Search
  • Follow NativePlanet
Share
» »പോക്കറ്റ് കീറാത്ത ഊട്ടി യാത്രയുമായി ഐആർസിടിസി, യാത്ര മുതൽ ഹോട്ടൽ വരെ എല്ലാം ഓക്കെ!

പോക്കറ്റ് കീറാത്ത ഊട്ടി യാത്രയുമായി ഐആർസിടിസി, യാത്ര മുതൽ ഹോട്ടൽ വരെ എല്ലാം ഓക്കെ!

ഊട്ടിയോട് ഒരു പ്രത്യേക ഇഷ്ടക്കൂടുതലാണ് സഞ്ചാരികൾക്ക്. കാലവും സമയവും നോക്കാതെ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഇടം എന്നതു മാത്രമല്ല, ചെന്നാൽ ഒട്ടും നിരാശപ്പെടുത്തില്ല എന്നതും ഊട്ടിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ താല്പര്യം കണക്കിലെടുത്ത് ഇഷ്ടം പോലെ പാക്കേജുകൾ ഊട്ടി യാത്രയ്ക്ക് ലഭ്യമാണ്.

ഇപ്പോഴിതാ, പോക്കറ്റ് കാലിയാക്കാതെ ഊട്ടി യാത്ര ആഗ്രഹിക്കുന്നവർക്കായി ഐ ആർ സി ടി സിയും ഒരു പാക്കേജ് ലഭ്യമാക്കിയിരിക്കുകയാണ്. ഊട്ടി മാത്രമല്ല, കൂനൂരും മുതുമലയും കൂടി സന്ദർശിച്ച് ഇവിടുത്തെ പ്രധാന ഇടങ്ങളെല്ലാം ഉൾപ്പെടുന്ന പാക്കേജാണിത്. നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

Ooty Mudumalai IRCTC tour package

PC:Chaitanya Rayampally/Unsplash

ഊട്ടിയിലേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്രയും ഊട്ടിയിലെ രണ്ടു രാത്രി താമസവും വിവിധ ഇടങ്ങളിലേക്കുള്ള പ്രത്യേക വാഹനത്തിൽ സൈറ്റ് സീയിങ് യാത്രയും ട്രാവൽ ഇൻഷുറന്‍സും ഉൾപ്പെടുന്ന പാക്കേജാണിത്. ഊട്ടിയിലേക്ക് ഇക്കണോണിക് ആയി യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും യോജിച്ച ഒരു ഐആർസിടിസി പാക്കേജാണിത്.

ചെന്നൈയിൽ നിന്നും എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ഈ പ്രത്യേക ചെന്നൈ-ഊട്ടി-മുതുമലൈ-ചെന്നൈ പാക്കേജ് ലഭ്യമാണ്. വ്യാഴാഴ്ച രാത്രി 9.05ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നമ്പർ 12671 നീലഗിരി എക്സ്പ്രസിന് യാത്ര ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 6.15ന് മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനിലെത്തും. അവിടുന്ന് നേരെ റോഡ് മാർഗ്ഗം ഊട്ടിയിലേക്ക് പോകും. മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ദോഡ്ഡബേട്ട പീക്ക്, ടീ മ്യൂസിയം എന്നിവിടങ്ങളും ഊട്ടി ലേക്ക്, ബോട്ടാണിക്കൽ ഗാർഡൻ എന്നീ സ്ഥലങ്ങളും സന്ദർശിക്കും.

places to visit in ooty

PC:mugi jo/Unsplash

മൂന്നാമത്തെ ദിവസം ഊട്ടിക്ക് സമീപമുള്ള കാഴ്ചകളിലേക്കാണ് പോകുന്നത്. ഇവിടുത്തെ ഷൂട്ടിങ് ലൊക്കേഷനുകൾ, പൈക്കര തടാകം, വെള്ളച്ചാട്ടം എന്നിവിടങ്ങൾ കണ്ട ശേഷം മുതുമലയിലേക്ക് തിരിക്കും. മുതുമലെ വന്യജീവി സങ്കേതത്തിൽ എത്തിയ ശേഷം ആനകളുടെ ക്യാംപ് സന്ദർശിക്കുവാനും ജംഗിൾ റൈഡ് ചെയ്യുവാനും അവസരമുണ്ടായിരിക്കും. ശേഷം രാത്രിയോടെ, ഊട്ടിയിലെ ഹോട്ടലിലേക്ക് മടങ്ങി വരും.

