Search
  • Follow NativePlanet
Share
» »കൊച്ചിയിലെ യാത്രകളിൽ പാണ്ഡുപാറയും! കാടിനുള്ളിലൂടെ കയറി വെള്ളച്ചാട്ടവും കണ്ട് പോകാം

കൊച്ചിയിലെ യാത്രകളിൽ പാണ്ഡുപാറയും! കാടിനുള്ളിലൂടെ കയറി വെള്ളച്ചാട്ടവും കണ്ട് പോകാം

ഇത് പാണ്ടുപാറ എന്ന പാണ്ഡുപാറ. ഇതുവരെ കാണാത്ത എറണാകുളത്തിന്‍റെ കിടിലൻ കാഴ്ചകൾ സമ്മാനിക്കുന്ന റൂട്ട്

കൊച്ചിയിൽ നിന്നും ഒരു യാത്ര.. ഒറ്റ ദിവസത്തിൽ പോയി വരുവാൻ പറ്റുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വാഗമൺ മുതൽ ഇല്ലിക്കൽ കല്ല് വരെയും അതിരപ്പള്ളി മുതൽ കുമരകം ബോട്ട് യാത്ര വരെയും മാത്രമല്ല, മാമലക്കണ്ടവും ഇലവീഴാപൂഞ്ചിറയുമെല്ലാം മനസ്സിലേക്ക് വരും. ഒരുപാട് ദൂരം ഡ്രൈവ് ചെയ്യുവാൻ ഇഷ്ടമല്ലെങ്കിൽ തൊട്ടടുത്ത് ഫോർട്ട് കൊച്ചിയും കുമ്പളങ്ങിയും കടമക്കുടിയും ഉണ്ട്.

എന്നാൽ കണ്ട സ്ഥലങ്ങളെല്ലാം മാറ്റി നിർത്തി ആളും ബഹളങ്ങളും ഒന്നുമില്ലാത്ത ഒരു റൂട്ട് പരിചയപ്പെട്ടാലോ? കാടിന്‍റെ വന്യതയിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന ഒരുപാത. മതിയാകുവോളം ഓടിച്ചുപോകുവാൻ പറ്റിയ റൂട്ട്. കൂട്ടിനു മഞ്ഞും കാട്ടുശബ്ദങ്ങളും കിടിലൻ കാഴ്ചകളും... പറഞ്ഞു വരുന്ന സ്ഥലം കൊച്ചിക്കാർക്ക് പുതിയ അറിവായിരിക്കും. ഇത് പാണ്ടുപാറ എന്ന പാണ്ഡുപാറ. ഇതുവരെ കാണാത്ത എറണാകുളത്തിന്‍റെ കിടിലൻ കാഴ്ചകൾ സമ്മാനിക്കുന്ന റൂട്ട്...

പാണ്ടുപാറ

പാണ്ടുപാറ

കൊച്ചിയിൽ നിന്നും ഒരു കലക്കൻ ഏകദിന യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് പാണ്ടുപാറ. യാത്രാ പ്രേമികൾക്കിടയിൽ മെല്ലെ ഹിറ്റായി മാറിയിട്ടുള്ള പാണ്ടുപാറ കാടിനുള്ളിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. കൊച്ചിയുടെ തിരക്കിൽ ഒഴിവുദിനം ചിലവഴിക്കുവാൻ താല്പര്യമില്ലാത്തവർക്ക് വണ്ടിയുമെടുത്ത് പോകുവാൻ പറ്റിയ ഒന്നൊന്നര സ്ഥലമാണ് പാണ്ടുപാറ.

ക്ഷീണം മാറ്റാൻ

ക്ഷീണം മാറ്റാൻ

പണിയും പഠനവുമായി മടുത്തിരിക്കുമ്പോൾ കുറച്ചു ശുദ്ധവായു ശ്വസിക്കുവാനും പച്ചപ്പു നിറഞ്ഞ കിടുക്കൻ കാഴ്ചകൾ ആസ്വദിക്കുവാനും ഫോണിലെ ഗാലറി നിറയ്ക്കുവാനുമെല്ലാം പാണ്ഡുപാറ സഹായിക്കും. രാവിലെ പോയാലും വൈകുന്നേരമാണെങ്കിലും മടുപ്പിക്കുന്ന വലിയ വെയിലോ ക്ഷീണിപ്പിക്കുന്ന കാലാവസ്ഥയോ ഈ റൂട്ടിലില്ല

മലയാറ്റൂരിൽ ചെന്ന് പോകാം

മലയാറ്റൂരിൽ ചെന്ന് പോകാം

കൊച്ചിയിലെ യാത്രകൾക്ക് പാണ്ടുപാറയിൽ ചെല്ലണമെങ്കിൽ ആദ്യം മലയാറ്റൂരിൽ എത്തണം. ഇത് ഏകദേശം ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. മലയാറ്റൂരിൽ എത്തിയ ശേഷം ഇവിടെ നിന്നും പത്തു കിലോമീറ്റർ ദൂരം പോകണം പാണ്ടുപാറയിലേക്കുള്ള വഴി കയറുവാൻ. മലയാറ്റൂരിനെയും അതിരപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിലെ പച്ചപ്പും കാഴ്ചകളും പുതുജീവൻ നല്കും

