Search
  • Follow NativePlanet
Share
» »പാലക്കാട് നിന്നും നെഫെർറ്റിറ്റി ആഢംബര കപ്പലില്‍ ഉല്ലാസയാത്രയ്ക്ക് പോകാം...ബുക്കിങ് ആരംഭിച്ചു

പാലക്കാട് നിന്നും നെഫെർറ്റിറ്റി ആഢംബര കപ്പലില്‍ ഉല്ലാസയാത്രയ്ക്ക് പോകാം...ബുക്കിങ് ആരംഭിച്ചു

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

പാലക്കാട് നിന്നും കെഎസ്ആര്‍ടിസിയില്‍ രസകരമായ ഒരു യാത്രയാണ് നോക്കുന്നതെങ്കില്‍ ഏറ്റവം മികച്ച സമയം ഇതാണ്. വാരാന്ത്യത്തില്‍ കൊച്ചിയില്‍ പോയി ആഡംബര ക്രൂയിസില്‍ ഒരു കപ്പല്‍ യാത്രയും അതിലെ ആനന്ദങ്ങളും ചേരുന്ന സന്തോഷം നിങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ട്.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റി കടലിലെ ഉല്ലാസയാത്രക്ക് പ്രസിദ്ധമാണ്. കടല്‍ക്കാഴ്ചകള്‍ മാത്രമല്ല, വിനോദങ്ങള്‍ ചേരുന്ന ആഘോഷങ്ങളാണ് ഇതിന്റെ പ്രത്യേകത.

Palakkad KSRTCs Nefertiti Cruise Luxury Packages

ഓഡിറ്റോറിയം, സ്വീകരണഹാള്‍, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര്‍, എന്നിവ 'നെഫര്‍റ്റിറ്റി'യിലുണ്ട്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. കടല്‍ക്കാഴ്ചകള്‍ കാണുവാനും സൂര്യാസ്തമയം കാണുവാനും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബർ 4 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക.
ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേരാവുന്നതാണ്.
മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 3499 രൂപയും , കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1799 രൂപയും ആണ് ഈടാക്കുന്നത്.
പാലക്കാട് കെ എസ് ആർ ടി സിയില്‍ വിളിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഫോൺ: 9947086128

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel packages cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+