശ്മീരായ മൂന്നാറിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിച്ച് ഒരു പകൽ മുഴുവൻ കറങ്ങി വരുന്ന യാത്രയാണ് പാലാ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.

ന്യൂ ഇയർ ഈവ് മൂന്നാറിലും തേയിലത്തോട്ടങ്ങളിലും വട്ടവടയിലും ഒക്കെയായി ചെലവഴിക്കുന്ന യാത്ര ഒറ്റദിവസ യാത്രകൾ തേടുന്നവർക്ക് പറ്റിയ പാക്കേജാണ്. അതിരാവിലെ ഇറങ്ങി പുതുവർഷം പിറക്കുന്ന സമയത്ത് മടങ്ങിയെത്തുന്ന യാത്രയെക്കുറിച്ച് വിശദമായി അറിയാം.
ഡിസംബർ 31 ന് ചൊവ്വാഴ്ച രാവിലെ 05.00 മണിയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും മൂന്നാർ - വട്ടവട യാത്ര ആരംഭിക്കും. മൂന്നാർ ആണ് ആദ്യ ലക്ഷ്യസ്ഥാനം. ഫോട്ടോ പോയിന്‍റ്, എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഡാം,
ടോപ്പ്സ്റ്റേഷൻ എന്നിവിടങ്ങൾ സന്ദർശിക്കും. ഇങ്ങനെ മൂന്നാറിലെ പ്രധാന ഇടങ്ങളെല്ലാം സന്ദർശിച്ച ശേഷം യാത്ര വട്ടവടയ്ക്ക് തുടരും. ശൈത്യകാലത്ത് അതിമനോഹരമാകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന വട്ടവട ഈ ഡിസംബര്‍, ജനുവരി മാസങ്ങളിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ്.
ഡിസംബർ അവസാനം ആയതോടെ മൂന്നാറിൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രി വരെ താപനില താഴ്ന്നു. അതിനാൽ ഈ ദിവസങ്ങളിൽ മൂന്നാർ വരുന്നവർ തണുപ്പു പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ കൂടി എടുക്കുൻ മറക്കരുത്,
സന്ദർശിച്ച് വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കൊണ്ട് യാത്രികരുടെ മനസ്സു നിറക്കുന്ന വട്ടവടയിൽ വൈകുന്നേരം ചെലവഴിക്കാം. രാത്രി 12.00 മണിയോടെ തിരികെ പാലായിൽ എത്തുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. കൂടൂതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 9447433090
8921531106, 9745438528
വട്ടവട അറിയാം
കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് വട്ടവട. ഭംഗിയാർന്ന ഭൂപ്രകൃതിയും തനത് കൃഷിരീതികളും പച്ചക്കറികളും ഒക്കെയായി മനസ്സു നിറയ്ക്കുന്ന നാട്. മൂന്നാറിൽ നിന്നും വെറും 45 കിമി അകലെ സ്ഥിതി ചെയ്യുന്ന വട്ടവട ഇന്ന് മൂന്നാർ യാത്രകളിൽ ഒഴിവാക്കാൻ സാധിക്കാത്ത ഇടമായി മാറിയിട്ടുണ്ട്. തമിഴ്നാടിനോട് ചേർന്ന്, തട്ടുതട്ടുകളായി കിടക്കുന്ന കൃഷിഭൂമിയുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. എത്ര പറഞ്ഞാലും കണ്ടാലും കൊതിമാറാത്ത നാടാണിത്. ഒരു തവണ പോയവർ വീണ്ടും വീണ്ടും ഇവിടം തേടി വരുന്നതും പതിവ് കാഴ്ചയാണ്.
വട്ടവട ഏറ്റവും മനോഹരമാകുന്ന സമയം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ്. തണുപ്പാണ് ഇവിടുത്തെ ആകർഷണം. സമുദ്രനിരപ്പിൽ നിന്ന് 1,450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ചിലപ്പോഴൊക്കെ മൂന്നാറിനേക്കാൾ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടാറുണ്ട്. ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്ന് വട്ടവട മുഴുവന് കണ്ടു വേണം മടങ്ങുവാന്‍. വട്ടവടയില്‍ നിന്ന് പഴത്തോട്ടവും ചിലന്തിയാറും കണ്ട് തിരികെ വട്ടവടയില്‍ എത്തുന്ന യാത്രയും മിസ് ചെയ്യാൻ പാടില്ലാത്തതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