ആസ്വദിച്ചൊരു ഡ്രൈവ്

ആസ്വദിച്ചൊരു ഡ്രൈവ്

എറണാകുളം ജില്ലയുടെ ഭാഗമാണെങ്കിൽ പോലും ഭൂരിഭാഗം ആളുകൾക്കും അറിയാത്ത ഗ്രാമഭംഗിയാണ് ഇവിടെയുള്ളത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങൾക്കും കാടുകൾക്കും തോട്ടങ്ങൾക്കും നടുവിലൂടെ പോകുന്ന യാത്ര ഒരു കാടുകയറിയുള്ള യാത്രയുടെ കൗതുകവും സുഖവും നമുക്ക് തരും.
അതിരാവിലെയാണ് പോകുന്നതെങ്കിൽ മഞ്ഞും സൂര്യനുദിച്ചു വരുന്ന ഭംഗിയും കാടുകൾക്കിടയിലൂടെ വെളിച്ചം വരുന്നതുമെല്ലാം ചേരുന്ന കുറേ കാഴ്ചകളും സ്വന്തമാക്കാം.

രാവിലെ വരാം

രാവിലെ വരാം

പാണ്ടുപാറ വരെ വന്ന് മടങ്ങുന്നതിനേക്കാൾ മലയാറ്റൂരും അതിരപ്പിള്ളിയും കൂടി കണ്ട് വരുന്ന തരത്തിൽ യാത്ര പ്ലാൻ ചെയ്യുന്നതാണ്. അതിരാവിലെ കൊച്ചിയിൽ നിന്നിറങ്ങി 6-7 മണിയോടെ ഇവിടെ എത്തിയാൽ കലക്കൻ ഒരു സുഖത്തിൽ ഡ്രൈവിങ് തുടരാം. ഫോറസ്റ്റ് റോഡ് ആയതിനാൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ മാത്രമേ ഇതുവഴി യാത്ര അനുവദിക്കാറുള്ളൂ. മിക്കവാറും മടങ്ങി വരുവാൻ പ്രധാനപാത തന്നെ വേണ്ടിവരും. കോടമഞ്ഞെത്തുന്ന ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവഴിയുള്ള പുലർയാത്ര പകരംവയ്ക്കുവാനില്ലാത്ത ഒന്നായിരിക്കും.

പാണ്ടുപാറയും പേരും

പാണ്ടുപാറയും പേരും

വനവാസക്കാലത്ത് പാണ്ഡവർ ഇവിടം സന്ദർശിച്ചുന്നതായാണ് വിശ്വാസം, അങ്ങനെയാണ് പാണ്ഡുപാറ എന്ന പേരുവന്നത്. ഇവിടെ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയുള്ള കണ്ണിമംഗലത്തിന് പേരു വന്നത് കണ്ണീർ മംഗലത്തിൽ നിന്നുമാണത്രെ. ദ്രൗപതിയുടെ കണ്ണുനീർ വീണയിടമാണ് ഇതെന്നാണ് വിശ്വാസം.

PC:Feroza Gulzar/Unsplash

 ഭരണിക്കുഴി വെള്ളച്ചാട്ടവും ഇല്ലിത്തോട് എക്കോ പോയിന്‍റും

ഭരണിക്കുഴി വെള്ളച്ചാട്ടവും ഇല്ലിത്തോട് എക്കോ പോയിന്‍റും

പാണ്ഡുപാറ യാത്രയിൽ കാണുവാൻ പറ്റിയ രണ്ട് ഇടങ്ങളാണ് ഭരണിക്കുഴി വെള്ളച്ചാട്ടവും ഇല്ലിത്തോട് എക്കോ പോയിന്‍റും. എട്ടുകിലോമീറ്റർ ദൂരത്തിലുള്ള ഭരണിക്കുഴി വെള്ളച്ചാട്ടം ഭരണിയുടെ ആകൃതിയിലുള്ള ഒരു കുഴിയിലേക്കാണ് പതിക്കുന്നത് അങ്ങനെയാണ് ഈ പേരു ലഭിക്കുന്നതും.
പാണ്ഡുപാറയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇല്ലിത്തോട് എക്കോ പോയിന്‍റ് ഉള്ളത്. തേക്കും മഹാഗണിയും വളർന്നു നിൽക്കുന്ന തോട്ടങ്ങൾക്കു നടുവിലൂടെ നടന്ന് വേണം എക്കോപോയിന്‍റിൽ എത്തുവാൻ.

പാണ്ഡുപാറയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള കല്ലുവാതിൽ വെള്ളച്ചാട്ടവും കാണേണ്ടതാണ്. രണ്ടു വലിയ പാറകൾക്കു നടുവിലൂടെ പതിക്കുന്ന വെള്ളച്ചാട്ടം കാണുവാൻ ആളുകൾ എത്തുന്നു.

PC:Anastasiya Romanova/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+