Search
  • Follow NativePlanet
Share
» » കണ്ണൂരുകാരുടെ മൂന്നാർ, കോടമഞ്ഞും തണുപ്പുള്ള പൈതൽമല, പാതിരാത്രിയിൽ ജംഗിൾ സഫാരി.. കാഞ്ഞങ്ങാട് കെഎസ്ആർടിസി യാത്ര

കണ്ണൂരുകാരുടെ മൂന്നാർ, കോടമഞ്ഞും തണുപ്പുള്ള പൈതൽമല, പാതിരാത്രിയിൽ ജംഗിൾ സഫാരി.. കാഞ്ഞങ്ങാട് കെഎസ്ആർടിസി യാത്ര

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ വിവിധ ഡിപ്പോകളിൽ നിന്നും യാത്രകൾ പ്രഖ്യാപിക്കുമ്പോൾ പലരും ചോദിക്കാറുണ്ടായിരുന്നു കാസർകോഡ് ജില്ലയിൽ നിന്ന് യാത്രകളൊന്നുമില്ലേ എന്ന്.. ഇനി കാസർകോഡുകാർക്ക് കെഎസ്ആർടിസി വിനോദസഞ്ചാര യാത്രകൾക്ക് മറ്റു ജില്ലക്കാരെ ആശ്രയിക്കേണ്ട. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ വിവിധ കാഞ്ഞങ്ങാട് ഡിപ്പോ ഈ ജനുവരി മാസത്തിൽ വമ്പൻ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്.

നെഫിർറ്റി ക്രൂസ് യാത്ര, പാലക്കയ, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം., തോൽപ്പെട്ടി - (കുറവ, തിരുനെല്ലി) വന്യജീവി സങ്കേതത്തിൽ ജംഗിൾ സഫാരി, വയനാട് യാത്ര എന്നിങ്ങനെ കാസർകോഡുകാർക്ക് കുറഞ്ഞ ചെലവിൽ പോയിവരാൻ സാധിക്കുന്ന യാത്രകൾ ആണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. അപ്പോൾ വാരാന്ത്യങ്ങളില്‍ സ്ഥിരം പോകുന്ന ബേക്കൽ കോട്ടയും ബീച്ചും നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ...

Kanhangad KSRTC Package

പാലക്കയം തട്ട്, പൈതൽമല , ഏഴരക്കുണ്ട് യാത്ര

കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയ, സാഹസിക, പ്രതിമനോഹരമായ ഇടങ്ങളായ, ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന പാലക്കയം തട്ട്, പൈതൽമല എന്നിവയ്ക്കൊപ്പം ഏഴരക്കുണ്ട് വെള്ളച്ചാട്ടവും സന്ദർശിക്കുന്ന യാത്രയാണിത്. കയറിച്ചെല്ലാൻ എളുപ്പമുള്ള പാലക്കയം തട്ടിന്‍റെ മുകളിൽ നിന്നാലാണ് ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കുക. വളപട്ടണം പുഴ, കണ്ണൂർ വിമാനത്താവളം, കുടകിലെ കാടുകൾ, പിന്നെ കോടമഞ്ഞും വെയിലും ഒരുമിച്ചെത്തുന്ന മനോഹരമായ കാഴ്ച എന്നിങ്ങനെ ഇവിടെ നിന്ന് ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

അല്പം പ്രയാസമുള്ള, കുറച്ചധികം ദൂരം നടന്നുകയറണമെങ്കിലും അല്പം പോലും നിരാശരാക്കാത്ത ഇടമാണ് പൈതൽമല. കാടും പുൽമേടും ഒക്കെ കടന്നുള്ള ട്രെക്കിങ് ആണ് ഇവിടുത്തെ ആകർഷണം. ഉച്ചയ്ക്ക് പോലും തണുപ്പ് അനുഭവപ്പെടുന്ന പൈതൽമല കണ്ണൂരുകാരുടെ മൂന്നാറും കൂടിയാണ്. മഞ്ഞും തണുപ്പും മഞ്ഞുമൂടിയ മലകളും ഒക്കെ ഇനിടെ ആസ്വദിക്കാം സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽമലമുകളിലെ നിരീക്ഷണ കേന്ദ്രം ആണ് പ്രധാന കാഴ്ച..

ഏഴരക്കുണ്ട് വെള്ളച്ചാട്ടമാകട്ടെ കണ്ണൂരിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് മികച്ച രീതിയിലാണ് ഡിടിപിസി പരിപാലിക്കുന്നതും. ഇറങ്ങിക്കുളിക്കാവുവാനും വെള്ളച്ചാട്ടം കണ്ടിരിക്കാനും ഉള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

ജനുവരി 18 ശനിയാഴ്ചാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പാലക്കയം തട്ട്, പൈതൽമല , ഏഴരക്കുണ്ട് യാത്ര പോകുന്നത്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 9.00 മണിക്കുള്ളിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബസ് ടിക്കറ്റ് നിരക്ക് 500 രൂപ.
ഭക്ഷണം, പ്രവേശന ഫീസ്, മറ്റു ചെലവുകൾ എന്നിവ യാത്രക്കാർ സ്വയം വഹിക്കണം. ജനുവരി 26 ഞായറാഴ്ചയും കാഞങ്ങാട്-
പാലക്കയം തട്ട്-പൈതൽമല- ഏഴരക്കുണ്ട് യാത്ര യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

വയനാട് യാത്ര

വയനാടിന്‍റെ മനോഹരമായ കാഴ്ചകള്‍ കണ്ട് ഒരു രാത്രി അവിടെ ചെലവഴിച്ച് വരുന്ന വിധത്തിലാണ് കാഞ്ഞങ്ങാട് ബിടിസിയുടെ വയനാട് യാത്ര. ബാണാസുര സാഗർ ഡാം, എൻ ഊര് ഗോത്രവില്ലേജ്, ഹണി മ്യൂസിയം, പൂക്കോട് തടാകം. ജംഗിൾ സഫാരി
(തോൽപ്പെട്ടി - (കുറവ, തിരുനെല്ലി) വന്യജീവി സങ്കേതത്തിൽ രാത്രി 8.00 മുതൽ 12.00 മണിവരെയുള്ള വനയാത്രയിൽ വന്യജീവികള കാണാനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു) എന്നിവയാണ് വയാട് യാത്രയിൽ സന്ദർശിക്കുന്നത്.

ജനുവരി 19 ഞായറാഴ്ച രാവിലെ 05.00 മണിക്ക് പുറപ്പെട്ട് തിരികെ 20 -ാം തിയതി തിങ്കളാഴ്ച 06 മണിക്ക് കാഞ്ഞങ്ങാട് എത്തുന്ന വിധത്തിൽ ആണ് യാത്ര. ബസ് ചാർജ് 880 രൂപയാണ് കൂടാതെ വിവിധ സ്ഥലങ്ങളിലെ എൻട്രി ഫീസ്, ജംഗിൾ സഫാരി എല്ലാം കൂടെ ഏകദേശം 510 രൂപ ആകും. കൂടാതെ യാത്രയിലെ ഭക്ഷണച്ചെലവ് എന്നിവ യാത്രക്കാർ സ്വയം വഹിക്കണം. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും- 9446088378, 8848007548

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+