നാലാമത്തെ ദിവസം രാവിലെ ഊട്ടി നിങ്ങൾക്ക് സ്വതന്ത്രമായി കാണാനുള്ള അവസരമാണ്. അതിനു ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം കൂനൂരിലേക്ക് യാത്ര തിരിക്കും. സിംസ് പാർക്ക്, ലാംബ്സ് റോക്ക്, ഡോള്‍ഫിൻ നോസ് എന്നീ സ്ഥലങ്ങൾ കാണുവാനാണ് അവസരമുള്ളത്. അതിനുശേഷം മേട്ടുപ്പാളയത്തേയ്ക്ക് റോഡ് മാര്‍ഗം പോകും. വൈകിട്ട് 7.00 മണിയോടെ മേട്ടുപ്പാളയം എത്തും. രാത്രി 9.20ന് തിരികെ 12672 നീലഗിരി എക്സ്പ്രസിന് ചെന്നൈയിലേക്ക് മടങ്ങും. പിറ്റേന്ന് രാവിലെ 6.20 ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലെത്തിച്ചേരും.

ooty tour package

PC: Ronak Naik

സ്റ്റാൻഡേർഡ് കാറ്റഗറിയിൽ രണ്ട് പാക്കേജുകളാണ് ലഭ്യമായിട്ടുള്ളത്. ഒന്നു മുതൽ 3 വരെ ആളുകൾ ഉൾക്കൊള്ളുന്ന പാക്കേജിന് ഇൻഡിക്ക കാർ ആയിരിക്കും ഊട്ടിയിലെ യാത്രകൾക്ക് ലഭിക്കുക. ഇതിൽ സിംഗിൾ ഒക്യുപന്‌‍സിക്ക് 20750 രൂപ, ഡബിൾ ഒക്യുപൻസിക്ക് 10860 രൂപ, ട്രിപ്പിൾ ഒക്യുപൻസിക്ക് 8300 രൂപ, ബെഡ് ആവശ്യമുള്ള കുട്ടിക്ക് 4550 രൂപ, ബെഡ് വേണ്ടാത്ത കുട്ടിക്ക് 3700 രൂപ എന്നിങ്ങനെയാണ്.

4-6 വരെ ആളുകൾ ഉൾപ്പെടുന്ന രണ്ടാമത്തെ പാക്കേജിൽ ഡബിൾ ഒക്യുപൻസിക്ക് 8700 രൂപ, ട്രിപ്പിൾ ഒക്യുപൻസിക്ക് 7900 രൂപ, ബെഡ് ആവശ്യമുള്ള കുട്ടിക്ക് 6400 രൂപ, ബെഡ് വേണ്ടാത്ത കുട്ടിക്ക് 5550 രൂപ എന്നിങ്ങനെയുമാണ് നിരക്ക്. ഇന്നോവയിലായിക്കും ഊട്ടിയിൽ നിന്നുള്ള യാത്രകൾ.

ooty trip

PC: Shyam

SMR007 എന്നാണ് പാക്കേജ് പേര്. എവ്വാ വ്യാഴാഴ്ച ദിവസങ്ങളിലും ചെന്നൈയിൽ നിന്നും ഇത് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ചെന്നൈ- 8287931964 / 8287931972, ബാംഗ്ലൂര്‍- 080-22960014/13, കൊച്ചി- 0484-2382991/92, സെക്കന്ദരാബാദ് 040-66201263 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
https://www.irctctourism.com/pacakage_description?packageCode=SMR007 .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+