കന്യാകുമാരി... മലയാളികളുടെ യാത്രകളിൽ എത്രയോ കാലം മുൻപ് ഇടം പിടിച്ച നാട്. സ്കൂള്‍ ടൂറുകൾ, ഓഫീസ് ട്രിപ്പ് എന്നിങ്ങനെ പല യാത്രകൾക്കും ഒരുകാലത്ത് കന്യാകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങ് കാസർകോഡ് നിന്നുമുതൽ ഇങ്ങ് തിരുവനന്തപുരത്ത് നിന്നു വരെ കന്യാകുമാരിയിലേക്ക് സഞ്ചാരികൾ എത്തി. ഇങ്ങനെ ഒരുപാട് ഓർമ്മകളുള്ള കന്യാകുനാരിയിലേക്ക് ഒരു യാത്ര പോയാലോ.. അതും മിന്നൽ വേഗത്തിൽ പാലക്കാട്- കന്യാകുമാരി കെ എസ് ആർ ടി സി മിന്നൽ ബസില്‍.
പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് ഒറ്റബസ് എന്നതു മാത്രമല്ല, ഏറ്റവും വേഗത്തിൽ ചുരുക്കം സ്റ്റോപ്പുകളിൽ മാത്രം നിര്‍ത്തി, വഴിയിൽ കിടക്കാതെ, കന്യാകുമാരിയിൽ എത്താം എന്നതാണ് ഇതിന്‍റെ പ്രത്യേകത. പാലക്കാട് നിന്ന് വൈറ്റില, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ വഴിയാണ് മിന്നൽ ബസ് കന്യാകുമാരിയിൽ എത്തുന്നത്.

പാലക്കാട്- കന്യാകുമാരി കെഎസ്ആർടിസി മിന്നൽ ബസ്
പാലക്കാട് നിന്ന് എല്ലാ ദിവസവും രാത്രി 7.30ന് പുറപ്പെടുന്ന പാലക്കാട്- കന്യാകുമാരി കെഎസ്ആർടിസി മിന്നൽ ബസ് 9 മണിക്കൂർ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 4.345 ന് കന്യാകുമാരിയിൽ എത്തും. കന്യാകുമാരിയിലെ സൂര്യോദയവനും കടൽ കാഴ്ചകളും കന്യാകുമാരി ക്ഷേത്രദർശനവും ഒക്കെ നടത്തി ഒരു പകൽ ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാൻ സഹായിക്കുന്ന ബസാണിത്. 596 രൂപയാണ് ടിക്കറ്റ് നിരക്ക്.
പാലക്കാട് - 19:30
തൃശൂർ - 20:45
അങ്കമാലി - 21:40
വൈറ്റില -22:45
ആലപ്പുഴ - 23:45
കൊല്ലം - 01:15
കഴക്കൂട്ടം - 02:15
തിരുവനന്തപുരം - 02:45
നെയ്യാറ്റിൻകര - 03:10
കളയിക്കവിള - 03:25
നാഗർകോവിൽ - 04:10
കന്യാകുമാരി - 04:35
കന്യാകുമാരി -
കന്യാകുമാരി - പാലക്കാട് കെഎസ്ആർടിസി മിന്നൽ ബസ്
കന്യാകുമാരിയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7.45 ന് പുറപ്പെടന്ന
കന്യാകുമാരി - പാലക്കാട് കെ എസ് ആർ ടി സി മിന്നൽ ബസ് ഒൻപതര മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 05:15ന് പാലക്കാട് എത്തും.
കന്യാകുമാരി - 19:45
നാഗർകോവിൽ - 20:20
കളയിക്കാവിള - 21:10
നെയ്യാറ്റിൻകര - 21:25
തിരുവനന്തപുരം - 22:30
കഴക്കൂട്ടം - 22:45
കൊല്ലം - 23:45
ആലപ്പുഴ - 01:10
വൈറ്റില - 02:24
അങ്കമാലി - 03:05,
തൃശൂർ - 04:05,
പാലക്കാട് - 05:15 എന്നിങ്ങനെയാണ് സമയക്രമം.
കന്യാകുമാരി കാഴ്ചകള്‍
കേപ്പ് കോമറിൻ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ തെക്കേ അറ്റത്തെ മുമ്പനാട്
കന്യാകുമാരി. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഒന്നിക്കുന്നത് കന്യാകുമാരിയിൽ വച്ചാണ്. ത്രിവേണി സംഗമം എന്നാണ് ഇത് അറിയപ്പെടുന്നത്.
കടൽത്തീരം, കന്യാകുമാരി ക്ഷേത്രം, ബീച്ചുകൾ, വിവേകാനന്ദപ്പാറ, തുരുവുള്ളവർ തുടങ്ങി ഒരുപകൽ മുഴുവനായും കണ്ടി തീര്‍ക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. സൂര്യോദയം കൂടാതെ സൂര്യാസ്തമയവും കന്യാകുമാരിയിൽ കണ്ടിരിക്കേണ്ട കാഴ്ചയാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരിടത്തു തന്നെ ആസ്വദിക്കാം എന്നതാണ് കന്യാകുമാരിയുടെ പ്രത്യേകതയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














