മാർച്ച് മാസം എന്നു ആലോചിക്കുമ്പോൾ തന്നെ മൊത്തത്തിൽ ഒരു ചൂടാണ്. അവധി ഇഷ്ടംപോലെ ഉള്ളതുകൊണ്ട് യാത്ര പോകാതിരിക്കാനും പറ്റില്ല. അങ്ങനെയുള്ളപ്പോൾ ചൂടി്‍ നിന്ന് രക്ഷപെടാൻ പറ്റിയ, ഈ വേനലിലും ഉറപ്പായും തണുപ്പും കോടമഞ്ഞും ഉള്ള സ്ഥലങ്ങൾ തേടി പോയാലോ.. ഹേയ്! തേടിപ്പോവുകയൊന്നും വേണ്ട. ഒരു പാക്കേജ് ഇതാ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി എന്നിവിടങ്ങൾ കണ്ടു വരുന്ന ഏകദിന യാത്ര കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ് ഒരുക്കുന്നത്. അതിരാവിലെ പുറപ്പെട്ട് പിറ്റേന്ന് വെളുപ്പിനെ മടങ്ങിയെത്തുന്ന വിധത്തിലുള്ള പാക്കേജ് മാർച്ച് മാസത്തിൽ ഒരു കൂൾ വെക്കേഷൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രയാണ്.
കനോലി പ്ലോട്ട്
കണ്ണൂർ - നിലമ്പൂർ പാക്കേജിലെ ആദ്യതെ സ്ഥലം കനോലി പ്ലോട്ട് ആണ്. മനുഷ്യ നിർമ്മിത തേക്കിൻ തോട്ടമായ ഇതിന് 5.675 ഏക്കർ വിസ്തൃതിയുണ്ട്. 1846 ൽ ആണ് ഇവിടെ തേക്ക് നട്ടു പിടിപ്പിക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഈ കനോലി പ്ലോട്ട് ഇടംനേടിയിട്ടുണ്ട്.
നിലമ്പൂർ തേക്ക് മ്യൂസിയം
നിലമ്പൂരിലെ കാഴ്ചകളിൽ വിടാതെ കാണേണ്ട സ്ഥലമാണ് തേക്ക് മ്യൂസിയം. തേക്കിന്‍റെ ചരിത്രവും നിലമ്പൂരിന്‍റെ പ്രശസ്തിയും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുവാൻ ഇവിടെ വരാം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് ഇത്.
ബംഗ്ലാവ് കുന്ന്
പാക്കേജിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നാണ്
ബംഗ്ലാവ് കുന്ന്. നിലമ്പൂരിന്‍റെ നഗരത്തിരക്കിനോട് ചേര്‍ന്ന് കാടിനുള്ളിലായി സ്ഥിതി ചെയ്യുന്ന,ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ ബംഗ്ലാവാണ് ഇത്. കാലങ്ങളോളം അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇവിടം ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ശൈലിയിൽ നിർമിച്ച ഈ കെട്ടിടം പഴയകാല കാഴ്ചകൾക്ക് സമമാണ്.
മിനി ഊട്ടി
ബെംഗ്ലാവ് കുന്നിൽ നിന്നും മിനി ഊട്ടിയിലേക്കാണ് പോകുന്നത്. മലപ്പുറം അരിമ്പ്രയിലുള്ള മിസ്റ്റി ലാൻഡ് പാർക്കിലേക്കാണ് യാത്ര. നിരവധി റൈഡുകളും കൗതുക കാഴ്ചകളും ഉള്‍പ്പെടുത്തിയ പാര്‍ക്ക് പ്രായഭേദമന്യേ ആർക്കും ഉല്ലസിക്കാൻ പറ്റിയ ഇടമാണ്. ഊട്ടിയുടെ അതേ വൈബ് ആണ് ഇവിടെ നിന്നുള്ള കാഴ്ചകൾക്കും. മലനിരകൾ, പച്ചപ്പ്, കോടമഞ്ഞ് എന്നിങ്ങനെ ഇവിടെ നിന്നാൽ എല്ലാം ആസ്വദിക്കാം.
മിനി ഊട്ടിയിലെ പ്രധാന ആകർഷണം ചില്ലുപാലമാണ്.
കെഎസ്ആർടിസി പാക്കേജ് വഴി എത്തുന്നവർക്ക് കുറഞ്ഞ നിരക്കില്‍ പാർക്കിലെ ആക്ടിവിറ്റികൾ ആസ്വദിക്കാം.
കണ്ണൂർ നിലമ്പൂർ പാക്കേജ്
മാർച്ച് 3,8, 23 എന്നീ മൂന്ന് തിയതികളിലാണ് കണ്ണൂരിൽ നിന്ന് നിലമ്പൂർ പാക്കേജ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. രാവിലെ 5.30 ന് യാത്ര കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 1.30 ന് തിരികെ എത്തും. യാത്രയിൽ ടിക്കറ്റ് നിരക്ക്, നാല് നേരത്തെ ഭക്ഷണം, മിനി ഊട്ടിയിലേക്കുള്ള പ്രവേശന ടിക്കറ്റ്, ചില്ലുപാലം കയറൽ എന്നിവ ഉൾപ്പെടെ 1660 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പാർക്കിലെ മറ്റ് ആക്ടിവിറ്റികൾക്ക് ഈ പാക്കേജിന്‍റെ ഭാഗമായുള്ള ഡിസ്കൗണ്ട് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വനിതാദിന സ്പെഷ്യൽ യാത്ര
വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായും കണ്ണൂർ നിലമ്പൂർ പാക്കേജ് ഒരുക്കിയിട്ടുണ്ട്. തനിച്ചും ഗ്രൂപ്പായും പോകാൻ ആഗ്രഹിക്കുന്നവർക്ക് മാര്‍ച്ച് 8-ാം തിയിതിയിലെ നിലമ്പൂർ പാക്കേജ് തിരഞ്ഞെടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












