Search
  • Follow NativePlanet
Share
» »മലൈക്കള്ളൻ ഗുഹ, പൈൻവാലി,മുരുകമല.. ഓണയാത്രകൾക്ക് ഡബിൾ ബെൽ അടിച്ച് കണ്ണൂർ കെഎസ്ആർടിസി

മലൈക്കള്ളൻ ഗുഹ, പൈൻവാലി,മുരുകമല.. ഓണയാത്രകൾക്ക് ഡബിൾ ബെൽ അടിച്ച് കണ്ണൂർ കെഎസ്ആർടിസി

കരയും കായലും കടലും കണ്ടുള്ള യാത്രകൾ.. മലയും കുന്നും കയറി ആനവണ്ടിയിൽ ഉഗ്രന്‍ പാക്കേജുകൾ. ഓണക്കാലവും അവധിയും മനസ്സറിഞ്ഞ് ആഘോഷിക്കാൻ, 'നോ' പറയാൻ പറ്റാത്ത പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്. ഓരോ ഡിപ്പോകളും ഒന്നിനൊന്ന് വ്യത്യസ്തമായ പാക്കേജുകളാണ് ഓണാവധിക്കായി യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലും ഒട്ടും പുറകിലല്ല.. ചെലവു കുറഞ്ഞ നിരവധി പാക്കേജുകളാണ് ഇവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽമല, റാണിപുരം, കോഴിക്കോട് കൂടാതെ മലൈക്കള്ളൻ ഗുഹ, പൈൻവാലി,മുരുകമല എന്നിങ്ങനെ അധികമാരും കേട്ടിട്ടില്ലാത്ത നിരവധി സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം, കൊല്ലൂർ, ആറന്മുള വള്ളസദ്യ തുടങ്ങിയ തീർത്ഥയാത്രകളെക്കുറിച്ചുള്ള വിവരങ്ങളും അറിയാം.

Onam 2024 Malaikallan Cave Pine Valley Murugamala

മൂന്നാർ പാക്കേജ്

രണ്ടു ദിവസം കൊണ്ട് മൂന്നാറിലെയും മറയൂരിലെയും മറ്റ് സമീപ ഇടങ്ങളിലെയും പ്രധാന കാഴ്ചകൾ കണ്ടുവരുന്ന പാക്കേജ് ഓണക്കാലത്ത് മൂന്നാര്‍ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്രയാണ്. സെപ്റ്റംബർ 16, 20, 27 തീയതികളിൽ വൈകുന്നേരം 7.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ ആദ്യ ദിവസം മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, മുരുക മല ഓഫ്‌ റോഡ് ജീപ്പ് സഫാരി, ഇറച്ചിൽപാറ വെള്ളച്ചാട്ടം, വെള്ളച്ചാട്ടം, ഭ്രമരം പോയിന്റ്, കാന്തലൂർ ഫ്രൂട്ട് ഗാർഡൻ, മറയൂർ ചന്ദനത്തോട്ടം എന്നിവിടങ്ങൾ സന്ദർശിക്കും.

രണ്ടാമത്തെ ദിവസം സിഗ്നൽ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, മലൈക്കള്ളൻ കേവ്, ആനയിറങ്കൽ ഡാം, ശാന്തൻപാറ , ചതുരംഗപ്പാറ എന്നിവിടങ്ങളുമാണ് സന്ദർശിക്കുന്നത്. സെപ്റ്റംബർ 19, 23, 30 തീയതികളിൽ കണ്ണൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് പാക്കേജ്. ബുക്കിങ് പുരോഗമിക്കുകയാണ്.

റാണിപുരം

മലബാറുകാരുടെ ഊട്ടിയായ റാണിപുരം കാസർകോഡ് ജില്ലയിലെ ഏറ്റവും പേരുകേട്ട ലക്ഷ്യസ്ഥാനമാണ്. സാഹസിക ട്രെക്കിങ്ങിനായാണ് ആളുകൾ ഇവിടെ എത്തുന്നത്. സെപ്റ്റംബർ മാസത്തിൽ റാണിപുരത്തിന് കണ്ണൂരിൽ നിന്ന് പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഓണാവധിയെല്ലാം കഴിഞ്ഞ് മാസാവസാനം സെപ്റ്റംബർ 29ന് പോയി വരുന്ന ഏകദിനയാത്രാ പാക്കേജിൽ റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്‌, ബേക്കൽ ബീച് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.

വാഗമൺ

വാഗമണ്ണിലെ കണ്ണാടിപ്പാലവും പൈൻ വാലിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു വരുന്ന യാത്ര കണ്ണൂരിൽ നിന്ന് സെപ്റ്റംബർ 16,27 തിയതികളിൽ പുറപ്പെടും. വാഗമൺ അഡ്വ​ഞ്ചർ പാർക്ക് (ഗ്ലാസ്‌ ബ്രിജ് പാർക്ക്‌), പൈൻ വാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവിടങ്ങൾ സന്ദര്‍ശിക്കും. കൂടാതെ രണ്ടാമത്തെ ദിവസം ചതുരംഗപ്പാറയും സന്ദര്‍ശിച്ചായിരിക്കും മടക്കം.

ഗവി

കണ്ണൂരിൽ നിന്ന് നിരവധി അന്വേഷണങ്ങൾ നടത്തുന്ന ഗവി യാത്ര കാടിനുള്ളിലെ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ പാക്കേജാണ്. നീണ്ട മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന പാക്കേജ് സെപ്റ്റംബർ 16, 20 തിയതികളിൽ പുറപ്പെട്ട് 19, 23 തീയതികളിൽ മടങ്ങിയെത്തും, ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവിടങ്ങളാണ് കണ്ണൂർ- ഗവി പാക്കേജിൽ സന്ദർശിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+